ന്യൂഡൽഹി: കോടതി നടപടികളുടെ തത്സമയ സംപ്രേഷണത്തിന് സുപ്രീംകോടതി. ദിവസേന എല്ലാ കോടതി നടപടികളും തത്സമയം സംപ്രേഷണം ചെയ്യും. യൂട്യൂബിന് പകരം സുപ്രീംകോടതിയുടെ പ്രത്യേക ആപ്ലിക്കേഷനിലൂടെയാണ് തത്സമയ സംപ്രേഷണം നടത്തുക.ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ നിർദേശത്തിന്റെ്റെ അടിസ്ഥാനത്തിലാണ് ഈ സംവിധാനം ഏർപെടുത്തുന്നത്. വെള്ളിയാഴ് ഇതിന്റെ ട്രയൽ റൺ നടത്തിയിരുന്നു. ഇത് വിജയകരമായതിൻ്റെ പശ്ചാത്തലത്തിൽ, ഇത് സംബന്ധിച്ചുള്ള പ്രഖ്യാപനവും ഉദ്ഘാടനവും ഉടനുണ്ടായേക്കും.നിലവിൽ സുപ്രീംകോടതിയിൽ ഭരണഘടനാ ബെഞ്ചിന്റെ കേസുകളുടെയും പൊതുതാൽപര്യമുള്ള കേസുകളുടേയും തത്സമയ സംപ്രേഷണമാണ് അനുവദിച്ചിട്ടുള്ളത്. എന്നാൽ ഇത് മാറ്റി സുപ്രീംകോടതിയിലെ 16 കോടതി മുറികളിലും നടക്കുന്ന എല്ലാ കേസുകളുടേയും തത്സമയ സംപ്രേഷണം നടത്തുന്നതിനുള്ള നടപടികളാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. ഗുജറാത്ത് ഹൈക്കോടതിയാണ് രാജ്യത്ത് ആദ്യമായി മുഴുവൻ കോടതി നടപടികളും തത്സമയം സംപ്രേഷണം ചെയ്തത്