Wasp attack: കടന്നൽ കുത്തേറ്റ വയോധികൻ മരിച്ചു

Spread the love

കടന്നൽ കുത്തേറ്റ(wasp attack) വൃദ്ധൻ മരിച്ചു. കോഴിക്കോട്(kozhikode) വളയം നിരവുമ്മലിലാണ് സംഭവം. കുനിയിൽ ഒണക്ക(75)നാണ് മരിച്ചത്. വീടിനടുത്തുള്ള മരത്തിൽ നിന്നും ഇളകിയ കടന്നലുകൾ കൂട്ടത്തോടെ അക്രമിക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെ 9.45 ഓടെയാണ് സംഭവം. തേനിച്ചയുടെ കൂട് ഇളകിയത് സ്ഥലത്ത് പരിഭ്രാന്തിക്കിടയാക്കിയിട്ടുണ്ട്.

നാദാപുരത്ത്(nadapuram) നിന്നും അഗ്നി രക്ഷാ സേനയും വളയം പൊലീസും സ്ഥലത്തെത്തി

. തേനീച്ചയുടെ കുത്തേറ്റ് വീണ ഒണക്കനെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ആശുപത്രിയിലെത്തിക്കാനായത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയ്ക്കിടെയാണ് മരിച്ചത്.

Leave a Reply

Your email address will not be published.