മരണത്തേക്കുറിച്ച് മനുഷ്യർക്ക് നിരവധി തെറ്റിദ്ധാരണകളും ഭയാശങ്കകളും ഉണ്ട്. വിശ്വാസവുമായും അത് ഏറെ ബന്ധപ്പെട്ടിരിക്കുന്നു.
മരണം സംഭവിച്ചാല്‍ മനുഷ്യശരീരത്തിന് എന്താണ് സംഭവിക്കുന്നത്? എക്കാലവും മനുഷ്യൻ ആവർത്തിച്ച് ചോദിക്കുന്ന ചോദ്യമാണത്. മരണത്തേക്കുറിച്ച് ആളുകള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ഭയവും ഉത്കണ്ഠകളും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ ഈ വിഷയത്തില്‍ ആളുകള്‍ക്ക് ബോധവല്‍കരണം നടത്തുന്ന ഒരു നഴ്സുണ്ട് അമേരിക്കയില്‍- ജൂലി മക്ഫേഡൻ.
വർഷങ്ങളോളം ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ജോലിചെയ്ത ജൂലി സ്വാനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് തന്റെ യൂട്യബ് ചാനലിലൂടെ മരണത്തെ കുറിച്ച് സംസാരിക്കുന്നത്. അത്യാഹിത വിഭാഗത്തിലെ രോഗികളെ പരിചരിക്കുന്ന ഹോസ്പൈസ് കെയറിലേക്ക് മാറിയശേഷമാണ് ജൂലി തന്റെ യൂട്യൂബ് ചാനലായ ‘ഹോസ്പൈസ് നഴ്സ് ജൂലി’ തുടങ്ങിയത്. ഇതിലൂടെ മരണത്തെ കുറിച്ച് ആളുകള്‍ക്കുള്ള സംശയങ്ങള്‍ക്കും അവർ മറുപടി നല്‍കി വരുന്നു.
മരണം സംഭവിച്ച ഒരാളുടെ ശരീരത്തിന് എന്തെല്ലാം മാറ്റങ്ങളാണ് സംഭവിക്കുന്നത്? വൈറലായ തന്റെ വീഡിയോയില്‍ ജൂലി മക്ഫേഡൻ പറയുന്നതിങ്ങനെ:
ഒരാള്‍ക്ക് മരണം സംഭവിച്ചാല്‍ ശരീരം പെട്ടെന്ന് പരിപൂർണ വിശ്രമാവസ്ഥയിലാകുന്നു. റിലാക്സ്ഡ് ആയ ശരീരത്തില്‍നിന്ന് പുറത്തേക്ക് സ്രവങ്ങള്‍ വരുന്നത് ഇതുകൊണ്ടാണ്. കണ്ണ്, മൂക്ക്, ചെവി എന്നിവിടങ്ങളില്‍നിന്ന് സ്രവങ്ങള്‍ വരാൻ തുടങ്ങുക, മൂത്രം പോവുക എന്നിവയെല്ലാം സംഭവിക്കുന്നു. ഇതാണ് മരണശേഷമുള്ള ശരീരത്തിന്റെ ആദ്യ അവസ്ഥ. ഹൈപ്പോസ്റ്റസിസ് എന്നാണിതിനെ പറയുന്നത്.
ശരീരോഷ്മാവ് നഷ്ടപ്പെടുന്നു
മരണശേഷം ശരീരത്തില്‍നിന്ന് ക്രമേണ ഊഷ്മാവ് നഷ്ടപ്പെടുന്നു. ഓരോ ശരീരവും വ്യത്യസ്തമായാണ് മരണശേഷം പ്രതികരിക്കുന്നത്. ശരീരം തണുത്ത് തുടങ്ങുന്ന പ്രക്രിയ അല്‍ഗർ മോട്ടിസ് എന്നറിയപ്പെടുന്നു. മണിക്കൂറില്‍ 1.51 ഡിഗ്രി അളവില്‍ ശരീരോഷ്മാവ് കുറയാൻ തുടങ്ങും.
രക്തം താഴേക്ക് ചലിക്കുന്നു
മരണം സംഭവിച്ച ശേഷം ഒരാളുടെ ശരീരത്തില്‍നിന്ന് രക്തം താഴ്ഭാഗത്തേക്ക് ഒഴുകുകയാണ് ചെയ്യുക. ഗുരുത്വാകർഷണബലമാണ് ഇതിന് കാരണമാകുന്നുത്. ലിവർ മോട്ടിസ് എന്നാണ് ഈ പ്രക്രിയ അറിയപ്പെടുന്നത്.
ശരീരം കൂടുതല്‍ ദൃഢമാകുന്നു
മരണശേഷം ശരീരത്തിലെ ഉപാപചയ പ്രക്രിയകള്‍ നില്‍ക്കുന്നതോടെ പേശികള്‍ കൂടുതല്‍ ദൃഢമാകുന്നു. മരണത്തിന്റെ നാലാംഘട്ടമാണിത്. റിഗർ മോട്ടിസ് എന്നാണിതിനെ പറയുന്നത്. 2-4 മണിക്കൂറില്‍ തുടങ്ങി 72 മണിക്കൂർ വരെ ഇത് നീണ്ടുനില്‍ക്കാം. അന്തരീക്ഷത്തിലെ അവസ്ഥയ്ക്കനുസരിച്ചും മരിച്ചയാളുടെ ശാരീരിക പ്രത്യേകതയ്ക്കനുസരിച്ചും ഇതില്‍ മാറ്റംവരാം.
തണുത്തുറഞ്ഞ ശരീരം
മരണംസംഭവിച്ചു കഴിഞ്ഞ് ശരീരോഷ്മാവ് നഷ്ടപ്പെട്ട ശരീരത്തില്‍ തൊടുമ്ബോള്‍ തണുപ്പ് അനുഭവപ്പെടുന്നു.
അഴുകല്‍ പ്രക്രിയ
മരണം സംഭവിച്ച ശരീരത്തിൻറെ ഏറ്റവും അവസാനത്തെ ഘട്ടത്തില്‍ അഴുകല്‍ പ്രക്രിയ സംഭവിക്കുന്നു. മോർച്ചറികളും ആധുനിക ശവസംസ്കാര സമ്ബ്രദായങ്ങളും നിലവില്‍വരുന്നതിനു മുമ്ബ്, സമയമെത്തുമ്ബോള്‍ മൃതദേഹങ്ങള്‍ സ്വാഭാവികമായി അഴുകുകയാണ് ചെയ്തിരുന്നത്. ശരീരദ്രവീകരണത്തിന്റെ സ്വാഭാവികമായ ഭാഗമാണ് ഇതെന്ന് ജൂലി മക്ഫേഡൻ പറയുന്നു.