(Kochi)കൊച്ചി ഇടപ്പള്ളിയില്‍ കാര്‍ ഡിവൈഡറില്‍ ഇടിച്ച് അപകടം. ഇടിയുടെ ആഘാതത്തില്‍ തീപിടിച്ച കാര്‍ പൂര്‍ണമായും കത്തി നശിച്ചു. കാറില്‍ ഉണ്ടായിരുന്ന ഒരു യുവതി അടക്കം മൂന്നുപേര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
തീ ഉയരുന്നത് കണ്ട് കാറില്‍ ഉള്ളവര്‍ ഇറങ്ങി ഓടുകയായിരുന്നു. യുവതിയാണ് കാര്‍ ഓടിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. ഇടപ്പള്ളിയില്‍ നിന്ന് പാലാരിവട്ടം ഭാഗത്തേക്ക് പോകും വഴി പുലര്‍ച്ചെ 5.15 നായിരുന്നു അപകടം. ഫയര്‍ ഫോഴ്സ് എത്തിയാണ് തീ അണച്ചത്.
അമിത വേഗതയാണോ അപകടകാരണമെന്ന് പോലീസ് സംശയിക്കുന്നു. അപകടത്തിന്റെ സിസിടിവി ദ്യശ്യങ്ങള്‍ അടക്കം പോലീസ് ശേഖരിച്ചു വരികയാണ്. കാറിലുണ്ടായിരുന്നവരുടെ മൊഴിയും രേഖപ്പെടുത്തും.