പ്രിയപ്പെട്ട കലക്ടർ ദിവ്യക്ക്‌ മനസ്‌ നിറഞ്ഞ അഭിനന്ദനം. ഔദ്യോഗികമായാലും അനൗദ്യോഗികമായാലും അമ്മമാർക്ക്‌ ചിലപ്പോൾ കുഞ്ഞിനേയും കൂട്ടി വരേണ്ടി വരും. അത് വിവാദമാക്കുകയല്ല വേണ്ടത്‌. കുഞ്ഞിനെ നോക്കണം ,വരാൻ കഴിയില്ല എന്നല്ലല്ലോ പറഞ്ഞത്‌ .

Spread the love

ഈ കുഞ്ഞു മോളെ എന്റെ കയ്യിൽ ഒന്ന് എടുക്കാൻ കിട്ടിയത്‌ ഒരു പരിപാടിക്ക്‌ പോയപ്പോഴാണ്. അനശ്വരയുടെ കുടുംബത്തിന്റെ ഒരു ചെറിയ സ്ഥാപനം ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു. കുഞ്ഞു മോളെയുംകൂട്ടിയാണ് അനശ്വര പ്രോഗ്രാമിനു വന്നത്‌. കണ്ണൂർ യൂനിവേഴ്സിറ്റിയിൽ തുടർച്ചയായി കലാതിലക പട്ടമണിഞ്ഞ പ്രശസ്ത നർത്തകിയാണ്. കുഞ്ഞുങ്ങളെ എടുക്കുമ്പോൾ എത്രമാത്രം സന്തോഷം ആണ് ലഭിക്കുക എന്നത്‌ പ്രത്യേകം പറയണോ. അപ്പോൾ കുഞ്ഞിന്റെ അമ്മക്കോ. പറ്റാവുന്ന സന്ദർഭങ്ങളിൽ കുഞ്ഞിനേയും കൂട്ടി പരിപാടിക്ക്‌ പോകുന്ന അമ്മമാരെ സ്തുതിക്കുകയാണ് വേണ്ടത്‌ അപഹസിക്കുകയല്ല . നിർത്തണം മലയാളികളിൽ ചിലർക്കെങ്കിലുമുള്ള ഈ യാഥാസ്ഥിതികത്വവും ദുരഭിമാനവും സ്ത്രീ വിരുദ്ധ മനോഭാവവും.

Leave a Reply

Your email address will not be published.