കാറിനുള്ളില്‍ യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ 

Spread the love

കളിയിക്കാവിള ഒറ്റാമരത്ത് കാറിനുള്ളില്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയ യുവാവ് ജെ.സി.ബി. വാങ്ങാന്‍ പോയയാള്‍. ഇന്നലെ 6 മണിക്കാണ് പണവുമായി വീട്ടില്‍ നിന്നും ഇറങ്ങിയ കരമന സ്വദേശി എസ് ദീപുവിനെ 12.30 യോടെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. രാത്രി 12 മണിയോടെയാണ് നാട്ടുകാര്‍ കളിയിക്കാവിള പൊലീസിനെ വിവരം അറിയിച്ചത്. തിരുവനന്തപുരം കന്യാകുമാരി റോഡില്‍ കേരള-തമിഴ്‌നാട് അതിര്‍ത്തിയായ കളിയ്ക്കാവിളയക്ക് സമീപം ഒറ്റാമരത്താണ് ദീപുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മഹീന്ദ്ര കാറിന്റെ മുന്നിലെ സീറ്റിലായിരുന്നു മൃതദേഹം. മോഷണത്തിനിടെയുണ്ടായ കൊലപാതകമെന്നാണ് പൊലീസ് സംശയിക്കുന്നത്. പഴയ ജെസിബി വാങ്ങി അറ്റകുറ്റ പണി ചെയ്ത് വില്‍പ്പന നടത്തുകയും തിരുവനന്തപുരത്ത് ക്രെഷര്‍ യൂണിറ്റ് നടത്തുകയും ചെയ്യുന്ന ദീപു ജെസിബി വാങ്ങാനെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നും ഇറങ്ങിയത്. പത്തുലക്ഷം രൂപയുമായി കോയമ്ബത്തൂരിലേക്ക് പോകുന്നു എന്നാണ് വീട്ടില്‍ പറഞ്ഞിരുന്നത്. ജെസിബി കൊണ്ടുവരാന്‍ ഒരാളെ അതിര്‍ത്തിയില്‍ നിന്നും വാഹനത്തില്‍ കയറ്റിയതായും സംശയിക്കുന്നുണ്ട്. ദീപുവിനെ ജെസിബി വാങ്ങാന്‍ സഹായിക്കുന്ന ഒരാള്‍ കളിയിക്കാവിള ഭാഗത്തുണ്ടായിരുന്നുവെന്നും അതുകൊണ്ടാണ് കളിയിക്കാവിള വഴി യാത്ര ചെയ്തതെന്നും ബന്ധുക്കളും പറയുന്നു. കാറിന്റെ ഡിക്കി തുറന്നു കിടക്കുകയായിരുന്നു. കഴുത്ത് 70 ശതമാനം അറുത്ത നിലയിലായിരുന്നു. തമിഴ്‌നാട് പോലീസിന്റെ പെട്രോളിംഗിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്.

Leave a Reply

Your email address will not be published.