പത്തു ദിവസത്തെ സന്ദർശനം പാത്രിയര്കീസ് ബാബ കേരളത്തിൽ എത്തി വിമാനത്താവളത്തിൽ സ്വീകരണം.

Spread the love
           പരിശുദ്ധ ഇഗ്‌ഗ്ഗത്തിയോസ്‌ അപ്രേം ദ്വീതീയൻ  പാത്രിയര്കീസ് ബാവ കേരളത്തിലെത്തി.  ഇന്ന് രാവിലെ 8:30 നു ദുബായിൽ നിന്നുള്ള എമിറേറ്റ്സ് വിമാനത്തിൽ കൊച്ചി വിമാനത്താവളത്തിലെത്തിയ ബാവായെ യാക്കോബായ സഭാ മലങ്കര മെത്രാപോലീത്ത ജോസഫ് മാർ ഗ്രിഗോറിയോസും സഭാ ഭാരവാഹികളും ചേർന്ന് സ്വീകരിച്ചു.
                 പുത്തൻകുരിശ്  പാത്രിയർക്കാ സെന്ററിലെത്തി ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ ബാവായുടെ കബറിടത്തിൽ പ്രാർത്ഥിച്ച ശേഷം പാത്രിയർക്കാ സെന്ററിൽ വിശ്രമിക്കും. മലേക്കുരിശ് ദയറയിൽ കുർബാനയർപ്പിക്കും.
                  ഉച്ചക്ക് 3:30നു പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ യാക്കോബായ സഭാ എപ്പിസ്‌കോപ്പൽ സിനഡിൽ പങ്കെടുക്കും 

രാവിലെ 9:30 പുത്തൻകുരിശ് പാത്രിയർക്കാ കത്തീഡ്രലിൽ തോമസ് പ്രഥമൻ കത്തോലിക്കാ ബാവായുടെ 40-യാം ഓര്മ ദിനത്തോടനുബന്ധിച്ച നടക്കുന്ന കുർബാനയിൽ മുഖ്യ കാർമികത്വം വഹിക്കും തുടർന്ന് നടക്കുന്ന അനുസ്മരണ സമ്മേളനത്തിലും നേർച്ച സദ്യയിലും പങ്കെടുക്കും10:00 നു രാവിലെ മഞ്ഞനിക്കരയിലെക്കു പോകും 17നു രാവിലെ കൊച്ചി വിമാനത്താവളത്തിൽ നിന്ന് മടങ്ങും.

Leave a Reply

Your email address will not be published.