എസ്. എച്ച്. ഒക്ക് ജാഗ്രതക്കുറവുണ്ടായെന്ന് മനുഷ്യാവകാശ കമ്മീഷൻ

Spread the love

വനിതാ പോലീസില്ലാതെ വെള്ളറട പോലീസ് ഇൻസ്പെക്ടറും സംഘവും സ്ത്രീയെയും മകനെയും ദേഹോപദ്രവം ഏൽപ്പിക്കുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്തെന്ന പരാതിയിൽ വെള്ളറട പോലീസ് ഇൻസ്പെക്ടർക്ക് ജാഗ്രതക്കുറവുണ്ടായതായി മനുഷ്യാവകാശ കമ്മീഷൻ. പരാതിക്കാരിയുടെ സ്വൈര്യ ജീവിതത്തിന് എന്തെങ്കിലും തടസമുണ്ടായാൽ വെള്ളറട പോലീസിന് പരാതി നൽകണമെന്നും പരാതി ലഭിച്ചാൽ പരാതിക്കാരിക്ക് ആവശ്യമായ സംരക്ഷണം നൽകണമെന്നും കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ . ബൈജൂനാഥ് വെള്ളറട പോലീസ് ഇൻസ്പെക്ടർക്ക് നിർദ്ദേശം നൽകി. ഉത്തരവിന്റെ പകർപ്പ് ജില്ലാ പോലീസ് മേധാവിക്ക് അയച്ചു. വെള്ളറട പോലീസ് ഇൻസ്പെക്ടർ മൃദുൽ കുമാർ, എസ്. ഐ. ആന്റണി ജോസഫ് നെറ്റോ, സി.പി.ഒ പ്രദീപ് എന്നിവർക്കെതിരെ സമർപ്പിച്ച പരാതിയിലാണ് നടപടി.

Leave a Reply

Your email address will not be published.