
പല്ലികള്‍ ഇല്ലാത്ത വീടുകള്‍ വളരെ ചുരുക്കം ആയിരിക്കും. വീടിന്റെ ചുവരുകളും അടുക്കളയിലെ അലമാരയുമെല്ലാം ആണ് പല്ലികളുടെ പ്രധാന വാസ കേന്ദ്രം.
പലചരക്ക് സാധനങ്ങള്‍ സൂക്ഷിക്കുന്ന ഭാഗങ്ങളും പല്ലികളുടെ ഇഷ്ടകേന്ദ്രങ്ങളാണ്. ഇവയ്ക്ക് തുണയായി പാറ്റകളും ഉണ്ടാകും.
മനുഷ്യരെ പല്ലികള്‍ നേരിട്ട് ഉപദ്രവിക്കാറില്ല. പക്ഷെ മനുഷ്യർക്ക് യഥാർത്ഥത്തില്‍ ഉപദ്രവകാരികള്‍ ആണ് പല്ലികള്‍. അടുക്കളയില്‍ ആണ് പല്ലികള്‍ കൂടുതലായി കാണപ്പെടാറുള്ളതെന്ന് നേരത്തെ പറഞ്ഞു. ഇതാണ് നമുക്ക് പ്രശ്‌നമാകുന്നത്.
ഭക്ഷണ സാധനങ്ങളില്‍ ഇവ തലയിടാനും വീഴാനും മൂത്രമൊഴിക്കാനുമെല്ലാമുള്ള സാദ്ധ്യത വളരെ കൂടുതല്‍ ആണ്. ഇവ നമ്മുടെ ശരീരത്തിനുള്ളില്‍ ചെന്നാല്‍ നമുക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കും. ഇതിന് പുറമേ ചിലപ്പോഴെല്ലാം പല്ലികള്‍ ഭക്ഷ്യവസ്തുക്കളുടെ പാക്കറ്റുകള്‍ കടിച്ച് മുറിക്കാറുണ്ട്. വസ്ത്രങ്ങളും ഇവ കടിച്ച് മുറിച്ച് കേടുവരുത്താറുണ്ട്. അതുകൊണ്ട് തന്നെ പല്ലികളെ വീട്ടില്‍ നിന്നും അകറ്റി നിർത്തണം.
പല്ലികളെ വീട്ടില്‍ നിന്നും തുരത്തിയോടിക്കാൻ നമുക്ക് കുരുമുളകിന്റെ ഇല ഉപയോഗിക്കാം. ഒരില തന്നെ പല്ലികളെ ഓടിയ്ക്കാൻ ധാരാളം ആണ്. ആദ്യം കുരുമുളകിന്റെ ഇല ഇടികല്ലില്‍ വച്ച് നന്നായി ചതച്ച് എടുക്കുക. ശേഷം ഒരു കപ്പ് വെള്ളം തിളപ്പിച്ച് ഈ ഇലകള്‍ അതിലേക്ക് ഇടുക. ശേഷം നന്നായി ഇളക്കുക. ഇതിന് ശേഷം വീണ്ടും തിളപ്പിയ്ക്കുക. ഇലയുടെ നിറം മങ്ങുമ്ബോള്‍ തീ ഓഫ് ചെയ്യാം. ശേഷം ഒരു ചന്ദന തിരിയുടെ കൂടോ ഒരു കഷ്ണം ചന്ദനത്തിരിയോ പൊട്ടിച്ച് ഇടുക. ഈ മിശ്രിതം തണുത്ത ശേഷം സ്േ്രപ ബോട്ടിലില്‍ ആക്കി പല്ലിയുള്ള സ്ഥലങ്ങളില്‍ തളിച്ചുകൊടുക്കാം.