സാന്റമോണിക്ക ടൂർസ് ആൻഡ് ട്രാവൽസ് അബുദാബിയിൽ: യാത്രകൾ ഇനി വേറെ ലെവൽ

Spread the love

ട്രാവൽ ആൻഡ് ടൂറിസം മേഖലയിൽ മികവാർന്ന സേവന പാരമ്പര്യമുള്ള സാൻ്റമോണിക്ക ഗ്രൂപ്പ് ഓഫ് കമ്പനിയുടെ ഏറ്റവും പുതിയ ബ്രാഞ്ച് അബുദാബിയിലെ ഇലക്ട്ര സിറ്റിയിൽ പ്രവർത്തനം ആരംഭിച്ചു. 2013ലാണ് സാൻ്റമോണിക്ക ടൂർസ് ആൻഡ് ട്രാവൽസ് നിലവിൽ വന്നത്. അന്ന് മുതൽ പ്രശംസനീയമായ സേവനം ലഭ്യമാക്കുന്ന ട്രാവൽ കമ്പനികളുടെ കൂട്ടത്തിൽ ഈ ബ്രാൻഡും ഇടംനേടി. യാത്രക്കാർക്ക് സംതൃപ്തിയും വിശ്വാസ്യതയും സുതാര്യതയും ഉറപ്പാക്കുന്ന സാന്റമോണിക്ക, ഉപഭോക്താക്കൾക്ക് അവിസ്മരണീയമായ യാത്രാനുഭവം നൽകാനായി വിപുലമായ ട്രാവൽ ഡസ്റ്റിനേഷനുകളാണ് സജ്ജമാക്കിയിട്ടുള്ളത്. യാത്രപരിപാടികളും യാത്രയ്ക്കിടിയിലെ മറ്റെല്ലാ ആവശ്യങ്ങളും ഏറ്റവും നന്നായി ഇവർ രൂപകൽപ്പന ചെയ്യുന്നു. പാക്കേജ് എതായാലും, എന്നും മനസിൽ സൂക്ഷിക്കാവുന്ന മനോഹരമായ ഓർമകൾ സഞ്ചാരികൾക്ക് സമ്മാനിക്കുന്ന സാൻ്റമോണിക്ക ആകർഷമായ ടൂർ പാക്കേജുകളും മികവാർന്ന സേവനങ്ങളുമാണ് ലഭ്യമാക്കുന്നത്.ഇന്ത്യയെ അടുത്തറിയാൻ അമ്പതോളം ഡൊമസ്റ്റിക് ടൂറുകളാണ് സാൻ്റമോണിക്ക ടൂർസ് ആൻഡ് ട്രാവൽസിൻ്റെ അബുദാബി ബ്രാഞ്ച് ഒരുക്കിയിരിക്കുന്നത്. ഡൽഹി ആഗ്ര ജയ്‌പൂർ, ഹൈദരാബാദ്, മഹാരാഷ്ട്ര- അജന്ത എല്ലോറ, സിക്കിം-ഡാർജിലിങ് ഗാംഗ്ടോക്, ഗോവ, കാശ്മീർ, രാജസ്ഥാൻ, ഒറീസ ആൻഡമാൻ, അസം മേഘാലയ, അമൃത്സർ കുളു മണാലി, അയോധ്യ വാരാണസി, ഗുജറാത്ത്, ഗവി-തേക്കടി എന്നിങ്ങനെ നിരവധി പാക്കേജുകൾ ഡൊമസ്റ്റിക് ടൂറുകളിൽ ഉൾപ്പെടുന്നു.
ഇന്റർനാഷണൽ ടൂറുകളിൽ സിംഗപ്പൂർ, മലേഷ്യ, ജപ്പാൻ, സൗത്ത് കൊറിയ, ചൈന, തായ്ലൻഡ്, ബാലി, വിയറ്റ്നാം, ബ്രൂണെ, ലവോസ്, മ്യാൻമാർ തുടങ്ങിയുളള ഏഷ്യൻ രാജ്യങ്ങൾ, യൂറോപ്പിന്റെ സെൻട്രൽ, ഈസ്റ്റേൺ, വെസ്റ്റേൺ ഭാഗങ്ങൾ, സ്കാൻഡിനേവിയ, ബാൾക്കൻ രാജ്യങ്ങൾ, യുഎസ്എ, കാനഡ, ഓസ്ട്രേലിയ, അന്റാർട്ടിക്ക – സൗത്ത് അമേരിക്ക വിത്ത് ആമസോൺ എന്നു തുടങ്ങി ചെറുതും വലുതുമായ നിരവധി പാക്കേജുകൾ ഉൾപ്പെടുന്നു. അതു കൂടാതെ ലക്ഷറി ക്രൂസ് ടൂർ പാക്കേജുകളും ലഭ്യമാണ്.

Leave a Reply

Your email address will not be published.