രൂക്ഷമായ കടലാക്രമണം; 9 തീരദേശ ജില്ലകള്‍ക്ക് 2.25 കോടി അനുവദിച്ചതായി മന്ത്രി റോഷി അഗസ്റ്റിന്‍

Spread the love

കടലാക്രമണം രൂക്ഷമായ തീരദേശ ജില്ലകളില്‍ അടിയന്തര തീരസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി 2.25 കോടി രൂപ മന്ത്രി റോഷി അഗസ്റ്റിന്‍ നിയമസഭയെ അറിയിച്ചു. മുന്‍പ് നല്‍കിയ 2.25 കോടി രൂപയ്ക്ക് പുറമേയാണ് അധിക തുക നല്‍കിയിരിക്കുന്നത്. പി. നന്ദകുമാര്‍ എംഎല്‍എ ഉന്നയിച്ച സബ്മിഷന് മറുപടി പറയുമ്പോഴായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. തീരദേശ മേഖലകളില്‍ കനത്ത മഴയെ തുടര്‍ന്ന് കടലാക്രമണം രൂക്ഷമാകുന്ന സാഹചര്യം കണക്കിലെടുത്തായിരുന്നു മന്ത്രി അധിക തുക അനുവദിക്കാന്‍ തീരുമാനച്ചത്. കടലാക്രമണം തടയുന്നതിനുള്ള അടിയന്തര പ്രവര്‍ത്തികള്‍ക്കാകും തുക വിനിയോഗിക്കുക. ഓരോ ജില്ലയ്ക്കും മുന്‍പ് ലഭിച്ച 25 ലക്ഷത്തിനു പുറമേ 25 ലക്ഷം കൂടി ലഭിക്കുന്നതോടെ അരക്കോടി രൂപയുടെ പ്രവര്‍ത്തികള്‍ നടത്താന്‍ സാധിക്കും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ക്കാണ് തുക ലഭിക്കുക.

Leave a Reply

Your email address will not be published.