തിരൂരില്‍ മധ്യവയസ്കനെ മരിച്ച നിലയില്‍ കണ്ടെത്തി

Spread the love

സംഭവത്തില്‍ താനൂര്‍ സ്വദേശി അരയന്റെ പുരക്കല്‍ ആബിദിനെയാണ് പോലീസ് കസ്റ്റഡിലെടുത്തത്. ഇന്നലെ രാവിലെയാണ് കോഴിക്കോട് കുറ്റിച്ചിറ സ്വദേശി ഹംസ എന്ന രജനി (45)യെ തിരൂരില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തിരൂരില്‍ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പോലീസ് കണ്ടെത്തി . ആബിദും ഹംസയും തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടായിരുന്നുന്നുവെന്ന് പോലീസ് പറഞ്ഞു. തര്‍ക്കത്തിനിടെ ആബിദ് ഹംസയെ മര്‍ദിച്ചു. മര്‍ദ്ദനത്തില്‍ ആന്തരിക രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്ന് പോലീസ് പറയുന്നു.

Leave a Reply

Your email address will not be published.