തലയണയ്‌ക്കരികില്‍ വെളുത്തുള്ളി വച്ച്‌ നോക്കൂ; അറിയാം ഈ മാറ്റങ്ങള്‍

ഗുണവും മണവും ആഹാരത്തിന് പ്രത്യേക സ്വാദ് നല്‍കുമെന്നതിലുപരി ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിനും വെളുത്തുള്ളി നല്‍കുന്ന പങ്ക് ചെറുതല്ല.

വയറിന് നല്ലതാണെന്ന് അറിയാമെങ്കിലും ഒരല്ലി വെളുത്തുള്ളി തലയണയ്‌ക്ക് അടിയില്‍ വച്ച്‌ ഉറങ്ങുന്നത് നല്ല ഉറക്കം കിട്ടാൻ സഹായിക്കുമെന്ന് പറഞ്ഞാല്‍ വിശ്വസിക്കാൻ അല്‍പം പ്രയാസമായിരിക്കും. ഉറക്കവും വെളുത്തുള്ളിയും തമ്മിലെന്ത് ബന്ധമെന്നായിരിക്കും ചിന്ത. ഇതിന് പിന്നിലെ ശാസ്ത്രീയ വശങ്ങളെക്കുറിച്ച്‌ അറിയാം..

വെളുത്തുള്ളിയില്‍ നിരവധി വിറ്റാമിനുകളുണ്ട്. വിറ്റാമിൻ ബി 6, തയാമിൻ, പാൻ്റോതെനിക് ആസിഡ്, വിറ്റാമിൻ സി എന്നിവയും മാംഗനീസ്, ഫോസ്ഫറസ്, കാല്‍സ്യം, ഇരുമ്ബ്, സിങ്ക് തുടങ്ങിയ ധാതുക്കളും വെളുത്തുള്ളിയിലുണ്ട്. കൊതുകിനെയും കീടങ്ങളെയും അകറ്റുന്നതിന് വെളുത്തുള്ളിയുടെ ഗന്ധം സഹായിക്കുകയും ചെയ്യും. അതിനാല്‍ രാത്രി ക്ഷുദ്രജീവികള്‍, കൊതുക്, ഈച്ച എന്നിവയുടെ ശല്യം ഉണ്ടാകാതെ കിടന്നുറങ്ങാൻ വെളുത്തുള്ളി സഹായിക്കും. ഇനി ഉറക്കമില്ലായ്മ അകറ്റാൻ എങ്ങനെയാണ് വെളുത്തുള്ളി സഹായിക്കുന്നതെന്ന് നോക്കാം..

വെളുത്തുള്ളിയില്‍ വിറ്റാമിൻ ബി 1, ബി 6 എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് മെലറ്റോണിൻ ഉത്പാദിപ്പിക്കാൻ സഹായിക്കുന്നു. ഇത് നാഡികളെ ശാന്തമാക്കുകയും വേഗം ഉറങ്ങാൻ സഹായിക്കുകയും ചെയ്യും. കൂടാതെ വെളുത്തുള്ളിയില്‍ അലിസിൻ എന്ന ആൻ്റി ടോക്‌സിനുമുണ്ട്. ഇത് മൂക്കടപ്പ് നീക്കം ചെയ്യാനും ബാക്ടീരിയ അണുബാധകളെ അകറ്റി നിർത്താനും സഹായിക്കും.

മാത്രവുമല്ല ഉറക്ക തകരാറുകളെ പരിഹരിക്കാൻ വെളുത്തുള്ളിയില്‍ അടങ്ങിയിരിക്കുന്ന സള്‍ഫറിന്റെ സാന്നിധ്യം സഹായിക്കും. അതുകൊണ്ടാണ്, ശാന്തമായ ഉറക്കം കിട്ടാൻ അടുത്ത് വെളുത്തുള്ളി വച്ച്‌ ഉറങ്ങുന്നത് നല്ലതാണെന്ന് പഴമക്കാർ പറയുന്നത്. എന്നാല്‍ വെളുത്തുള്ളിയുടെ ഗന്ധം ഇഷ്ടമില്ലാത്തവരാണെങ്കില്‍ വെളുത്തുള്ളി ചതച്ച്‌ തിളപ്പിച്ച വെള്ളം കുടിച്ചതിന് ശേഷം ഉറങ്ങാൻ കിടന്നാല്‍ മതിയാകും.

എന്തായാലും വന്നതല്ലേ; കോഴിക്കോടിനിരിക്കട്ടെ ഒരു ഐ ടി ഹബ്; ഞെട്ടിച്ച്‌ കേന്ദ്ര റെയില്‍ മന്ത്രി അശ്വിനി വൈഷ്ണവ് VM TV NEWS LIVE

കോഴിക്കോട്: ആലുവയ്ക്കും കോഴിക്കോടിനും ഇടയിലുള്ള റെയില്‍വേ വികസന പദ്ധതികളും വിൻഡോ ട്രെയിലിംഗ് പരിശോധനയും അവലോകനം ചെയ്യുന്നതിനായി കേരളത്തിലെത്തിയതായിരിന്നു റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്.

