
ശബരിമലയിൽ വലിയ തിരക്ക് തുടരുന്നു രാവിലെ എട്ടുമണിക്ക് ശരം കുത്തിക്കും അപ്പുറത്തേക്ക് ക്യൂ നീണ്ടു ഇന്നലെ രാത്രി ഹരിവരാസനം പാടി നട അടച്ച സമയത്ത് കുറഞ്ഞത് 10000 പേരെങ്കിലും പതിനെട്ടാം പടികയറാനുള്ള ക്യുവിൽ ഉണ്ടായിരുന്നു. ഇവരെല്ലാം ഇന്നാണ് പടികയറി ദർശനം നടത്തിയത്. വടക്കേ നടയിലും ദർ ശനത്തിനുള്ള നീണ്ട നിരയാണ്.ഏറ്റവും കൂടുതൽ തീർത്ഥാടകർ ദർശനത്തിനെത്തിയ ദിവസം ആയിരുന്നു ഇന്നലെ രാത്രി 11ന് ഹരിവരാസനം പാടി നട അടച്ചപ്പോഴും 18ആം പടി കയറാനുള്ള നീണ്ടനിര ശ രംകുത്തിക്കും മരക്കൂ ട്ടത്തിനുംമധ്യേ ഉണ്ടായിരുന്നു. ഇന്നലെ രാത്രി 10 വരെയുള്ള കണക്കനുസരിച്ച് 84,762 പേർ ദർശനം നടത്തി. അതിൽ16840 സ്പോട്ട് ബുക്കിംഗ് വഴിയാണ് എത്തിയത്.സന്നിധാനം, പമ്പ, നിലക്കൽ എന്നിവിടങ്ങളിൽ ഇന്നലെ പുതിയ പോലീസ് സംഘം ചുമതലയേറ്റു കഴിഞ്ഞ രണ്ട് ബാച്ചിലും ഉണ്ടായിരുന്നതിനേക്കാൾ കൂടുതൽ പോലീസ് എത്തിയിട്ടുണ്ട് ചെയിൻ സർവീസ് ബസുകളിൽ കയറാൻ ത്രിവേണിയിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത് റോഡിലേക്ക് ഇറങ്ങി അപകടം ഉണ്ടാകാതിരിക്കാൻ പോലീസ് ബാരിക്കേഡ് സ്ഥാപിച്ചിട്ടുണ്ട്