ഏക സിവിൽ കോഡുമായി ബന്ധപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ നടത്തിയ പരാമർശത്തിനെതിരെ എഐഎംഐഎം മേധാവി അസദുദ്ദീന്‍ ഒവൈസിയുടെ രൂക്ഷ വിമർശനം. സർക്കാരിനെ പുകഴ്ത്തുന്ന ഗവർണർ ആ സ്ഥാനം രാജിവെച്ച് ബിജെപിയിൽ ചേരുന്നതാണ് ഉചിതമെന്നാണ് ഒവൈസി വിമർശിച്ചത്.

‘ഗവര്‍ണര്‍ എന്ന നിലയില്‍ അദ്ദേഹം ഒരു സര്‍ക്കാരിനെ പുകഴ്ത്തുകയല്ല വേണ്ടത്. ഗവര്‍ണര്‍ സ്ഥാനം രാജിവച്ച് ഔദ്യോഗികമായി ബിജെപിയില്‍ ചേരണം.’ ഒവൈസി പറഞ്ഞു.

