
കര്‍ണാടകയില്‍ ഇന്ധനവില വര്‍ധിച്ചു. വില്‍പ്പന നികുതി വര്‍ധിപ്പിച്ചതോടെയാണ് പെട്രോളിനും ഡീസലിനും വില കൂടിയത്. ഇതോടെ പെട്രോളിന് മൂന്ന് രൂപയും ഡീസലിന് 3.5 രൂപയും കൂടും. പെട്രോളിന്റെ വില്‍പന നികുതി നേരത്തെയുണ്ടായിരുന്ന 25.92 ശതമാനത്തില്‍ നിന്ന് 29.84 ശതമാനമായും ഡീസലിന്റെ വില്‍പന നികുതി 14.34 ശതമാനത്തില്‍ നിന്ന് 18.44 ശതമാനമായുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ ബെംഗളൂരുവില്‍ പെട്രോള്‍ വില ലിറ്ററിന് 102.84 ആയി. നേരത്തെ 99.84 രൂപയായിരുന്നു. ഡീസല്‍ വില നേരത്തെയുണ്ടായിരുന്ന 85.93ല്‍ നിന്ന് 88.95 ആയി ഉയര്‍ന്നു.