പുരുഷൻമാരെ ആകര്‍ഷിക്കാൻ നഗ്നനൃത്തം; പബ്ബില്‍ നിശാപാര്‍ട്ടിക്കിടെ നൂറു പുരുഷൻമാരെയും നാല്‍പ്പത് സ്ത്രീകളെയും പോലീസ് പിടികൂടി

Spread the love

ഹൈദരാബാദ്: രഹസ്യ വിവരത്തെത്തുടർന്ന് പോലീസ് നടത്തിയ റെയ്ഡില്‍ നിശാപാർട്ടിക്കെത്തിയ 140 പേരെ കസ്റ്റഡിയിലെടുത്തു.

ഇതില്‍ 40പേർ സ്ത്രീകളാണ്. നഗ്നനൃത്തം ഉള്‍പ്പെടെയുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങളാണ് നിശാപാർട്ടിക്കിടെ നടന്നത്. ഹൈദരാബാദിലെ ബഞ്ചാര ഹില്‍സ് ഏരിയയില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്.

രാത്രിയോടെ തന്നെ പാർട്ടിയില്‍ പങ്കെടുത്ത എല്ലാവരെയും പൊലീസ് പിടികൂടിയിരുന്നു. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. അതോടൊപ്പം തന്നെ പരിപാടി നടന്ന പബ്ബ് പൂട്ടിച്ചതായും എസിപി വെങ്കട്ട് രമണ അറിയിച്ചു. പബ്ബിന്റെ ഉടമ, ബൗണ്ടർമാർ, ഡിജെ ഓപ്പറേറ്റർമാർ, കാഷ്യർ എന്നിവരെയും പോലീസ് അറസ്റ്റു ചെയ്തു. പബ്ബിലേക്ക് പുരുഷന്മാരെ ആകർഷിക്കാൻ സ്ത്രീകളുടെ നഗ്നനൃത്തം പതിവായി നടത്താറുണ്ടായിരുന്നു. ഇത്തരത്തില്‍ നൃത്തം ചെയ്യാൻ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ഇവിടേക്ക് സ്ത്രീകളെ എത്തിച്ചിരുന്നു.

Leave a Reply

Your email address will not be published.