റൂറല്‍ പോലീസിന്റെ സ്‌പെഷ്യല്‍ സ്‌ക്വാഡാണ് എംഡിഎംഎ ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തത്.രണ്ട് പേര്‍ പിടിയിലായി. 350 ഗ്രാം എംഡിഎംഎയും അരക്കിലോ കഞ്ചാവും രണ്ട് എല്‍എസ്ഡി സ്റ്റാമ്ബുമാണ് ഇയാളുടെ കാറില്‍ നിന്ന് പിടിച്ചെടുത്തത്. കാറില്‍ ലഹരി കടത്തുകയായിരുന്ന കുട്ടമശ്ശേരി ആസാദ് പിടിയിലായത്. അതേസമയം ഇന്നലെ രാത്രി വൈകി മറ്റൊരു ലഹരിക്കടത്തുകാരനെയും ഡാൻസാഫ് സംഘം പിടികൂടിയികുന്നു. വൈപ്പിൻ സ്വദേശി അജു ജോസഫില്‍ നിന്ന് പിടിച്ചെടുത്തത് 70 ഗ്രാം എംഡിഎംഎയാണ്. ബെംഗളൂരുവില്‍ നിന്ന് നൈജീരിയൻ സ്വദേശിയുടെ കയ്യില്‍ നിന്ന് വാങ്ങിയ മയക്കുമരുന്നുമായി വന്ന് നാട്ടില്‍ ചില്ലറ വില്‍പനക്കായിരുന്നു അജുവിന്റെ പദ്ധതി. രണ്ടുപേരെയും വിശദമായി ചോദ്യം ചെയ്ത് വില്‍പന കണ്ണികള്‍ വേരെ ആരൊക്കെ, എവിടെ നിന്നൊക്കെയാണ് മയക്കുമരുന്ന് എത്തിക്കുന്നത് ആരൊക്കെയാണ് മയക്കുമരുന്ന് വാങ്ങുന്നത് തുടങ്ങിയ കാര്യങ്ങള്‍ കണ്ടെത്താനാണ് റൂറല്‍ പോലീസ് ശ്രമിക്കുന്നത് .