ഹിന്ദു ക്ഷേത്രങ്ങളുടെ വരുമാനം ലക്ഷ്യമിട്ട് അവ ഏറ്റെടുക്കാന്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ ശ്രമിക്കുന്നുവെന്ന് ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ(Indu Malhotra) ആരോപണം തള്ളി റിട്ട. ജസ്റ്റിസ് യു യു ലളിത്. ഇന്ദു മല്‍ഹോത്രയുടേത് വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും അദ്ദേഹം.
ഹിന്ദു ക്ഷേത്രങ്ങളുടെ വരുമാനം ലക്ഷ്യമിട്ട് അവ ഏറ്റെടുക്കാന്‍ കമ്മ്യുണിസ്റ്റ് സര്‍ക്കാരുകള്‍ ശ്രമിക്കുന്നുവെന്നും താനും ജസ്റ്റിസ് യു യു ലളിതും ചേര്‍ന്നാണ് ഇത് തടഞ്ഞതെന്നും ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര പദ്മനാഭസ്വാമി ക്ഷേത്ര സന്ദര്‍ശനത്തിനിടെ പറഞ്ഞിരുന്നു. എന്നാല്‍ ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ ഈ പരാമര്‍ശം വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നാണ് ജസ്റ്റിസ് യു യു ലളിത് വ്യക്തമാക്കിയിരിക്കുന്നത്. പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഭരണത്തില്‍ തിരുവിതാംകൂര്‍ രാജ കുടുംബത്തിന്റെ അവകാശം അംഗീകരിച്ചത് നിയമം പരിഗണിച്ചാണ്.
തിരുവിതാംകൂര്‍ കൊച്ചി ഹിന്ദു ആരാധനാലയ നിയമത്തില്‍ കുടുംബത്തിന്റെ അവകാശത്തെ കുറിച്ച് വ്യക്തമാക്കുന്നുണ്ടെന്നും യു യു ലളിത് പറഞ്ഞു. ആര്‍ എസ് എസ് കേന്ദ്രങ്ങള്‍ ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ ഈ പരാമര്‍ശം വ്യാപകമായി പ്രചരിപ്പിച്ച് കമ്മ്യുണിസ്റ്റ് സര്‍ക്കാരുകള്‍ക്കെതിരെ പ്രചാരണം നടത്തിയിരുന്നു. ഈ കള്ള പ്രചാരണങ്ങള്‍ കൂടിയാണ് വിരമിച്ചതിന് പിന്നാലെ മാധ്യമങ്ങള്‍ക്ക് നല്‍കിയ ജസ്റ്റിസ് യു യു ലളിതിന്റെ അഭിമുഖത്തിലൂടെ പൊളിയുന്നത്