
വായനാ ദിനത്തിൽ സ്കൂളിലെ എല്ല വിദ്യാർത്ഥികളും, അദ്ധ്യാപകരും മറ്റ് സ്റ്റാഫുകളും ഒരേ സമയത്ത് കൂട്ട വായന നടത്തി ശ്രദ്ധ നേടി. തുടർന്ന് പാറയ്ക്കൽ സ്കൂളിലെ 450 കുട്ടികൾക്കും വായിച്ച പുസ്തകത്തെക്കുറിച്ച് വായനാക്കുറിപ്പ് എഴുതാൻ ഡയറി സമ്മാനമായി നൽകി. വായനാ ദിന പരിപാടികളുടെ ഉത്ഘാടനം സാംസ്ക്കാരിക പ്രവർത്തകനും അഭിനേതമുമായ ശ്രീ. മണികണ്ഠൻ തോന്നയ്ക്കൽ നിർവ്വഹിച്ചു. വാർഡ് അംഗം ശ്രീ. സുധീഷ് ട, PTA പ്രസിഡന്റ് അജിത് സിംഗ്, HM ശ്രീമതി. മഞ്ജു P.V, ശ്രീഹരി MS എന്നിവർ സംസാരിച്ചു.