അച്ഛനെ തട്ടിയെടുത്തു, അമ്മയുടെ ദാമ്ബത്യം തകര്‍ത്തു; ഹേമ മാലിനിയെ കുത്താന്‍ കത്തിയെടുത്ത് സണ്ണി ഡിയോള്‍!

Spread the love

ബോളിവുഡിലെ എക്കാലത്തേയും വലിയ നായികമാരില്‍ ഒരാളാണ് ഹേമ മാലിനി. ബോളിവുഡിന്റെ ഡ്രീം ഗേള്‍. തെന്നിന്ത്യന്‍ സിനിമയിലൂടെയായിരുന്നു ഹേമ മാലിനി കരിയര്‍ ആരംഭിച്ചത്.

പിന്നീടാണ് ബോളിവുഡിലെത്തുന്നത്.ബോളിവുഡിലെ മുന്‍നിര നായികയായി മാറാന്‍ ഹേമയ്ക്ക് അധികം സമയം വേണ്ടി വന്നിരുന്നില്ല. സൂപ്പര്‍ താരങ്ങളും സംവിധായകരും ഹേമയുടെ ഡേറ്റിനായി കാത്ത് നിന്നിരുന്നു. പ്രേക്ഷകര്‍ ഇന്നും ഓര്‍ക്കുന്ന നിരവധി സിനിമകളും പ്രകടനങ്ങളും സമ്മാനിച്ചിട്ടുണ്ട് ഹേമ മാലിനി.

സിനിമ പോലെ തന്നെ സംഭവ ബഹുലവുമാണ് ഹേമയുടെ വ്യക്തിജീവിതം. ഹേമയുടെ പ്രണയവും സിനിമ പോലെ നാടകീയമായിരുന്നു. ബോളിവുഡിന്റൈ സൂപ്പര്‍ താരം ധര്‍മ്മേന്ദ്രയും ഹേമ മാലിനിയും തമ്മിലുള്ള പ്രണയം അക്കാലത്തെ വലിയ ചര്‍ച്ചാ വിഷമായിരുന്നു. ഹേമയുമായി പ്രണയത്തിലാകുമ്ബോള്‍ ധര്‍മ്മേന്ദ്ര വിവാഹിതനും അച്ഛനുമായിരുന്നു.

ഹേമ മാലിനിയുടേയും ധര്‍മ്മേന്ദ്രയുടേയും പ്രണയവും വിവാഹവും വലിയ വിവാദമായി മാറി. ഹേമയെ പ്രണയിക്കുമ്ബോഴും വിവാഹം കഴിക്കുമ്ബോഴും ധര്‍മ്മേന്ദ്ര കുടുംബസ്ഥനായിരുന്നു. മക്കളായ സണ്ണി ഡിയോളും ബോബി ഡിയോളുമൊക്കെ മുതിര്‍ന്നിരുന്നു എന്നത് വിവാദങ്ങള്‍ക്ക് ശക്തി പകര്‍ന്നു. അതേസമയം ആദ്യ ഭാര്യ പ്രകാശ് കൗറുമായുള്ള വിവാഹ ബന്ധം നിയമപരമായി അവസാനിപ്പിക്കാതെയാണ് ധര്‍മ്മേന്ദ്ര ഹേമയെ വിവാഹം കഴിക്കുന്നത്.

സ്വാഭാവികമായും ധര്‍മ്മേന്ദ്രയുടെ കുടുംബത്തിന് ഈ വിവാഹം അംഗീകരിക്കാന്‍ സാധിക്കുന്നതായിരുന്നില്ല. വിവാഹ വാര്‍ത്തയറിഞ്ഞ് സണ്ണി ഡിയോള്‍ ഹേമയെ ആക്രമിക്കാന്‍ വരെ ഒരുങ്ങിയെന്ന് വരെ റിപ്പോര്‍ട്ടുകളുണ്ട്. ഒരു ദിവസം ഹേമയും സണ്ണിയും തമ്മില്‍ ശക്തമായ വാക് പോരുണ്ടായി. അതേ തുടര്‍ന്ന് അരിശം മൂത്ത സണ്ണി ഡിയോള്‍ ഹേമയെ കത്തി വച്ച്‌ കുത്താന്‍ ശ്രമിച്ചുവെന്നു വരെ റിപ്പോര്‍ട്ടുകളുണ്ട്. അക്കാലത്ത് വലിയ വാര്‍ത്തയായി മാറിയിരുന്നു ഈ സംഭവം.

