(Fisheries University)കേരള ഫിഷറീസ് സര്‍വ്വകലാശാല (കുഫോസ്) വൈസ് ചാന്‍സലര്‍ നിയമനം ഹൈക്കോടതി റദ്ദാക്കി. കുഫോസ് വിസി ഡോ. കെ റിജി ജോണിന്റെ നിയമനമാണ് റദ്ദാക്കിയത്.
നിയമനം യുജിസി ചട്ടപ്രകാരം അല്ലെന്ന് ചൂണ്ടിക്കാട്ടിയ ഹര്‍ജി അംഗീകരിച്ച് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് നിയമനം റദ്ദാക്കിയത്.
ഡോ. റിജി ജോണിന് മതിയായ യോഗ്യത ഇല്ലെന്ന് കാണിച്ച് ഡോ കെ കെ വിജയനാണ് ഹൈക്കോടതിയെ സമീപിച്ചത്. പത്തുവര്‍ഷത്തെ പ്രവര്‍ത്തന പരിചയം ഇല്ലെന്ന വാദം അംഗീകരിച്ചാണ് ഹൈക്കോടതി നിയമനം റദ്ദാക്കിയത്.