കൊടിക്കുന്നില്‍ സുരേഷിനെ തഴഞ്ഞു; ബിജെപി എംപി ഭര്‍തൃഹരി മഹ്താബ് പ്രോ ടേം സ്പീക്കര്‍, പ്രതിഷേധവുമായി കോണ്‍ഗ്രസ്

Spread the love

തിനെട്ടാം ലോക്‌സഭയിലെ പ്രോ ടേം സ്പീക്കറായി ഒഡിഷയിലെ കട്ടക്കില്‍നിന്നുള്ള ബി.ജെ.പി. എം.പി. ഭര്‍തൃഹരി മഹ്താബിനെ രാഷ്ട്രപതി ദ്രൗപദി മുര്‍മു നിയമിച്ചു. പ്രമുഖ കോണ്‍ഗ്രസ് നേതാവും മാവേലിക്കര എം പിയുമായ കൊടിക്കുന്നില്‍ സുരേഷിനെ പ്രോ ടെം സ്പീക്കറായി നിയമിക്കുമെന്നായിരുന്നു നേരത്തെ പുറത്തുവന്ന വിവരം. പുതുതായി തിരഞ്ഞെടുക്കപ്പെട്ട എം.പിമാരുടെ സത്യപ്രതിജ്ഞയില്‍ പ്രോ ടേം സ്പീക്കറെ സഹായിക്കാന്‍ എം.പിമാരായ കൊടിക്കുന്നില്‍ സുരേഷ്, ടി.ആര്‍. ബാലു, രാധാമോഹനന്‍സിങ്, ഫഗ്ഗന്‍സിങ് കുലസ്‌തെ, സുദീപ് ബന്ധോപാധ്യായ എന്നിവരേയും രാഷ്ട്രപതി ചുമതലപ്പെടുത്തിയതായി പാര്‍ലമെന്ററി കാര്യമന്ത്രി കിരണ്‍ റിജിജു അറിയിച്ചു. ഒഡിഷയിലെ ആദ്യ മുഖ്യമന്ത്രി ഹരേകൃഷ്ണ മഹ്താബിന്റെ മകനാണ് ഭര്‍തൃഹരി മഹ്തബ്. ബിജെഡിയില്‍ നിന്ന് ബിജെപിയിലെത്തിയ നേതാവാണ് ഭർതൃഹരി മഹ്താബ്. ഇത് ഏഴാം തവണയാണ് അദ്ദേഹം എംപിയാകുന്നത്. ബിഹാറിലെ കട്ടക്കില്‍ നിന്നാണ് ഇക്കുറി ലോക്സഭയിലെത്തിയത്.

Leave a Reply

Your email address will not be published.