ഇസ്രയേല്‍ ഉന്നത കമാൻഡര്‍ക്ക് പിന്നാലെ സൈനികരെയും കൊലപ്പെടുത്തി; ഗാസയില്‍ ഹമാസിന്‍റെ തിരിച്ചടി VM TV NEWS EXCLUSIVE

Spread the love

പലസ്തീൻ തീവ്രവാദ സംഘടനയായ ഹമാസുമായി യുദ്ധം തുടരുന്ന വടക്കൻ ഗാസയില്‍ ഇസ്രയേലിന് തിരിച്ചടി. ഹമാസ് ആക്രമണത്തില്‍ നാലു ഇസ്രയേലി സൈനികർ കൊല്ലപ്പെട്ടു.

കഫീർ ബ്രിഗേഡിന്‍റെ ഷിംഷോണ്‍ ബറ്റാലിയനിലുള്ള സ്റ്റാഫ് സർജെന്‍റുമാരായ ഓർ കാട്സ് (20), നാവ് യെർ അസൂലിൻ (21), ഗാരി ലാല്‍ഹ്രുഐകിമ സോലറ്റ് (21), ഒഫീർ എലിയാഹു (20) എന്നിവരാണ് മരിച്ചത്. വിവരം ഔദ്യോഗികമായി ഇസ്രയേല്‍ പ്രതിരോധ സേന (ഐഡിഎഫ്) സ്ഥിരീകരിച്ചു.

ഒരു കെട്ടിടത്തിനുള്ളിലുണ്ടായിരുന്ന സൈനികർക്കുനേരെ ടാങ്ക് വേധ മിസൈല്‍ ഉപയോഗിച്ചായിരുന്നു സ്മാസ് ആക്രമണം. ജബലിയക്കു സമീപത്തെ ബെയ്ത് ലാഹിയ മേഖലയില്‍ ഹമാസിൻ്റെ കഫീർ ബ്രിഗേഡിന്‍റെ നേതൃത്വത്തിലാണ് സൈനിക നീക്കം നടക്കുന്നത്. ഇന്നലെ നടന്ന ആക്രമണത്തില്‍ മുതിർന്ന കമാൻഡർ കൊല്ലപ്പെട്ടിരുന്നു. ഇസ്രയേല്‍ റിസർവ് സൈനിക കമാൻഡർ ഇറ്റാമർ ലെവിൻ ഫ്രിഡ്മാൻ (34) ആണ് മരിച്ചത്.

അടുത്ത ദിവസങ്ങളില്‍ ഇസ്രയേല്‍ നേരിട്ട ഏറ്റവും ശക്തമായ തിരിച്ചടിയാണിത്. ഗാസയില്‍ കരയുദ്ധം തുടങ്ങിയശേഷം കൊല്ലപ്പെട്ട ഇസ്രായേല്‍ സൈനികരുടെ എണ്ണം ഇതോടെ 375 ആയി. കഴിഞ്ഞ ഒക്ടോബറിലാണ് ജബലിയ മേഖലയില്‍ ഇസ്രയേല്‍ കരയുദ്ധം ആരംഭിച്ചത്. ആയിരത്തിലധികം ഹമാസ് പോരാളികളെ കൊലപ്പെടുത്തിയെന്നാണ് ഇസ്രയേല്‍ സൈന്യത്തിന്‍റെ അവകാശവാദം. കഴിഞ്ഞമാസം വരെ പ്രദേശത്ത് 60,000ത്തോളം ആളുകള്‍ താമസിച്ചിരുന്നു. നിലവില്‍ ജബലിയയില്‍ നൂറിനു താഴെ മാത്രമാണ് ജനസംഖ്യയെന്നാണ് റിപ്പോർട്ടുകള്‍. ബാക്കിയുള്ളവരെല്ലാം സുരക്ഷിത സ്ഥാനങ്ങള്‍ തേടി പലായനം ചെയ്യുകയായിരുന്നു.

Leave a Reply

Your email address will not be published.