മുതലപ്പൊഴിയിൽ വീണ്ടും അപകടം..

Spread the love

കരുനാഗപ്പള്ളി സ്വദേശിയായ മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം…
മുതലപ്പൊഴിയിൽ വീണ്ടും അപകടം. മത്സ്യത്തൊഴിലാളി മരിച്ചു. കൊല്ലം കരുനാഗപ്പള്ളി സ്വദേശി കുമാറാണ് മരിച്ചത് 53 വയസ്സായിരുന്നു. മത്സ്യബന്ധനം കഴിഞ്ഞ് തിരികെ തീരത്തേക്ക് വള്ളം അടുപ്പിക്കവേ ശക്തമായ തിരയിൽപ്പെട്ട് കുമാർ വള്ളത്തിൽനിന്നും കടലിലേക്ക് തെറിച്ച് വീഴുകയായിരുന്നു.ഇന്ന് രാത്രിയോടെയാണ് സംഭവം.അപകട സമയത്ത് വള്ളത്തിൽ രണ്ടുപേരാണ് ഉണ്ടായിരുന്നത്. കുമാറിനെ അപകടത്തിന് പിന്നാലെ തന്നെ കരയ്ക്കെത്തിച്ച് ആശുപത്രിയിൽ എത്തിച്ചു എങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Leave a Reply

Your email address will not be published.