
പൈനാവില്‍ രണ്ട് വീടുകള്‍ക്ക് തീയിട്ട കേസിലെ പ്രതി പിടിയില്‍. തമിഴ്നാട്ടിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ബോഡിമേട്ടില്‍ വെച്ചാണ് പ്രതി നിരപ്പേല്‍ സന്തോഷ് പിടിയിലായത്. ഭാര്യമാതാവിനെയും ചെറു മകളെയും പെട്രോള്‍ ഒഴിച്ച് കത്തിച്ച കേസിലെ പ്രതി കൂടിയാണ് സന്തോഷ്. ഈ കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന സന്തോഷ് ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് ഇയാള്‍ പോലീസ് പിടിയിലായത്. കൊച്ചു മലയില്‍ അന്നക്കുട്ടി, മകന്‍ ജിന്‍സ് എന്നിവരുടെ വീടുകള്‍ക്കാണ് തീയിട്ടത്. തീ പടരുന്നത് കണ്ട് നാട്ടുകാരാണ് ഫയര്‍ഫോഴ്‌സിനേയും പോലീസിനേയും വിവരം അറിയിച്ചത്. ഉടന്‍ തന്നെ ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീ അണച്ചു. പെട്രോളില്‍ മുക്കിയ പന്തം വീടിനുള്ളിലേക്ക് എറിഞ്ഞാണ് തീ കൊളുത്തിയതെന്നാണ് പ്രാഥമിക നിഗമനം. തീയിട്ട സമയം വീടുകളില്‍ ആരും ഇല്ലാതിരുന്നതിനാലാണ് വന്‍ ദുരന്തം ഒഴിവായത്. അന്നക്കുട്ടിയുടെ വീട് പൂര്‍ണമായും, ജിന്‍സിന്റെ് വീട് ഭാഗികമായും കത്തി നശിച്ചു. ജിന്‍സിന്റേത് വാടക വീടായിരുന്നു. തന്റെ ആദ്യ വിവാഹത്തിലെ കുട്ടിയെ സ്‌കൂളില്‍ നിന്നു വിളിച്ചു കൊണ്ടു പോയി താന്നിക്കണ്ടത്ത് സഹോദരന്‍ സുഗതന്റെ വീട്ടിലാക്കിയശേഷമായിരുന്നു ഇരുവരുടെയും വീടിന് പുലര്‍ച്ചെ തീയിട്ടത്. പിന്നീട് ഫോണും ഉപേക്ഷിച്ച് സന്തോഷ് കടന്നുകളഞ്ഞു . ഭാര്യയെ വിദേശത്തേക്ക് അയക്കുന്നതിലുള്ള എതിർപ്പാണ് സംഭവത്തിനു പിന്നലെന്നാണ് പോലീസ് അറിയിച്ചത്. ഇതിനു തുടർച്ചയാണ് ഇന്ന് അരങ്ങേറിയ സംഭവങ്ങളെന്നാണ് വിവരം. പ്രിൻസി ഇറ്റലിയില്‍ നഴ്സായി ജോലി ചെയ്യുകയാണ്. ഭാര്യയെ വിദേശത്തേക്ക് അയക്കാൻ സന്തോഷിനു താല്‍പര്യമില്ലായിരുന്നു. ജൂണ്‍ 5ന് ഭാര്യവീട്ടിലെത്തിയ സന്തോഷ്, പ്രിൻസിയെ തിരികെ വിളിക്കണമെന്നാവശ്യപ്പെട്ടു ബഹളം വച്ചെന്നും തർക്കത്തിനൊടുവില്‍ ഭാര്യാ മാതാവിനെയും സഹോദരന്റെ മകളെയും പെട്രോള്‍ ഒഴിച്ചു തീ കൊളുത്തുകയായിരുന്നെന്നും പോലീസ് പറഞ്ഞു . ഉപേക്ഷിച്ച് സന്തോഷ് കടന്നുകളഞ്ഞു.