ഇവി ചാര്‍ജിംഗ് ശൃംഖലയുടെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട വൈദ്യുതി ഭവനില്‍ നിര്‍വഹിച്ചു. ഹരിതോര്‍ജം പ്രോത്സാഹിപ്പിക്കുന്നതിന് സഹായകമാകുന്ന നിരവധി പദ്ധതികളാണ് സംസ്ഥാന സര്‍ക്കാരും കെഎസ്ഇബിയും ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് പത്തനംതിട്ട ജില്ലയില്‍ പത്തനംതിട്ട കൂടാതെ തിരുവല്ല, പമ്പ എന്നിവിടങ്ങളിലായി മൂന്ന് ഫാസ്റ്റ് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ പ്രവര്‍ത്തന സജ്ജമാക്കിയിട്ടുള്ളത്. മൂന്ന് ഫാസ്റ്റ് ചാര്‍ജിംഗ് സ്റ്റേഷന്‍ കൂടാതെ 33 പോള്‍ മൗണ്ടഡ് സ്റ്റേഷനുകളും കൂടി ഉള്‍പ്പെടുന്ന വിപുലമായ ചാര്‍ജിംഗ് ശൃംഖലയാണ് ജില്ലയില്‍ പൂര്‍ത്തീകരിച്ചിരിക്കുന്നത്. ചാര്‍ജിംഗിനുളള മൊബൈല്‍ ആപ്ലിക്കേഷന്‍ ചാര്‍ജ് മോഡ് എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിയാണ് നിര്‍മിച്ചിരിക്കുന്നത്. സ്റ്റേഷനുകള്‍ പ്രവര്‍ത്തിക്കുന്നതിന് ഓപ്പറേറ്ററുടെ സഹായമാവശ്യമില്ലെന്നതും ഇവി ചാര്‍ജിംഗിന്റെ പ്രത്യേകതയാണ്.

Spread the love

Leave a Reply

Your email address will not be published.