
രാഹുല്‍ ഗാന്ധി ലോക്‌സഭയിലെ പ്രതിപക്ഷ നേതാവാകും. ഡല്‍ഹിയില്‍ ചേർന്ന ഇന്ത്യ സഖ്യ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്. ഇക്കാര്യത്തില്‍ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് സോണിയഗാന്ധി പ്രോടെം സ്പീക്കര്‍ക്ക് കത്തുനല്‍കി. സ്പീക്കര്‍ തിരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടാന്‍ യോഗത്തില്‍ തീരുമാനമായി. നേരത്തേ ഇടഞ്ഞുനിന്ന തൃണമൂല്‍ കോണ്‍ഗ്രസും എന്‍.സി.പിയും യോഗത്തില്‍ പങ്കെടുത്തു. സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ ഇന്ത്യ മുന്നണിയില്‍ പ്രശ്നങ്ങളില്ലെന്ന് കെ.സി.വേണുഗോപാല്‍ പറഞ്ഞു.