നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ നിന്നും പിന്മാറി ; യുവതിയുടെ വീടിന് നേരെ വെടിവെച്ച യുവാവ് അറസ്റ്റില്‍

Spread the love

നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ നിന്നും പിന്മാറിയതിന് യുവതിയുടെ വീടിന് നേരെ വെടിവെച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം വലിയാട് സ്വദേശി അബുതാഹിറാണ് അറസ്റ്റിലായിരിക്കുന്നത്. മൂന്ന് തവണ ഇയാള്‍ പെണ്‍വീടിന് നേരെ വെടിയുതിര്‍ക്കുകയും വീടിന്റെ ജനാലയുടെ ചില്ല് പൊട്ടുകയും ചെയ്തു. രാത്രി തന്നെ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു ചോദ്യം ചെയ്തു വരികയാണ്. ഇയാളുടെ പെരുമാറ്റത്തില്‍ വന്ന അസ്വാഭാവികത മൂലമാണ് പെണ്‍വീട്ടുകാര്‍ വിവാഹത്തില്‍ നിന്നും പിന്മാറാന്‍ കാരണമായത്. വിവാഹം നിശ്ചയിച്ച ശേഷം സ്വഭാവത്തില്‍ കാര്യമായ മാറ്റം കാണുകയായിരുന്നു. ഇയാള്‍ പെണ്‍വീട്ടുകാരോടും വിവാഹം ആലോചിച്ചുറപ്പിച്ച പെണ്‍കുട്ടിയോടും മോശമായി പെരുമാറുകയും മോശമായി സംസാരിക്കുകയും ചെയ്തതോടെയാണ് പെണ്‍വീട്ടുകാര്‍ വിവാഹത്തില്‍ നിന്നും പിന്മാറിയത്. ഇയാളുമായി സഹകരിച്ചുപോകാന്‍ കഴിയില്ലെന്ന നിലപാട് പെണ്ണും പെണ്‍വീട്ടുകാരും എടുക്കുകയായിരുന്നു എന്നാണ് വിവരം. പള്ളിയധികൃതരും വീട്ടുകാരും നാട്ടുകാരുമൊക്കെയായി ചേര്‍ന്ന് ആലോചിച്ച ശേഷമാണ് തീരുമാനം എടുത്തത്. തുടര്‍ന്നായിരുന്നു എയര്‍ഗണ്‍ ഉപയോഗിച്ച്‌ അബു താഹിര്‍ വെടിയുതിര്‍ത്തത്. രാത്രി തന്നെ ഇയാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. പോലീീസിനോടും ഇയാള്‍ ഇതേ സമീപനമായിരുന്നു. പോലീസിന്റെ ചോദ്യം ചെയ്യലിലും പരസ്പരവിരുദ്ധമായി കാര്യം പറയുകയും പ്രകോപനമരമായി പൊരുമാറുകയുമായിരുന്നു.

Leave a Reply

Your email address will not be published.