ദിവ്യയുടെ ആലിംഗന ചിത്രം വിവാദത്തില്‍; പിന്തുണയുമായി ഭര്‍ത്താവ്‌ ശബരിനാഥന്‍

Spread the love

വിഴിഞ്ഞം തുറമുഖം സി.ഇ.ഒ: ദിവ്യ എസ്‌. അയ്യര്‍ ഇന്‍സ്‌റ്റായില്‍ പങ്കുവച്ച ചിത്രം വിവാദത്തില്‍. മുന്‍ മന്ത്രി കെ. രാധകൃഷ്‌ണനെ കണ്ടപ്പോള്‍ എടുത്ത ചിത്രം സമൂഹ മാധ്യമത്തില്‍ പങ്കുവച്ചപ്പോഴാണ്‌ കൊണ്ടുപിടിച്ച ചര്‍ച്ചയ്‌ക്ക് വഴി വച്ചത്‌.
രണ്ടു ദിവസമായി ഇക്കാര്യം ചൂടേറിയ ചര്‍ച്ചയാണെങ്കിലും പ്രമുഖ ഓണ്‍ ലൈന്‍ മാധ്യമത്തില്‍ വാര്‍ത്ത വന്നേതോടെ വിഷയം ആളിക്കത്തി. തുടര്‍ന്ന്‌ സംഭവത്തെ കുറിച്ച്‌ ഭര്‍ത്താവും കോണ്‍ഗ്രസ്‌ നേതാവുമായ കെ.ശബരിനാഥനും രംഗത്തെത്തി. ശബരിനാഥന്റെ ഫെയ്‌സ്ബുക്ക്‌ കുറിപ്പ്‌ ചുവടെ:
കെ രാധാകൃഷ്‌ണന്‍ മന്ത്രിസ്‌ഥാനം രാജിവച്ചതിനുശേഷം ദിവ്യ അദ്ദേഹത്തത്തെ വീട്ടില്‍ കാണാന്‍ പോയിരുന്നു. അതിനു ശേഷം ഇന്‍സ്‌റ്റാഗ്രാമില്‍ ഒരു ഓര്‍മ്മകുറുപ്പിനോടോടൊപ്പം അന്നത്തെ ഫോട്ടോയും പഴയ രണ്ടു ഫോട്ടോയും പങ്കുവച്ചു.അതില്‍ ഒരുഫോട്ടോ ഇപ്പോള്‍ പത്രങ്ങളിലും സോഷ്യല്‍ മീഡിയയിലും സജീവ ചര്‍ച്ചയാണ്‌. സംസ്‌ഥാന മന്ത്രിയായിരുന്ന ഘട്ടത്തില്‍ ശ്രീ കെ.രാധാകൃഷ്‌ണന്‍ ഔദ്യോഗിക ചടങ്ങിനുശേഷം പത്തനംതിട്ട കലക്‌ടറുടെ വസതിയില്‍ സന്ദര്‍ശനം നടത്തിയ ദിവസം എടുത്ത ഫോട്ടോയാണ്‌ വൈറലായത്‌. അന്ന്‌ അദ്ദേഹം ഞങ്ങളോടൊപ്പം കുറച്ചു സമയം ചെലവഴിച്ചു രാത്രിഭക്ഷണവും കഴിഞ്ഞാണ്‌ തിരികെപോയത്‌. ഏറെ ബഹുമാനിക്കുന്ന, ഇഷ്‌ടപ്പെടുന്ന ഒരു വ്യക്‌തിയെ മറ്റൊരാള്‍ ആലിംഗനം ചെയ്‌ത ഒരു ചിത്രം സ്‌ത്രീപുരുഷ സമസ്യയില്‍ ഇപ്പോള്‍ പോസിറ്റീവായി ചര്‍ച്ചചെയ്യപ്പെടുന്നതില്‍ സന്തോഷമുണ്ട്‌. നെഗറ്റീവ്‌ കമന്റ്‌സും മറ്റു അപ്രസക്‌തവാദങ്ങളും നോക്കാതിരുന്നാള്‍ മതി, അപ്പോള്‍ ഹാപ്പി സണ്‍ഡേ! അതേസമയം, ഇത്തരം ചെപ്പടിവിദ്യകളിലൂടെ ദിവ്യ എസ്‌.അയ്യര്‍ ഉദ്ദേശിക്കുന്നത്‌ എന്തു തന്നെ ആയാലും അത്‌ നടന്നിട്ടുണ്ടെന്നു ഓണ്‍ലൈന്‍ വാര്‍ത്തയില്‍ പറയുന്നു.

Leave a Reply

Your email address will not be published.