
സ്കൂളില്‍ പോയിട്ടേയില്ല. പക്ഷേ ഇന്ന് രാജ്യത്തെ പ്രമുഖ ബിസിനസ് ഇൻസ്റ്റിറ്റ്യൂട്ടുകളില്‍ വിദ്യാർത്ഥികള്‍ക്ക് തന്ത്രങ്ങള്‍ പറഞ്ഞുകൊടുക്കാനെത്തും. അതുമാത്രമല്ല. സ്വന്തമായി കെട്ടിപ്പടുത്ത ബിസിനസ് സംരംഭം ഇന്ന് കോടികളുടെ വിറ്റുവരവുള്ള സ്ഥാപനമായി മാറി. തന്റെ ഭർത്താവിനൊപ്പം വെറും അഞ്ഞൂറ് രൂപയുമായി ജന്മനാട്ടില്‍ നിന്നും ഡല്‍ഹിയിലെത്തി കോടികളുടെ ആസ്തിയുള്ള ബിസിനസ് സംരംഭകയായി മാറിയ കൃഷ്ണ യാദവ് എന്ന യുവതിയുടെ ജീവിതം ഏതൊരാള്‍ക്കും പ്രചോദനമേകുന്നതാണ്. ഡല്‍ഹിയിലെ നജഫ്ഗഡില്‍ താമസിക്കുന്ന കൃഷ്ണ യാദവ് ‘ശ്രീ കൃഷ്ണ പിക്കിള്‍സ്’ ഉടമയാണ്. ഇന്ന് 4 ചെറിയ യൂണിറ്റുകള്‍ നടത്തുന്നു. ഇതില്‍ അച്ചാറുമായി ബന്ധപ്പെട്ട 152 ഉല്‍പ്പന്നങ്ങളാണ് നിർമ്മിക്കുന്നത്. ഇരുന്നൂറോളം ജോലിക്കാരുള്ള കൃഷ്ണയുടെ സ്ഥാപനത്തിന്റെ വിറ്റുവരവ് അഞ്ചുകോടി രൂപയാണ്. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹർ സ്വദേശിനിയാണ് കൃഷ്ണ. 1995-96 കാലഘട്ടത്തില്‍ വലിയ പ്രതിസന്ധി കൃഷ്ണയുടെ കുടുംബം നേരിട്ടു. ഭർത്താവ് ഗോവർദ്ധൻ യാദവ് തൊഴില്‍ നഷ്ടപ്പെട്ട് മാനസിക പ്രശ്‌നങ്ങളിലൂടെ കടന്നുപോകുകയായിരുന്നു. കുടുംബത്തില്‍ സാമ്ബത്തിക പ്രതിസന്ധിയും രൂക്ഷമായി. എന്നാല്‍ കൃഷ്ണ യാദവ് തൻ്റെ നിശ്ചയദാർഢ്യവും ധൈര്യവും കൊണ്ട് ഈ മോശം കാലഘട്ടത്തില്‍ നിന്നും കുടുംബത്തെ സമ്ബന്നതയിലേക്ക് നയിച്ചു. സുഹൃത്തില്‍ നിന്ന് 500 രൂപ കടം വാങ്ങിയാണ് കൃഷ്ണ കുടുംബത്തോടൊപ്പം ഡല്‍ഹിയിലെത്തിയത്. ഡല്‍ഹിയില്‍ ജോലി കിട്ടാതെ വന്നപ്പോള്‍ ഭർത്താവ് ഗോവർദ്ധൻ യാദവും ചേർന്ന് ചെറിയൊരു ഭൂമി എടുത്ത് പച്ചക്കറി കൃഷി തുടങ്ങി. വിപണിയില്‍ പച്ചക്കറികളുടെ വില കുറവായിരുന്നു, അതിനാല്‍ 2001-ല്‍ ഉജ്വയിലെ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ ഭക്ഷ്യ സംസ്കരണ സാങ്കേതികവിദ്യയില്‍ 3 മാസത്തെ പരിശീലനം നേടി. അങ്ങനെ തൻ്റെ കൃഷിയിടത്തിലെ പച്ചക്കറികള്‍ ഉപയോഗിച്ച് അച്ചാർ ഉണ്ടാക്കാൻ തുടങ്ങി. 3,000 രൂപയായിരുന്നു പ്രാരംഭ നിക്ഷേപം. ഇടനിലക്കാരെ ആശ്രയിക്കുന്നതിന്റെ പ്രശ്നങ്ങള്‍ തിരിച്ചറിഞ്ഞ കൃഷ്ണ തന്റെ അച്ചാറിന്റെ വിപണന ചുമതല സ്വയം ഏറ്റെടുക്കാൻ തീരുമാനിച്ചു. സ്വന്തം ഉല്‍പന്നങ്ങള്‍ അവർ തന്നെ നേരിട്ടിറങ്ങി തെരുവുകളില്‍ വില്‍ക്കാനാരംഭിച്ചു. കൃഷ്ണയുടെ കഴിവും കച്ചവടം ചെയ്യാനുള്ള മിടുക്കും അവരുടെ സംരംഭമായ ‘ശ്രീ കൃഷ്ണ പിക്കിള്‍സിനെ ഉന്നതിയിലെത്തിച്ചു. ഒറ്റയാള്‍ പോരാട്ടത്തില്‍ നിന്നും, കമ്ബനി 100-ലധികം സ്ത്രീകള്‍ക്കു തൊഴില്‍ നല്‍കുകയും 5 കോടി രൂപയില്‍ കൂടുതല്‍ വിറ്റുവരവ് നേടുകയും ചെയ്തുകൊണ്ട് അഭിവൃദ്ധി പ്രാപിച്ച ഒരു ബിസിനസ്സിലേക്ക് പെട്ടെന്ന് വളർന്നു. 2015-ലെ നാരി ശക്തി സമ്മാൻ നല്‍കാൻ ഇന്ത്യ ഗവണ്‍മെന്റിന്റെ വനിതാ ശിശു വികസന മന്ത്രാലയം തിരഞ്ഞെടുത്തത് കൃഷ്ണ യാദവിനെയായിരുന്നു. വിദ്യാഭ്യാസമില്ലാത്ത, സ്കൂളില്‍ പോകാൻ അവസരം ലഭിക്കാത്ത കൃഷ്ണ യാദവ്, രാജ്യത്തെ പ്രമുഖ ബിസിനസ് ഇൻസ്റ്റിറ്റ്യൂട്ടുകളില്‍ അടക്കം ക്ലാസുകള്‍ എടുക്കാനും ബിസിനസ് പാഠങ്ങള്‍ പറഞ്ഞു കൊടുക്കാനും ക്ഷണിക്കപ്പെട്ട അതിഥിയായി എത്തുന്നുവെന്നത് അവർ സ്വയം പടവെട്ടി നേടിയെടുത്ത വിജയത്തിന്റെ നേർസാക്ഷ്യമാണ്. ഇന്ന് കൃഷ്ണ യാദവിന്റെ അവിശ്വസനീയ നേട്ടങ്ങള്‍, പ്രതിസന്ധികളെ അഭിമുഖീകരിക്കുന്ന സംരംഭകർക്കും വ്യക്തികള്‍ക്കും പ്രതീക്ഷയുടെയും പ്രചോദനത്തിന്റെയും വെളിച്ചമായി