
കേരളത്തില്‍ ബി ജെ പിയുടെ വളര്‍ച്ച പ്രതീക്ഷിച്ചതിലും വേഗത്തിലാണെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍. മുന്‍പ് ബി ജെ പിയുടെ വോട്ടുകള്‍ എല്‍ഡിഎഫിലേക്കോ യുഡിഎഫിലേക്കോ പോകുമെന്ന തരത്തിലായിരുന്നു ചര്‍ച്ചകള്‍. എന്നാല്‍ ഇപ്പോള്‍ എല്‍ഡിഎഫും യുഡിഎപും അവരുടെ വോട്ടുകള്‍ ബി ജെ പിക്ക് പോകുന്നതിനെ കുറിച്ചാമ് ആശങ്കപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി ജോര്‍ജ് കുര്യന്‍ ദി ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ സംസാരിക്കുകയായിരുന്നു. ബിജെപിക്ക് കേരളത്തില്‍ 20 ശതമാനം വോട്ട് വിഹിതമുണ്ട്. ഇതിനോടൊപ്പം സുരേഷ് ഗോപിയുടെ നല്ല ഗുണങ്ങള്‍ക്ക് ലഭിച്ച പിന്തുണ കൂടിയായതോടെ തൃശൂരില്‍ ബിജെപി വിജയിച്ചു. ഒ രാജഗോപാലും നേരത്തെ വിജയിച്ചത് ഇങ്ങനെയാണ്. അദ്ദേഹത്തിന്റെ നല്ല ഗുണങ്ങള്‍ എല്ലാ വിഭാഗത്തില്‍പ്പെട്ട ആളുകളുടേയും വോട്ടുകളെ ആകര്‍ഷിച്ചു. ഇത് തെളിയിക്കുന്നത് ബിജെപി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമ്ബോള്‍ വളരെ ശ്രദ്ധയോടെ വേണമെന്നതാണെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു.