കടമ്മനിട്ട സ്കൂളിന്റെ കെട്ടിടം തകർന്നു വീണു; ഒഴിവായത് മറ്റൊരു ദുരന്തം പാമ്പാണെന്ന് അറിയാതെ, കുപ്പിയിൽ അടച്ചു, കുട്ടികൾ, ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ vm tv news

Spread the love

കടമ്മനിട്ട ജി.എച്ച്.എസ്.എസ്. സ്കൂൾ പരിസരത്തെ പഴയ കെട്ടിടം തകർന്നു വീണു. രണ്ടുവർഷമായി ഉപയോഗിക്കാതെ കിടന്നിരുന്ന കെട്ടിടമാണിത്. പുതിയ കെട്ടിടം വന്നതോടെ ഈ കെട്ടിടം ഉപേക്ഷിച്ചതാണ്. കുട്ടികൾ സാധാരണയായി കളികൾക്കിടെയും മഴ പെയ്യുമ്പോഴും വെയിലുള്ള സമയത്തും ഈ കെട്ടിടത്തിന്റെ അടിയിൽ പോയി നിൽക്കാറുണ്ടായിരുന്നു. അപകടം രാത്രിയിലായതിനാൽ വലിയ ദുരന്തം ഒഴിവായി.

പഞ്ചായത്ത് ഈ കെട്ടിടം പരിശോധിക്കുകയും ഫിറ്റ് അല്ലെന്ന് വിധിച്ച് പൊളിച്ചു നീക്കാനുള്ള നിർദ്ദേശം നൽകുകയും ചെയ്തിരുന്നു. സ്കൂൾ വളപ്പിൽ തന്നെ ഇത്തരത്തിൽ ഒരു പഴയ കെട്ടിടം നിൽക്കുന്നത് അപകടമാണെന്ന് പലവട്ടം മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും, സർക്കാർ തലത്തിൽ നിന്ന് ഇത് പൊളിച്ചുനീക്കുന്നതിനുള്ള ഒരു നടപടിയും ഉണ്ടായില്ല. കെട്ടിടം പൊളിച്ചുനീക്കാൻ നവകേരളസദസ്സിലടക്കം പരാതി നൽകിയിരുന്നതായി പഞ്ചായത്തംഗം പറഞ്ഞു. എന്നാൽ, ഈ പരാതി ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നായിരുന്നു വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയുടെ പ്രതികരണം.

വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗത്ത് നിന്ന് ഇത്തരത്തിലുള്ള ഒരു അനാസ്ഥയാണ് ഈ കെട്ടിടം അവിടെ നിലനിർത്താൻ കാരണമെന്നാണ് പഞ്ചായത്തംഗം അടക്കം ആരോപിക്കുന്നത്. ഈ അപകടത്തിൽ നിന്നെങ്കിലും പാഠം ഉൾക്കൊണ്ട് അതിവേഗം ഈ കെട്ടിടം നീക്കം ചെയ്യാനുള്ള ഒരു തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പത്തനംതിട്ടയിൽ മറ്റു ചില സ്കൂളുകളിലും ഇത്തരത്തിൽ പഴയ കെട്ടിടങ്ങൾ സ്കൂൾ വളപ്പിൽ നിൽപ്പുണ്ട്. കനത്ത മഴയിൽ നനഞ്ഞു കുതിർന്നിരിക്കുന്ന സാഹചര്യത്തിൽ, ഈ കെട്ടിടങ്ങളും അപകടമാണെന്നും ഏത് സമയത്തും തകർന്നുവീഴാമെന്നും ജനപ്രതിനിധികൾ അടക്കം മുന്നോട്ട് വെക്കുന്നുണ്ട്. അതിനാൽ, മറ്റ് സ്കൂളുകളിലും ഒരു സുരക്ഷാ ഓഡിറ്റ് വേണമെന്ന ആവശ്യം ശക്തമായി ഉയർന്നിട്ടുണ്ട്.

