ദേശീയ പാതയില്‍ സ്കൂട്ടര്‍ നിയന്ത്രണം വിട്ട് സര്‍വ്വീസ് റോഡിലേയ്ക്ക് വീണു

Spread the love

തിരുവനന്തപുരം ദേശീയ പാതയില്‍ വെണ്‍പാലവട്ടത്ത് സ്കൂട്ടർ നിയന്ത്രണം വിട്ട് അപകടം. കുഞ്ഞടക്കം 3 പേർ മേല്‍പ്പാലത്തില്‍ നിന്ന് താഴെയുളള സർവ്വീസ് റോഡിലേയ്ക്ക് വീണു. സഹോദരങ്ങളായ കോവളം വെള്ളാർ സ്വദേശിനി സിനി (32) സിമി (35), സിമിയുടെ മകള്‍ ശിവന്യ (3) എന്നിവർക്കാണ് പരിക്കേറ്റത്. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടമുണ്ടായത്. ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ സിമിയുടെ നില അതീവഗുരുതരമാണ്. ഇവരെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. പേട്ട പോലീസ് നടപടികള്‍ സ്വീകരിച്ചു.

Leave a Reply

Your email address will not be published.