വിഴിഞ്ഞത്ത് ഒറ്റക്കപ്പലിൽനിന്ന്10000 കണ്ടെയ്‌നറുകൾ

Spread the love

തിരുവനന്തപുരം :ഒരു കപ്പലിൽ നിന്ന് 10330 കണ്ടെയ്‌നറുകൾ കൈകാര്യം ചെയ്ത് വിഴിഞ്ഞം തു റമുഖത്തിന് റെക്കോഡ് നേട്ടം. രാജ്യത്തെ തുറമുഖങ്ങളിൽ തന്നെ ഒരു കപ്പലിൽനിന്ന് നടന്ന ഏറ്റ വും വലിയ കണ്ടെയ്നർ നീക്ക ങ്ങളിൽ ഒന്നാണിത്.
സംസ്ഥാനത്ത് ആദ്യമായാണ് ഒറ്റക്കപ്പലിൽനിന്ന് 10,000 കണ്ട യർ നീക്കം നടക്കുന്നത്. ട്രയൽ റൺ സമയത്ത് തന്നെ ഇത്രയധികം കണ്ടെയ്നറുകൾ കൈകാര്യം ചെയ്തത് വിഴിഞ്ഞത്തിൻ്റെ മികവി ന്റെ അടയാളമാണ്.
വർഷങ്ങൾക്ക് മുൻപ് പ്രവർ ത്തനം തുടങ്ങിയ വല്ലാർപാ ടം കണ്ടെയ്നർ ടെർമിനലിൽ പോലും ഇത്രയും കണ്ടെയ്‌നറു കൾ ഒറ്റക്കപ്പലിൽനിന്ന് കയറ്റിറക്കുമതി നടത്താനായിട്ടില്ല.
സെപ്റ്റംബർ 27-ന് വിഴിഞ്ഞ ത്തെത്തിയ എം.എസ്.സി.യു ടെ (മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനി) അന്ന എന്ന കപ്പലിൽ നിന്ന് കണ്ടെയ്നർ ഇറക്കിയും തിരികെ കണ്ടെയ്‌നറുകൾ കയറ്റി യുമാണ് നേട്ടം കൈവരിച്ചത്. മൂ ന്നുദിവസം കൊണ്ടാണ് ഇത്രയും കണ്ടെയ്‌നറുകളുടെ നീക്കം നടന്ന ത്. വിഴിഞ്ഞം തുറമുഖത്തടുത്ത
ഏറ്റവും വലിയ രണ്ടാ മത്തെ കപ്പലാണ് എം .എസ്.സി. അന്ന മദർ ഷിപ്പ്.
399.98 മീറ്റർ നീളവും 58.6 മീറ്റർ വീതിയുമുള്ള കപ്പലി ന് 14.7 മീറ്റർ ആഴവു മുണ്ട്. ചരക്ക് കയറ്റിറക്കുമതി ക്ക് ശേഷം സെപ്റ്റംബർ 30-ന് കപ്പൽ ശ്രീലങ്കയിലെ കൊളം ബോയിലേക്ക് മടങ്ങിയിരുന്നു.
ഇന്ത്യയിലെ തന്നെ ആദ്യത്തെ ഓട്ടോമേറ്റഡ് ക്രെയിൻ സംവി ധാനമാണ് ഇവിടത്തേത്. കപ്പലു കളിൽനിന്ന് ഇറക്കേണ്ട കണ്ടയ്‌നറുകൾകണ്ടെത്തുന്നതും അത് ലോറിയിലേക്ക് എത്തിക്കു ന്നതും കപ്പലുകളിലെ കണ്ടെയ്നറുകൾ റീ അറേഞ്ച് ചെയ്യുന്നതും ഓട്ടോമേറ്റഡ് ക്രെയിനുകളുപ യോഗിച്ചാണ്.
തുറമുഖത്തിൻ്റെ കമ്മിഷനി ങ്ങിന് മുന്നോടിയായുള്ള ട്രയൽ റൺ സമയത്ത് തന്നെ ഇതു വരെ 20 കപ്പലുകൾ വിഴിഞ്ഞ ത്ത് എത്തി. ഇതിൽ 15-ഉം ലോ കത്തെ ഏറ്റവും വലിയ കപ്പൽ കമ്പനിയായ എം.എസ്.സി.യുടെ താണ്. ഇതുവരെ 50000-ലധികം കണ്ടെയ്‌നറുകളുടെ നീക്കം നട ന്നുകഴിഞ്ഞു. നിലവിൽ കൂടു തൽ കമ്പനികൾ ട്രാൻസ്ഷിപ്മെ ൻ്റിന് വിഴിഞ്ഞത്തേക്ക് എത്താ നുള്ള താത്പര്യം അറിയിച്ചിട്ടു ണ്ട്. ഒക്ടോബറിലും എല്ലാ ദിവ സവും വിഴിഞ്ഞത്ത് കപ്പലുകൾ എത്തും.

Leave a Reply

Your email address will not be published.