തേവലക്കര സ്കൂളിൽ ഷോക്കേറ്റ് വിദ്യാർഥി മിഥുൻ മരിച്ച സംഭവത്തിൽ പ്രധാനാധ്യാപികയെ സസ്പെന്റ് ചെയ്യാന്‍ ആവശ്യപ്പെട്ടു. വിദ്യാഭ്യാസ വകുപ്പിന്റേതാണ് നടപടി. കൊല്ലം എ.ഇ.ഒയോട് വിശദീകരണം തേടുകയും സ്കൂൾ മാനേജ്മെന്റിന് കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്യും. പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്തില്ലെങ്കിൽ സർക്കാർ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി. മാനേജ്മെന്റിനെതിരെ നടപടിക്ക് വകുപ്പിന് അധികാരമുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മിഥുന്റെ മരണത്തിൽ സ്കൂളിന് ഗുരുതര വീഴ്ച സംഭവിച്ചതായി പൊതുവിദ്യാഭ്യാസ ഡയറക്ടർ റിപ്പോർട്ട് കൈമാറി. ‘പ്രധാനാധ്യാപികയ്ക്ക് കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനായില്ല’ എന്നും ‘സ്കൂളിൽ സുരക്ഷാ പ്രോട്ടോക്കോൾ നടപ്പാക്കിയില്ല’ എന്നും റിപ്പോർട്ടിൽ പറയുന്നു. കൂടാതെ, അനധികൃത നിർമ്മാണം തടഞ്ഞില്ലെന്നും, ഉദ്യോഗസ്ഥർക്കും വീഴ്ച സംഭവിച്ചെന്നും സുരക്ഷാ പരിശോധന വേണ്ടവിധം നടത്തിയില്ലെന്നും ഫിറ്റ്നസ് നൽകിയത് വേണ്ടവിധം പരിശോധിക്കാതെയാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കർശന നടപടികളിലേക്ക് സർക്കാർ കടക്കുന്നത്.

മിഥുന്റെ മരണവുമായി ബന്ധപ്പെട്ട് കുറ്റം ചെയ്തവരെ സംരക്ഷിക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രി നേരത്തെ VMTV ന്യൂസിനോട് വ്യക്തമാക്കിയിരുന്നു. ഈ കുട്ടിയോടും കുടുംബത്തോടും ഒപ്പമാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. സ്കൂളിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഉണ്ടെന്നാണ് പ്രാഥമികമായി മനസ്സിലാക്കുന്നതെന്നും, അത് എങ്ങനെയാണ് ലഭിച്ചതെന്ന് അന്വേഷിക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു. സംഭവത്തിൽ ഉത്തരവാദികളായവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മന്ത്രി ഉറപ്പുനൽകിയിരുന്നു.
മിഥുൻ കെട്ടിടത്തിന് മുകളിൽ കയറിയതിൽ തെറ്റ് പറയാനാവില്ലെന്നും, കുട്ടികൾ അങ്ങനെയൊക്കെ ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേർത്തിരുന്നു. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ സ്കൂൾ അധികൃതർക്ക് കൂടുതൽ ശ്രദ്ധയുണ്ടാകണമെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രി തനിക്ക് ഫോൺ വിളിച്ച് ആവശ്യമായ എല്ലാ കാര്യങ്ങളും ചെയ്യാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചിരുന്നു. റിപ്പോർട്ട് ലഭിച്ചുകഴിഞ്ഞാൽ വിദ്യാഭ്യാസ വകുപ്പ് ചെയ്യേണ്ട അടിയന്തര നടപടികൾ സ്വീകരിക്കും. അതിൽ നിന്ന് ആർക്കും രക്ഷപ്പെട്ടുപോകാൻ കഴിയില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തിരുന്നു.

കൊല്ലം തേവലക്കര ഹൈസ്ക്കൂളിൽ എട്ടാംക്ലാസ് വിദ്യാർഥി മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ തന്റെ വിവാദ പ്രസ്തവന ഒഴിവാക്കാമായിരുന്നതെന്ന് മന്ത്രി ജെ ചിഞ്ചു റാണി. വാക്ക് മാറിപ്പോയതാണ്. ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രതികരിച്ചതാണെന്നും മന്ത്രി വ്യക്തമാക്കി.

