ചൂടു കൂടുന്നു, പകര്‍ച്ചവ്യാധികളും വര്‍ദ്ധിക്കുന്നു, മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

Spread the love

ചൂടു കൂടുന്നതോടെ സംസ്ഥാനത്ത് പകര്‍ച്ചവ്യാധികളും വര്‍ദ്ധിക്കുന്നതായി ആരോഗ്യ വകുപ്പ്. H3 N2 അടക്കമുള്ള പകര്‍ച്ചവ്യാധികളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതായും ആരോഗ്യവകുപ്പ് പറയുന്നു. ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വ്യകത്മാക്കി.

അതേസമയം, സംസ്ഥാനത്ത് ചൂട് കടുക്കുകയാണ്. താപ സൂചിക പ്രകാരം കഴിഞ്ഞ ദിവസവും ഉയര്‍ന്ന ചൂടാണ് അനുഭവപ്പെട്ടത്. രണ്ടിടത്ത് 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ താപനില രേഖപ്പെടുത്തി. അന്തരീക്ഷ ഊഷ്മാവിനോടൊപ്പം അന്തരീക്ഷത്തിലെ ഈര്‍പ്പവും സംയുക്തമായി ഉണ്ടാക്കുന്ന ചൂടിനെ സൂചിപ്പിക്കുന്ന അളവാണ് താപ സൂചിക. പാലക്കാട് എരിമയൂരിലാണ് ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്.

41 ഡിഗ്രി സെല്‍ഷ്യസ് ആണ് പാലക്കാട് രേഖപ്പെടുത്തിയത്. ഇടുക്കിയിലും താപനില 40 ഡിഗ്രി കടന്നു. തൊടുപുഴയില്‍ 40.3 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയത്. അതേസമയം ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.

Leave a Reply

Your email address will not be published.