
സംസ്ഥാനത്ത് രണ്ടുദിവസത്തെ കിതപ്പിനു ശേഷം മാറ്റമില്ലാതെ തുടർന്ന് സ്വർണവില. പവന് 52,960 രൂപയിലും ഗ്രാമിന് 6,620 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. തിങ്കളാഴ്ച ഗ്രാമിന് 20 രൂപയും പവന് 160 രൂപയും, ചൊവ്വാഴ്ച ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞിരുന്നു. ജൂണ്‍ ഏഴിന് രേഖപ്പെടുത്തിയ ഗ്രാമിന് 6,760 രൂപയും പവന് 54,080 രൂപയുമാണ് ഈ മാസത്തെ ഏറ്റവും കൂടിയ നിരക്ക്. ഏറ്റവും കുറഞ്ഞ നിരക്ക് ജൂണ്‍ എട്ടുമുതല്‍ 10 വരെ രേഖപ്പെടുത്തിയ ഗ്രാമിന് 6,570 രൂപയും പവന് 52,560 രൂപയുമാണ്. കഴിഞ്ഞ മാസം 20ന് 55,120 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ റിക്കാർഡ് കുറിച്ചിരുന്നു. തുടര്‍ന്ന് നാലുദിവസത്തിനിടെ പവന് രണ്ടായിരം രൂപ കുറഞ്ഞശേഷം ഏറിയും കുറഞ്ഞും നിന്ന സ്വര്‍ണവില കഴിഞ്ഞയാഴ്ച വീണ്ടും 54,000 കടന്ന് മുന്നേറി. പിന്നീട് ഒറ്റയടിക്ക് 1,500 രൂപ കുറഞ്ഞ് 52,500 നിലവാരത്തിലേക്ക് എത്തിയ സ്വര്‍ണവില ഇപ്പോള്‍ 53,000 രൂപയില്‍ താഴെയാണ്. ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. അന്താരാഷ്ട്ര തലത്തില്‍, രാവിലെ ഫ്ലാറ്റ് നിലവാരത്തിലാണ് സ്വർണവ്യാപാരം നടക്കുന്നത്. ട്രോയ് ഔണ്‍സിന് 0.50 ഡോളർ (0.02%) താഴ്ന്ന് 2,327.79 ഡോളർ എന്നതാണ് നിരക്ക്.