കുടുംബത്തിന്റെ ദു:ഖത്തിൽ പങ്കാളിയാകുന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടി തീരുമാനിക്കും. മുഖ്യമന്ത്രിയുമായി കൂടി ആലോചിച്ചാകും തീരുമാനമെന്നും മന്ത്രി പ്രതികരിച്ചു. ലഹരിക്കതിരായ ക്യാമ്പയിൻ ആയതുകൊണ്ടാണ് സുമ്പാ ഡാൻസിന്റെ ഭാഗമായത്. കുട്ടികളെ നോക്കേണ്ടത് അമ്മമാരാണ്. അത്തരത്തിൽ ലഹരിക്കെതിരായ അമ്മമാർ സംഘടിപ്പിച്ച പരിപാടിയായതു കൊണ്ടാണ് പങ്കെടുത്തതെന്നും മന്ത്രി വിശദീകരിച്ചു.

കൊല്ലം തേവലക്കര ഹൈസ്ക്കൂളിൽ എട്ടാംക്ലാസ് വിദ്യാർഥി മിഥുൻ ഷോക്കേറ്റ് മരിച്ചതിന്റെ ദുഃഖത്തിൽ കേരളം നിൽക്കുന്നതിനിടെ ജില്ലയിൽ നിന്നുള്ള മന്ത്രി ജെ ചിഞ്ചുറാണിയുടെ സൂംബ ഡാൻസ് വിവാദമായിരുന്നു.

സിപിഐ എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വനിതാ സംഗമത്തിലായിരുന്നു മന്ത്രിയുടെ ഡാൻസ്. മിഥുന്റെ മരണത്തിൽ സർക്കാർ സംവിധാനങ്ങൾക്ക് എതിരെ വിമർശനം ഉയരുന്നതിനിടെയാണ് മന്ത്രിയുടെ ഡാൻസിന്റെ ദൃശ്യം ചർച്ചയാവുന്നത്.

മിഥുന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ അധ്യാപകരെ കുറ്റപ്പെടുത്താന്‍ സാധിക്കില്ലെന്ന് മന്ത്രി പറഞ്ഞു. വിദ്യാർഥി സഹപാഠികള്‍ വിലക്കിയിട്ടും ഷീറ്റിന് മുകളില്‍ വലിഞ്ഞുകയറിയെന്നാണ് മന്ത്രിയുടെ വിവാദ പരാമര്‍ശം.

ഒരു പയ്യന്റെ ചെരിപ്പാണ്. ആ പയ്യനാ ചെരുപ്പെടുക്കാന്‍ ഷെഡിന്റെ മുകളില്‍ കയറി. ചെരിപ്പെടുക്കാന്‍ പോയപ്പോള്‍ കാലൊന്ന് തെന്നി പെട്ടെന്ന് കയറി പിടിച്ചത് വലിയ കമ്പിയിലാണ്. ഇതിലാണ് കറണ്ട് കടന്നു വന്നത്. കുട്ടി അപ്പോഴേ മരിച്ചു. അത് അധ്യാപകരുടെ കുഴപ്പമൊന്നുമില്ല.

പക്ഷെ നമ്മുടെ കുഞ്ഞുങ്ങള്‍ ഇതിന്റെ മുകളില്‍ ഒക്കെ ചെന്ന് കേറുമ്പോള്‍ ഇത്രയും ആപത്തുണ്ടാകുമെന്ന് നമുക്കറിയില്ലല്ലോ. രാവിലെ സ്‌കൂളിലേക്ക് ഒരുങ്ങി പോയ കുട്ടിയാണ്. കുഞ്ഞ് മരിച്ചു തിരിച്ചു വരുന്ന അവസ്ഥ. ഒരുപക്ഷെ നമുക്ക് അധ്യാപകരെ കുറ്റം പറയാൻ പറ്റില്ല. സഹപാഠികള്‍ പറഞ്ഞിട്ട് പോലും അവന്‍ അവിടെ കയറിയതാണ്, മന്ത്രി പ്രസംഗത്തിൽ പറഞ്ഞു.

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഓർമ്മയായിട്ട് ഇന്ന് രണ്ട് വർഷം. കെപിസിസിയുടെ നേതൃത്വത്തിൽ പുതുപ്പള്ളിയിൽ നടന്നഅനുസ്മരണ പരിപാടി ഉമ്മൻചാണ്ടി സ്മ‍‍ൃതി സംഗമം ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്‌തു.

