Sanju Samson:സഞ്ജുവിന് ഇന്ന് പിറന്നാള്‍…ആശംസാ പ്രവാഹവുമായി ആരാധകര്‍

Spread the love

മലയാളികളുടെ അഭിമാന ക്രിക്കറ്റര്‍ സഞ്ജു സാംസണ്(Sanju Samson) ഇന്ന് 28 -ാം പിറന്നാള്‍. ന്യൂസിലന്റിനെതിരായ ട്വന്റി-20 ഏകദിന പരമ്പരകളുടെ തയ്യാറെടുപ്പിനിടെയാണ് സഞ്ജു പിറന്നാള്‍ ആഘോഷിക്കുന്നത്. മൈതാനത്തിന് അകത്തും പുറത്തും ആരാധക മനസ് കീഴടക്കിയ ക്രിക്കറ്റ് താരമാണ് സഞ്ജു സാംസണ്‍.

ഇന്ത്യന്‍ ടീമിലെ സ്ഥിരം സാന്നിധ്യമല്ലെങ്കിലും ഈ മലയാളി താരത്തിന്റെ ആരാധക വൃന്ദം നമ്മേ അത്ഭുതപ്പെടുത്തുന്നതാണ്.സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമില്‍’എന്ന വാര്‍ത്ത കേള്‍ക്കുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ആഘോഷിക്കുന്നതും, മറിച്ചായാല്‍ ഇവര്‍ രോഷം കൊള്ളുന്നതുമെല്ലാം സ്ഥിരം കാഴ്ചയാണ്. ന്യൂസിലന്റിനെതിരായ ട്വന്റി-20 ഏകദിന പരമ്പരകള്‍ക്കായുള്ള തയ്യാറെടുപ്പിനിടെയാണ് ഇത്തവണ സഞ്ജു പിറന്നാള്‍ ആഘോഷിക്കുന്നത്. ഈ മാസം 18 മുതല്‍ വെല്ലിങ്ടണില്‍ ആണ് 3 മത്സരങ്ങളടങ്ങിയ ട്വന്റി-20 പരമ്പര. 25 മുതല്‍ 3 മത്സര ഏകദിന പരമ്പരയും അരങ്ങേറും.

സഞ്ജുവിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുള്ള പോസ്റ്റുകള്‍ സമൂഹ മാധ്യമങ്ങള്‍ കീഴടക്കിയിട്ടുണ്ട്. ഇന്ത്യന്‍ ടീമംഗങ്ങള്‍ ഉള്‍പ്പെടെ അനവധി പേര്‍ താരത്തിന് ജന്മദിനാശംസകള്‍ നേര്‍ന്നു

രുവനന്തപുരം പുല്ലുവിള സ്വദേശിയായ സഞ്ജു. 2014 അണ്ടര്‍ – 19 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്നു. വിജയ് ഹസാരെ ട്രോഫിയില്‍ ഇരട്ട സെഞ്ച്വറി നേടിയ ആദ്യ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനെന്ന ബഹുമതിയും സഞ്ജുവിന് സ്വന്തമാണ്. ഐ പി എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ നായകനായ സഞ്ജു സാംസണ്‍ ഐപിഎല്‍ ടീമിന്റെ ക്യാപ്റ്റനാകുന്ന ആദ്യ മലയാളി താരം കൂടിയാണ്.2015 ജൂലൈയില്‍ സിംബാബ്‌വെയ്‌ക്കെതിരായ ട്വന്റി20 മല്‍സരത്തിലൂടെ ദേശീയ ടീം ജഴ്‌സിയില്‍ അരങ്ങേറിയ സഞ്ജു 10 മത്സരങ്ങളില്‍ നിന്നും 73.5 ശരാശരിയില്‍ 294 റണ്‍സ് നേടിയിട്ടുണ്ട്. 16 ട്വന്റി-20 മത്സരങ്ങളില്‍ നിന്നും 21.1 ശരാശരിയില്‍ 246 റണ്‍സാണ് സഞ്ജുവിന്റെ സമ്പാദ്യം.

ആഭ്യന്തര ക്രിക്കറ്റിലും രാജ്യാന്തര ക്രിക്കറ്റിലും സമീപകാലത്ത് പുറത്തെടുത്ത തകര്‍പ്പന്‍ ബാറ്റിംഗാണ് സഞ്ജുവിന് ന്യൂസിലന്‍ഡിനെതിരായ രണ്ട് ടീമുകളിലും ഇടം നേടിക്കൊടുത്തത്. 28 ആം പിറന്നാള്‍ നിറവിലുള്ള മലയാളികളുടെ അഭിമാന ക്രിക്കറ്റര്‍ക്ക് ഇപ്പോള്‍ ആശംസാ പ്രവാഹമാണ്.

Leave a Reply

Your email address will not be published.