സംസ്ഥാനത്ത് ചൂട് വര്‍ധിക്കുന്നു ; 9 ജില്ലകളില്‍ താപനില ഉയരുന്നു

Spread the love

സംസ്ഥാനത്ത് ചൂട് വര്‍ധിക്കുന്നു. 9 ജില്ലകളില്‍ താപനില സാധാരണയേക്കാള്‍ രണ്ട് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

കൊല്ലം ആലപ്പുഴ പാലക്കാട് തിരുവനന്തപുരം കോട്ടയം എറണാകുളം തൃശൂര്‍ കോഴിക്കോട് കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കൊല്ലം, ആലപ്പുഴ, പാലക്കാട് ജില്ലകളില്‍ പരമാവധി 37 ഡിഗ്രിയും തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ 36 ഡിഗ്രിയും ചൂട് അനുഭവപ്പെടും. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

Leave a Reply

Your email address will not be published.