ഉമ്മൻ ചാണ്ടി വ്യക്തിമാത്രമല്ല,കേരള രാഷ്ട്രീയത്തിന്റെ ആവിഷ്ക്കാരമാണെന്ന് രാഹുൽ ഗാന്ധി അനുസ്‌മരിച്ചു.പല അർഥത്തിലും ഉമ്മൻ ചാണ്ടി എൻ്റെ ഗുരു ആണ്. കേരളത്തിലെ പലർക്കും ഉമ്മൻ ചാണ്ടി അങ്ങനെ ആണ്. അദ്ദേഹം കാട്ടി തന്ന വഴിയിലൂടെയാണ് നടക്കുന്നത്. ജനങ്ങളുടെ വികാരങ്ങൾ മനസിലാക്കി അവർക്കായി ചിന്തിച്ച നേതാവായിരുന്നു ഉമ്മൻ ചണ്ടിയെന്നും അദ്ദേഹം വ്യക്തമാക്കി.

ഉമ്മൻ ചാണ്ടിയെപ്പോലെ ആളുകളെ വളർത്തിക്കൊണ്ടുവരികയാണ് തന്റെ ആഗ്രഹം. ഉമ്മൻ ചാണ്ടിയിൽ നിന്ന് ഒരുപാട് പഠിച്ചു. ഒരുപാട് രാഷ്ട്രീയ ആക്രമണം നേരിട്ടു. നുണപ്രചാരണം നേരിട്ടു. എന്നിട്ടും ആരെക്കുറിച്ചും മോശം പറഞ്ഞില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

ഡോക്ടർമാർ അനുവദിക്കാതിരുന്നിട്ടും ഉമ്മൻചാണ്ടി ഭാരത് ജോഡോയിൽ നടക്കാൻ വന്നു. ഒടുവിൽ ഞാൻ നിർബന്ധിച്ചാണ് അദ്ദേഹത്തെ മടക്കി അയച്ചത്. കേരള രാഷ്ട്രീയത്തിൽ ഉമ്മൻചാണ്ടിയെ പോലെ ഉള്ളവർ ഉണ്ടാകണം. ഉമ്മൻ ചാണ്ടിക്ക് രാഷ്ട്രീയതിൽ ക്രൂരമായ ആക്രമണം നേരിടേണ്ടി വന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

വയനാട് മനുഷ്യ – മൃഗ സംഘർഷം കൂടുതൽ ഉള്ള പ്രദേശമാണ്. അവിടുത്തെ ആളുകൾക്ക് നൽകേണ്ടത് വാഗ്ദാനങ്ങൾ അല്ല. അവിടെ ഉള്ള ജനങ്ങളുടെ യഥാർത്ഥ വികാരം മനസ്സിലാക്കുക ആണ് വേണ്ടത്. പല യുവ നേതാക്കളും തൻ്റെ അടുത്ത് വന്നു ഒരുപാട് കര്യങ്ങൾ പറയാറുണ്ട്. നന്നായി സംസാരിക്കാൻ സാധിക്കുന്നവർ ആണ് ഇവരൊക്കെ. എന്നാൽ ഞാന് നോക്കുന്നത് ഇവർ മനുഷ്യരെ എങ്ങനെ മനസ്സിലാകുന്നു എന്നാണ്. അത് എനിക്ക് മനസ്സിലായത് ഉമ്മൻ ചാണ്ടിയുടെ പ്രവർത്തനത്തിൽ നിന്നാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

അന്നും ആരോടും ദേഷ്യം ഇല്ലാതെയാണ് അദ്ദേഹം പെരുമാറിയത്. ആർഎസ്എസിനെയും സിപിഐഎമ്മിനെയും ആശയപരമായി എതിർക്കുന്നു. കാരണം അവർ ജനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ല. ജനങ്ങളെ മനസ്സിലാക്കി വേണം രാഷ്ട്രീയ പ്രവർത്തനം നടത്താനെന്നും അദ്ദേഹം വിമർശിച്ചു.

