കൊച്ചി : എം.സി. റോഡിൽ കൂത്താട്ടുകുളം ചോരക്കുഴിയിൽ നിയന്ത്രണം വിട്ട കാർ ടൂറിസ്റ്റ് ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മുത്തച്ഛനും രണ്ടരവയസുള്ള കൊച്ചുമകളും മരിച്ചു. തങ്കച്ചൻ (70), എസ്‌തർ (രണ്ടര വയസ്) എന്നിവരാണ് മരിച്ചത്. തങ്കച്ചൻ്റെ ഭാര്യ തങ്കമ്മ (60) ഇവരുടെ മകനും എസ്‌തറിൻ്റെ അച്ഛനുമായ എബിയും ഭാര്യ ട്രീസയും തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. തങ്കമ്മയുടെ സ്ഥിതി അതീവ ഗുരുതരമാണ്. മകനും മരുമകളും ഗുരുതരാവസ്ഥയിലാണ്. വൈകീട്ട് 3.50 ഓടെ എം.സി. റോഡിൽ എറണാകുളം ജില്ലാ അതിർത്തിയായ പുതുവേലി ചോരക്കുഴി പാലത്തിന് സമീപത്ത് വെച്ചാണ് അപകടമുണ്ടായത്. കാർ പൂർണമായും തകർന്നു.