എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു ; ആരോഗ്യനില തൃപ്തികരം

Spread the love

മുൻ ഉപപ്രധാനമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ എല്‍.കെ അദ്വാനിയെ ഡല്‍ഹി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 96 വയസുകാരനായ അദ്വാനിക്ക് ഈ വർഷം രാജ്യം പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരത രത്ന നല്‍കി ആദരിച്ചിരുന്നു. ബുധനാഴ്ച രാത്രിയോടെയാണ് പ്രായാധിക്യത്താലുള്ള അസ്വസ്ഥതകളെത്തുടർന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ യൂറോളജി വിഭാഗത്തില്‍ നിന്നുള്ള ഡോക്ടർമാരുടെ പരിചരണത്തിലാണ് അദ്ദേഹം.അദ്വാനിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്ബ് പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദർശിച്ചിരുന്നു. അടല്‍ ബിഹാരി വാജ്പേയ് പ്രധാനമന്ത്രിയായിരുന്ന കാലയളവില്‍ അദ്ദേഹം ഉപപ്രധാനമന്ത്രിയുടെ സ്ഥാനം വഹിച്ചിരുന്നു. മൂന്ന് തവണ ബിജെപി ദേശീയ അധ്യക്ഷനായും പ്രവ‍ർത്തിച്ചിട്ടുണ്ട്. .

Leave a Reply

Your email address will not be published.