
കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ദേശീയ ഗാനത്തെ അപമാനിക്കുന്ന രീതിയില്‍ പെരുമാറിയെന്ന് മന്ത്രി വി. ശിവന്‍കുട്ടി. കേരള ഒളിംപിക് അസോസിയേഷന്‍ സംഘടിപ്പിച്ച ഒളിംപിക് റണ്ണിന്റെ സംസ്‌ഥാനതല ഉദ്‌ഘാടനമാണു വിവാദമായത്.
പരിപാടിക്ക് മുന്നോടിയായി ഇറക്കിയ നോട്ടിസില്‍ സുരേഷ് ഗോപിയുടെ പേരില്ലായിരുന്നു. രാവിലെ പ്രോഗ്രാം നോട്ടിസിലാണ് സുരേഷ് ഗോപിയുടെ പേര്‍ ഇടം പിടിച്ചത്. ഗവര്‍ണര്‍ പങ്കെടുത്ത ചടങ്ങ് തുടങ്ങിയപ്പോള്‍ത്തന്നെ ബഹിഷ്‌കരണമെന്നോണം സുരേഷ് ഗോപി വേദിയില്‍നിന്നിറങ്ങി വിദ്യാര്‍ഥികള്‍ക്കിടയില്‍ ചെന്നുനിന്നു. താരംകൂടിയായ മന്ത്രിയെ കണ്ടതോടെ വിദ്യാര്‍ഥികള്‍ ആവേശത്തിലായി. ചടങ്ങില്‍ ശ്രദ്ധിക്കാതെ അവര്‍ സുരേഷ് ഗോപിക്കൊപ്പം ആഘോഷിക്കാന്‍ ശ്രമിച്ചു. ദേശീയഗാനാലാപനത്തിനുശേഷം പ്രസംഗവും അതിനുശേഷം ഒളിംപിക് റണ്ണിന്റെ ഫ്ലാഗ് ഓഫുമായിരുന്നു ഗവര്‍ണര്‍ നടത്തേണ്ടിയിരുന്നത്. എന്നാല്‍ അതിനുമുമ്പ് സുരേഷ് ഗോപി കുട്ടികള്‍ക്കിടയില്‍നിന്ന് ഫ്ലാഗ് ഓഫ് നടത്തി. ഗവര്‍ണര്‍, പൊതുവിദ്യാഭ്യാസ മന്ത്രി, ഭക്ഷ്യ സിവില്‍ സപ്‌ളൈസ് മന്ത്രി, ചീഫ് സെക്രട്ടറി തുടങ്ങിയവര്‍ വേദിയില്‍ ഉണ്ടായിരുന്നപ്പോഴായിരുന്നു ഇത്. ഗവര്‍ണറെയും ദേശീയ ഗാനത്തെയും അപമാനിക്കുന്ന നിലപാടാണ് സുരേഷ് ഗോപി കൈക്കൊണ്ടതെന്നും അതു പ്രോട്ടോകോള്‍ ലംഘനമാണെന്നും ശിവന്‍കുട്ടി പറഞ്ഞു.