നൈജീരിയിൽ തടവിലായ ഇന്ത്യക്കാർ ഉൾപ്പെട്ട 26 അംഗ സംഘത്തിന്റെ മോചനത്തിൽ അനിശ്ചിതത്വം തുടരുന്നു.നൈജീരിയയിലെ ബോണി തുറമുഖത്ത് എത്തിച്ച നാവികർ തങ്ങളുടെ കപ്പലിൽ തന്നെ തടവിൽ തുടരുകയാണ്.
ക്രൂഡ് ഓയിൽ മോഷണം, സമുദ്രാതിർത്തി ലംഘിച്ചു തുടങ്ങിയ ആരോപണങ്ങളാണ് രാജ്യം കപ്പലിനെതിരെ ഉന്നയിക്കുന്നത്.അതിനാൽ ഇതുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യൽ അടക്കമുള്ള നിയമനടപടി നൈജീരിയ സ്വീകരിക്കുമെന്നാണ് സൂചന.
ഇവരുടെ മോചനത്തിനായുള്ള ശ്രമങ്ങളും വിദേശകാര്യമന്ത്രാലയം തുടരുന്നുണ്ട്.അതെ സമയം കപ്പൽ കമ്പനി അന്താരാഷ്ട്ര ട്രൈബ്യൂണലിനെ സമീപിച്ച് നൽകിയ കേസിലും വാദം ഉടൻ തുടങ്ങും