കൊല്ലം തേവലക്കര ഹൈസ്ക്കൂളിൽ എട്ടാംക്ലാസ് വിദ്യാർഥി മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ തന്റെ വിവാദ പ്രസ്തവന ഒഴിവാക്കാമായിരുന്നതെന്ന് മന്ത്രി ജെ ചിഞ്ചു റാണി. വാക്ക് മാറിപ്പോയതാണ്. ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രതികരിച്ചതാണെന്നും മന്ത്രി വ്യക്തമാക്കി.

കുടുംബത്തിന്റെ ദു:ഖത്തിൽ പങ്കാളിയാകുന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടി തീരുമാനിക്കും. മുഖ്യമന്ത്രിയുമായി കൂടി ആലോചിച്ചാകും തീരുമാനമെന്നും മന്ത്രി പ്രതികരിച്ചു. ലഹരിക്കതിരായ ക്യാമ്പയിൻ ആയതുകൊണ്ടാണ് സുമ്പാ ഡാൻസിന്റെ ഭാഗമായത്. കുട്ടികളെ നോക്കേണ്ടത് അമ്മമാരാണ്. അത്തരത്തിൽ ലഹരിക്കെതിരായ അമ്മമാർ സംഘടിപ്പിച്ച പരിപാടിയായതു കൊണ്ടാണ് പങ്കെടുത്തതെന്നും മന്ത്രി വിശദീകരിച്ചു.

കൊല്ലം തേവലക്കര ഹൈസ്ക്കൂളിൽ എട്ടാംക്ലാസ് വിദ്യാർഥി മിഥുൻ ഷോക്കേറ്റ് മരിച്ചതിന്റെ ദുഃഖത്തിൽ കേരളം നിൽക്കുന്നതിനിടെ ജില്ലയിൽ നിന്നുള്ള മന്ത്രി ജെ ചിഞ്ചുറാണിയുടെ സൂംബ ഡാൻസ് വിവാദമായിരുന്നു.

സിപിഐ എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വനിതാ സംഗമത്തിലായിരുന്നു മന്ത്രിയുടെ ഡാൻസ്. മിഥുന്റെ മരണത്തിൽ സർക്കാർ സംവിധാനങ്ങൾക്ക് എതിരെ വിമർശനം ഉയരുന്നതിനിടെയാണ് മന്ത്രിയുടെ ഡാൻസിന്റെ ദൃശ്യം ചർച്ചയാവുന്നത്.

മിഥുന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ അധ്യാപകരെ കുറ്റപ്പെടുത്താന്‍ സാധിക്കില്ലെന്ന് മന്ത്രി പറഞ്ഞു. വിദ്യാർഥി സഹപാഠികള്‍ വിലക്കിയിട്ടും ഷീറ്റിന് മുകളില്‍ വലിഞ്ഞുകയറിയെന്നാണ് മന്ത്രിയുടെ വിവാദ പരാമര്‍ശം.

ഒരു പയ്യന്റെ ചെരിപ്പാണ്. ആ പയ്യനാ ചെരുപ്പെടുക്കാന്‍ ഷെഡിന്റെ മുകളില്‍ കയറി. ചെരിപ്പെടുക്കാന്‍ പോയപ്പോള്‍ കാലൊന്ന് തെന്നി പെട്ടെന്ന് കയറി പിടിച്ചത് വലിയ കമ്പിയിലാണ്. ഇതിലാണ് കറണ്ട് കടന്നു വന്നത്. കുട്ടി അപ്പോഴേ മരിച്ചു. അത് അധ്യാപകരുടെ കുഴപ്പമൊന്നുമില്ല.

പക്ഷെ നമ്മുടെ കുഞ്ഞുങ്ങള്‍ ഇതിന്റെ മുകളില്‍ ഒക്കെ ചെന്ന് കേറുമ്പോള്‍ ഇത്രയും ആപത്തുണ്ടാകുമെന്ന് നമുക്കറിയില്ലല്ലോ. രാവിലെ സ്‌കൂളിലേക്ക് ഒരുങ്ങി പോയ കുട്ടിയാണ്. കുഞ്ഞ് മരിച്ചു തിരിച്ചു വരുന്ന അവസ്ഥ. ഒരുപക്ഷെ നമുക്ക് അധ്യാപകരെ കുറ്റം പറയാൻ പറ്റില്ല. സഹപാഠികള്‍ പറഞ്ഞിട്ട് പോലും അവന്‍ അവിടെ കയറിയതാണ്, മന്ത്രി പ്രസംഗത്തിൽ പറഞ്ഞു.

