കെഎസ്‌ആര്‍ടിസി സിവില്‍ വര്‍ക്കുകള്‍ ഇനി പൊതുമരാമത്ത് വകുപ്പ് നിര്‍വ്വഹിക്കും

Spread the love

പി.ഡബ്ല്യു.ഡി വഴി കെ.എസ്.ആര്‍.ടി.സി.യിലെ സിവില്‍ വര്‍ക്കുകള്‍ ചെയ്യിക്കുന്നതുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ഗതാഗതവകുപ്പു മന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ ചര്‍ച്ച നടത്തി. ടൂറിസം രംഗത്തും അടിസ്ഥാന സൗകര്യ വികസന മേഖലയിലും കെ.എസ്.ആര്‍.ടി.സി, ടൂറിസം വകുപ്പുമായി സഹകരിച്ച്‌ പുതിയ പദ്ധതികള്‍ക്കായി ചര്‍ച്ച നടത്തി നടപ്പിലാക്കുന്നതാണ്. ഓരോ മൂന്നുമാസം കൂടുമ്ബോഴും പി ഡബ്ല്യു ഡിക്ക് നല്‍കുന്ന പ്രവര്‍ത്തികളും ടൂറിസം രംഗത്തെ പദ്ധതികളും ഗതാഗത വകുപ്പ് മന്ത്രിയുടെയും പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെയും സാന്നിധ്യത്തില്‍ അവലോകനം ചെയ്യുന്നതിനും തീരുമാനിച്ചിട്ടുളളതുമായി കെഎസ്‌ആര്‍ടിസി അറിയിച്ചു.

പി.ഡബ്ല്യു.ഡി സെക്രട്ടറി, പി.ഡബ്ല്യു.ഡി. ചീഫ് എഞ്ചിനീയര്‍, കെഎസ്‌ആര്‍ടിസി സി.എം.ഡി, ജനറല്‍ മാനേജര്‍ , പി.ഡബ്ല്യു.ഡിയിലെയും, കെ.എസ്.ആര്‍.ടി.സിയിലെയും ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

ഇന്നലെ സെക്രട്ടറിയേറ്റിലെ ‘ലയം’ ഹാളില്‍ യോഗം ചേരുകയും ചില കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുകയും ചെയ്‌തതായി കെഎസ്‌ആര്‍ടിസി പറഞ്ഞു. ഇനി മുതല്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റേഷനുകള്‍ പി.ഡബ്ല്യു.ഡി വഴി സ്മാര്‍ട്ട് ബസ് ടെര്‍മിനല്‍ ആയി നിര്‍മ്മിക്കുവാന്‍ തീരുമാനിച്ചു. കെ.എസ്.ആര്‍.ടി.സിയില്‍ മുടങ്ങിക്കിടക്കുന്ന പ്രധാനപ്പെട്ട കെട്ടിടങ്ങളുടെ മരാമത്ത് പണികളും എംഎല്‍എ ഫണ്ടും പ്ലാന്‍ ഫണ്ടും ഉപയോഗിച്ച്‌ പുതുതായി ആരംഭിക്കുന്നതും ഉദ്ദേശിക്കുന്നതുമായ പ്രവര്‍ത്തികളും പി.ഡബ്ല്യു.ഡി മുഖേന ചെയ്യാന്‍ തീരുമാനിച്ചു.

Leave a Reply

Your email address will not be published.