
ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിട്ടുള്ള കേരള താരമാണ് സഞ്ജു സാംസണ്‍. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് നായകനായ സഞ്ജു വലിയ ആരാധക പിന്തുണയുള്ള താരങ്ങളിലൊരാളാണ്. ഇന്ത്യ ടി20 ലോകകപ്പില്‍ ഇതുവരെ സഞ്ജുവിനെ കളിപ്പിച്ചിട്ടില്ല. ഇന്ന് ബംഗ്ലാദേശിനെതിരേ സഞ്ജു കളിക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കപ്പെടുന്നത്. കേരള ക്രിക്കറ്റില്‍ നിന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് വളര്‍ന്ന അഭിമാന താരമാണ് സഞ്ജു. കേരള ക്രിക്കറ്റിലൂടെ വളര്‍ന്ന സഞ്ജു 2012ലാണ് ഐപിഎല്ലിലേക്ക് വരുന്നത്. അന്ന് വെറും 8 ലക്ഷം രൂപയായിരുന്നു അദ്ദേഹത്തിന്റെ പ്രതിഫലം. കെകെആര്‍ ടീമിലെടുത്തെങ്കിലും ഒരു അവസരം രപോലും നല്‍കാതെ സഞ്ജുവിനെ തഴഞ്ഞു. 2013ല്‍ രാജസ്ഥാന്‍ റോയല്‍സിലേക്കെത്തിയതോടെയാണ് സഞ്ജുവിന്റെ തലവര മാറിയത്. ശ്രീശാന്ത് രാഹുല്‍ ദ്രാവിഡിനെ സഞ്ജുവിന് പരിചയപ്പെടുത്തിയതിലൂടെ ലഭിച്ച അവസരം ഇന്ന് ആ ടീമിന്റെ നായകസ്ഥാനത്തേക്ക് എത്തി നില്‍ക്കുന്ന തരത്തിലേക്ക് സഞ്ജു മുതലാക്കി. 2013ല്‍ രാജസ്ഥാനിലെത്തുമ്ബോള്‍ 10 ലക്ഷമായിരുന്നു സഞ്ജുവിന് ലഭിച്ച പ്രതിഫലം. അനായാസം സിക്‌സര്‍ പറത്താന്‍ സാധിക്കുന്ന, ഭയമില്ലാതെ കളിക്കുന്ന സഞ്ജുവിന്റെ ശൈലിയില്‍ രാജസ്ഥാന്‍ ടീം വിശ്വാസം അര്‍പ്പിച്ചു. 2014ല്‍ 4 കോടിയായി സഞ്ജുവിന്റെ പ്രതിഫലം ഉയര്‍ന്നു. 2015ലും ഇതേ പ്രതഫലം സഞ്ജുവിന് ലഭിച്ചു. 2016ല്‍ രാജസ്ഥാന് വിലക്ക് ലഭിച്ചപ്പോള്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനായി സഞ്ജു കളിച്ചു. 4 കോടി 20 ലക്ഷം രൂപയായിരുന്നു പ്രതിഫലം. പടിപടിയായി സഞ്ജുവിന്റെ പ്രതിഫലം ഉയര്‍ന്നുകൊണ്ടേയിരുന്നു. കുറഞ്ഞ കാലയളവില്‍ ഐപിഎല്ലിലെ പ്രമുഖ ബൗളര്‍മാരുടെ പേടി സ്വപ്‌നമായി സഞ്ജു മാറിക്കഴിഞ്ഞിരുന്നു. 2018ല്‍ രാജസ്ഥാന്‍ തിരികെ എത്തിയപ്പോള്‍ എട്ട് കോടിയാണ് അദ്ദേഹത്തിന് പ്രതിഫലം ലഭിച്ചത്. ഇരട്ടിയോളമാണ് അദ്ദേഹത്തിന്റെ പ്രതിഫലം വര്‍ധിച്ചത്. 2018ല്‍ എട്ട് കോടിക്ക് നിലനിര്‍ത്തപ്പെട്ട സഞ്ജുവിന് 2022ലേക്കെത്തിയപ്പോള്‍ ലഭിച്ച പ്രതിഫലം 14 കോടിയാണ്. കഴിഞ്ഞ മൂന്ന് സീസണുകളിലും ഇതേ പ്രതിഫലമാണ് സഞ്ജുവിന് ലഭിക്കുന്നത്. അടുത്ത മെഗാ ലേലത്തില്‍ സഞ്ജുവിനെ രാജസ്ഥാന്‍ നിലനിര്‍ത്തും. 15 കോടിയെങ്കിലും അദ്ദേഹത്തിന് നല്‍കുമെന്ന കാര്യം ഉറപ്പാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നിന്നും മോശമല്ലാത്ത പ്രതിഫലം സഞ്ജു നേടുന്നുണ്ട്. ബിസിസി ഐയുടെ ഗ്രേഡ് സി കരാറാണ് സഞ്ജുവിനുള്ളത്. ഒരു കോടി രൂപ പ്രതിവര്‍ഷം സഞ്ജുവിന് പ്രതിഫലമായി ലഭിക്കും. 2024ലെ കണക്കുകള്‍ നോക്കുമ്ബോള്‍ 82 കോടിയാണ് സഞ്ജുവിന്റെ ആസ്തി. ക്രിക്കറ്റില്‍ നിന്ന് മാത്രമല്ല ഇപ്പോള്‍ സഞ്ജുവിന് പ്രതിഫലം ലഭിക്കുന്നത്. സഞ്ജുവിന് റിയല്‍ എസ്റ്റേറ്റ് ബിസിനസുമുണ്ട്. ഫാഷന്‍ ഡിസൈനിങ് മേഖലയിലും സഞ്ജുവിന് നിക്ഷേപമുണ്ട്. സഞ്ജുവിന്റെ പേരില്‍ രണ്ട് വീടുകളുമുണ്ട്. സഞ്ജു നിരവധി ബ്രാന്റുകളുടെ അംബാസഡറുമാണ്. കൊക്കാബുറ സ്‌പോര്‍ട്‌സ്, ഹീല്‍, ഗില്ലിറ്റി ഇന്ത്യ, ഭാരത് പേ, മൈഫാബ് 11 ഇവരെല്ലാം സഞ്ജുവുമായി കരാറുള്ള കമ്ബനികളാണ്. റേഞ്ച് റോവര്‍ സ്‌പോര്‍ട്ട്, ബിഎംഡബ്ല്യു 5 സീരിസ്, ഔഡി എ6, മെഴ്‌സിഡസ് ബെന്‍സ് സി ക്ലാസ് എന്നിവയെല്ലാം സഞ്ജുവിന്റെ കൈവശമുള്ള കാറുകളാണ്. ഇപ്പോള്‍ അത്യാഡംഭര ജീവിതമാണ് സഞ്ജു നയിച്ചുകൊണ്ടിരിക്കുന്നത്.