വിഷപ്പാമ്പുമായി കളിച്ച കുട്ടികൾ കടിയേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. കണ്ണൂർ ഇരിട്ടി കുന്നോത്തോണ് സംഭവം. മൂർഖൻ പാമ്പിന്റെ കുഞ്ഞിനെ കൈകൊണ്ട് പിടിച്ച് കുപ്പിയിലാക്കിയ പത്ത് വയസ്സിൽ താഴെ പ്രായമുള്ള ആറ് കുട്ടികളാണ് വലിയ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. കുട്ടി മാതാവിന് പാമ്പിന്റെ ചിത്രം അയച്ചുകൊടുത്തത് നിർണായകമായി.

സ്കൂൾ അവധിയായിരുന്നതിനാൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുട്ടികൾ. മുറ്റത്തിനടുത്ത് കൂടി ഒരു പാമ്പിൻകുഞ്ഞ് ഇഴഞ്ഞുപോകുന്നത് കണ്ടു. കുട്ടികൾക്ക് അത് പാമ്പാണെന്ന് മനസ്സിലായില്ലെന്നാണ് പറയുന്നത്. ഇഴഞ്ഞുപോകുന്നത് കണ്ട്, പാമ്പിനെ കൈകൊണ്ട് പിടിച്ച് അവിടെയുണ്ടായിരുന്ന ഒരു പ്ലാസ്റ്റിക് കുപ്പിക്കുള്ളിലാക്കി അടച്ചു. ഈ സമയത്ത് കുട്ടികൾക്ക് കടിയേറ്റില്ല എന്നുള്ളതാണ് ഏറ്റവും ആശ്വാസകരമായ കാര്യം. മൂർഖന്റെ കുഞ്ഞാണെങ്കിൽ പോലും നല്ല വിഷമുണ്ടാകുമെന്നാണ് പാമ്പിനെ പിടിക്കുന്ന വിദഗ്ദ്ധർ പറയുന്നത്.

കുട്ടികൾ പാമ്പിനെ കുപ്പിയിലാക്കിയ ശേഷം ഒരു ഫോട്ടോ എടുത്ത് വീട്ടിലില്ലാതിരുന്ന മാതാവിന് അയച്ചുകൊടുത്തു. മാതാവ് ചിത്രം കണ്ടപ്പോഴാണ് അത് മൂർഖൻ പാമ്പാണെന്ന് തിരിച്ചറിഞ്ഞത്. ഇതോടെ വലിയ ആശങ്കയിലായ രക്ഷിതാക്കൾക്ക് കടിയേറ്റോ എന്ന സംശയവുമുണ്ടായി.
തുടർന്ന്, സ്നേക്ക് റെസ്ക്യൂവർ ഫൈസലിനെ വിവരം അറിയിക്കുകയായിരുന്നു. ഫൈസൽ ഉടൻതന്നെ സ്ഥലത്തെത്തി പാമ്പിനെ കൊണ്ടുപോയി. മൂർഖന്റെ കുഞ്ഞാണെങ്കിൽ പോലും മാരകമായ വിഷം ശരീരത്തിലെത്താൻ സാധ്യതയുണ്ടെന്നും, വലിയ നീളമുള്ള പാമ്പിനേക്കാൾ വിഷത്തിന്റെ തോത് അല്പം കുറവായിരിക്കുമെങ്കിലും അപകടത്തിൽപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണെന്നും സ്നേക്ക് റെസ്ക്യൂവർ അറിയിച്ചു. വലിയ അപകടത്തിലേക്ക് പോകാതെ കുട്ടികൾ രക്ഷപ്പെട്ടു എന്നുള്ളത് ആശ്വാസകരമായ കാര്യമാണ്.

Leave a Reply

Your email address will not be published.