വിഴിഞ്ഞത്തെ ജനങ്ങൾ ഒത്തൊരുമിച്ച് നടത്തുന്ന ആഘോഷമാണ് ഇവിടുത്തെ ഉറൂസ്. മലയാളിയുടെ മതസാഹോദര്യത്തിന്റെയും പരസ്പര സ്നേഹത്തിന്റെയും പ്രതീകമാണ് മുഹിയുദ്ദീൻ പള്ളിയിലെ ഉറൂസ്. സമീപത്തെ ക്ഷേത്രത്തിന്റെയും ക്രിസ്ത്യൻ പള്ളിയുടെയും കമ്മിറ്റികളും ഉറൂസ് വലിയ വിജയമാക്കാൻ സജീവമായി രംഗത്തിറങ്ങുന്നു. കേരളത്തിനകത്തും പുറത്തുമുള്ള നിരവധി പേരാണ് ഈ ആഘോഷത്തിൽ പങ്കെടുക്കാനെത്തുന്നത്. ദീപപ്രഭയിൽ കുളിച്ചു നിൽക്കുന്ന
പള്ളിക്കെട്ടിടവും ചുറ്റുപാടും ഏറെ മനോഹരവും ആകർഷകവും ആയിരുന്നു.
ഈ ആഘോഷത്തിൽ സാന്നിധ്യമാകാൻ സാധിച്ചതിൽ സന്തോഷിക്കുന്നു..