എന്നാല്‍ വാര്‍ത്തകള്‍ നിഷേധിച്ചു കൊണ്ട് സണ്ണിയുടെ അമ്മ പ്രകാശ് കൗര്‍ രംഗത്തെത്തി. വാര്‍ത്തകള്‍ നുണയാണെന്നാണ് പ്രകാശ് പറഞ്ഞത്. എന്തായാലും അധികം വൈകാതെ ആ വാര്‍ത്തകള്‍ കെട്ടടങ്ങുകയും ചെയ്തു. കാലം മായ്ക്കാത്ത മുറിവുകളില്ലെന്നാണ് പറയുക. ഹേമയ്ക്കും സണ്ണിയ്ക്കും ഇടയില്‍ സംഭവിച്ചത് അതായിരുന്നു. ഇന്ന് എല്ലാ പിണക്കങ്ങളും മറന്ന് ഒരു കുടംബമായി മാറിയിരിക്കുകയാണ് അവര്‍. പലപ്പോഴായി സണ്ണിയോട് തനിക്കുള്ള സ്നേഹവും ബഹുമാനവുമെല്ലാം ഹേമ മാലിനി വ്യക്തമാക്കിയിട്ടുണ്ട്.

ധര്‍മ്മേന്ദ്ര ഇപ്പോഴും കഴിയുന്നത് പ്രകാശിനൊപ്പമാണെന്ന് ഹേമ മാലിനി തുറന്നു പറഞ്ഞിരുന്നു. രണ്ട് മക്കളാണ് ഹേമയ്ക്കും ധര്‍മ്മേന്ദ്രയ്ക്കുമുളള്ളത്. നടി ഇഷ ഡിയോളും അഹാന ഡിയോളുമാണ് ഹേമയുടേയും ധര്‍മ്മേന്ദ്രയുടേയു മക്കള്‍. ധര്‍മ്മേന്ദ്രയുടെ രണ്ട് വിവാഹത്തിലെ സഹോദരങ്ങള്‍ക്കിടയിലും വളരെ നല്ല ബന്ധമാണുള്ളത്. രക്ഷാബന്ധന്‍ ദിവസം സഹോദരങ്ങള്‍ ഒരുമിച്ചെത്താറുണ്ട്. സണ്ണിയുമായി തനിക്കിപ്പോള്‍ ഉള്ള അടുപ്പത്തെക്കുറിച്ച്‌ ഒരിക്കല്‍ ഹേമ സംസാരിച്ചിരുന്നു.

”സണ്ണിയും ഞാനും തമ്മിലുള്ള ബന്ധം എങ്ങനെയാണെന്നാണ് എല്ലാവരും ചോദിക്കുന്നത്. അത് വളരെ സൗഹാര്‍ദ്രപരവും മനോഹരവുമാണ്. ആവശ്യമുള്ളപ്പോഴെല്ലാം അവന്‍ എത്താറുണ്ട്. എനിക്ക് അപകടമുണ്ടായപ്പോള്‍ ആദ്യമെത്തിയത് അവനായിരുന്നു. എന്റെ മുഖത്ത് സ്റ്റിച്ച്‌ ഇടുന്നതെല്ലാം നല്ല ഡോക്ടറാണെന്ന് അവന്‍ ഉറപ്പ് വരുത്തിയിരുന്നു. എന്റെ കാര്യത്തില്‍ അവന്‍ കാണിച്ച കരുതല്‍ കണ്ട് ഞാന്‍ പോലും അമ്ബരന്നു പോയി. ഞങ്ങളുടെ ബന്ധം അങ്ങനെയാണ്” എന്നാണ് ഹേമ പറഞ്ഞത്.

Leave a Reply

Your email address will not be published.