തമിഴ്‌നാട്ടില്‍ പഞ്ഞിമിഠായിയുടെ വില്‍പ്പന നിരോധിച്ചു; തീരുമാനത്തിന് പിന്നില്‍ ക്യാന്‍സറിന് കാരണമാകുന്ന രാസവസ്തുവിന്റെ സാന്നിധ്യം

Spread the love

തമിഴ്‌നാട്ടില്‍ പഞ്ഞിമിഠായിയുടെ വില്‍പ്പന നിരോധിച്ചു. ക്യാന്ഡസറിന് കാരണമാകുന്ന രാസവസ്തുവിന്റെ സന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നിരോധനം.

ഇത് അറിയിച്ചത് തമിഴ്‌നാട് ആരോഗ്യമന്ത്രിയാണ്.
ചെന്നൈയിലെ ബീച്ചുകളിലും പാര്‍ക്കുകളിലും മറ്റും വില്‍ക്കുന്ന പഞ്ഞിമിട്ടായിയുടെ സാമ്ബിളുകള്‍ പരിശോധിച്ചതില്‍ നിന്നാണ് തമിഴ്നാട് ഭക്ഷ്യസുരക്ഷാ വകുപ്പ് ക്യാന്‍സറുണ്ടാക്കുന്ന രാസവസ്തുവിന്റെ സാന്നിധ്യം കണ്ടെത്തിയത്.

ക്യാന്‍സറുണ്ടാക്കാന്‍ കാരണമാകുന്നത് പഞ്ഞിമിഠായിയില്‍ ചേര്‍ക്കുന്ന നിറത്തിലടങ്ങിയിരിക്കുന്ന റോഡമിന്‍ ബിയാണ്.
റോഡമിന്‍ ബി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് 2006ലെ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് ആക്‌ട് പ്രകാരം കുറ്റകരമാണെന്നും തമിഴ്നാട് ഭക്ഷ്യസുരക്ഷാ വിഭാഗം വ്യക്തമാക്കി. മുന്‍പ് ഭക്ഷ്യസുരക്ഷാ വകുപ്പ് മെറീന ബീച്ചില്‍ നടത്തിയ റെയ്ഡിലാണ് അപകടകാരിയായ രാസവസ്തു അടങ്ങിയ പഞ്ഞിമിട്ടായികള്‍ പിടിച്ചെടുത്തത്.

Leave a Reply

Your email address will not be published.