ഇതിന്റെ ഭാഗമായി കോഴിക്കോട് റയില്‍വേ പരിസരം നിരീക്ഷിക്കുകയായിരിന്നു അദ്ദേഹം. സ്റ്റേഷൻ വികസനവുമായി ബന്ധപ്പെട്ട് കൂടെയുള്ള സംഘത്തോട് അവലോകനം നടത്തി കൊണ്ടിരിക്കുമ്ബോഴാണ് അദ്ദേഹത്തിന് ഇവിടെ ഒരു ഐ ടി പാർക് തുടങ്ങിയാലെന്താ എന്ന ചിന്ത വന്നത്. പിന്നെ എല്ലാം പെട്ടന്നായിരുന്നു.

‘സ്റ്റേഷനുമായി ബന്ധപ്പെട്ട് അവലോകനം നടത്തുമ്ബോള്‍ കൂടെ ഉണ്ടായിരുന്ന സംഘത്തോട് ഞാൻ ചോദിച്ചു, ഇവിടെ ഒരു ഐടി ഹബ്ബ് പണിയാനുള്ള സ്ഥലം കണ്ടെത്താമോ എന്ന്. ഉടൻ തന്നെ ജി.എം. മാപ്പില്‍ നോക്കി അഞ്ചേക്കറോളം വരുന്ന സ്ഥലം കണ്ടെത്തി. സ്റ്റേഷനോട് അടുത്ത് വരുന്ന സ്ഥലമാണ് അത്. ആ പ്രദേശം വികസിപ്പിക്കാൻ ഞാൻ അദ്ദേഹത്തോട് പറഞ്ഞു, അവിടെ നാളെ ഒരു സുന്ദരമായ ഐടി ഹബ്ബ് ഉണ്ടാക്കാൻ സാധിക്കും. അങ്ങനെയാണെങ്കില്‍ ലോകത്തിലെ തന്നെ ഏറ്റവും പ്രസിദ്ധമായ അക്ഷരങ്ങളുടെ നഗരമായ കോഴിക്കോടിന് നല്ലൊരു ഐടി ഹബ്ബ് ലഭ്യമാകും’ അശ്വിനി വൈഷ്ണവ് പറഞ്ഞു.

എന്തായാലും ഒന്നുമില്ലായ്മയില്‍ നിന്നും കോഴിക്കോടിന് ഒരു ഐ ടി പാർക്ക് കിട്ടാൻ പോകുന്നതിന്റെ ഞെട്ടലിലാണ് ബന്ധപ്പെട്ട അധികൃതർ. അതേസമയം കെ.റെയിലിന്റെ സാധ്യതകള്‍ തുറന്നിട്ട മന്ത്രി സംസ്ഥാനത്തെ പാത ഇരട്ടിപ്പിക്കലിന് പ്രഥമ പരിഗണന നല്‍കുന്നതായും വ്യക്തമാക്കി.

റെയില്‍വേ അടിസ്ഥാന സൗകര്യങ്ങള്‍, സുരക്ഷ, സിഗ്നലിംഗ് സംവിധാനങ്ങള്‍, പാതയിലെ വികസന സംരംഭങ്ങളുടെ പുരോഗതി എന്നിവ സൂക്ഷ്മമായി പരിശോധിക്കുന്നതിനാണ് മന്ത്രി വിൻഡോ ട്രെയിലിംഗ് പരിശോധന നടത്തിയത്.

1.57 കോടി രൂപ നികുതി കുടിശ്ശിക അടക്കണം; പത്മനാഭ സ്വാമി ക്ഷേത്രത്തിന് കേന്ദ്ര ജിഎസ്ടി വകുപ്പിന്‍റെ നോട്ടീസ്

തിരുവനന്തപുരം: ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം ഭരണസമിതി 1.57 കോടി രൂപ നികുതി കുടിശ്ശിക അടക്കണമെന്ന് കേന്ദ്ര ജിഎസ്ടി വകുപ്പ്.

കഴിഞ്ഞ ഏഴ് വർഷത്തെ കുടിശ്ശിക ചൂണ്ടികാട്ടിയാണ് വകുപ്പിന്‍റെ നോട്ടീസ്. ജിഎസ്ടിയില്‍ ഇളവുണ്ടെന്ന ഭരണസമിതിയുടെ വിശദീകരണം തള്ളിയാണ് നോട്ടീസ്. നോട്ടീസിന് വിശദീകരണം നല്‍കുമെന്ന് ക്ഷേത്ര എക്സിക്യൂട്ടീവ് ഓഫീസർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ക്ഷേത്രത്തിന് ലഭിക്കുന്ന വിവിധ വാടക വരുമാനം, ഭക്തർക്ക് ധരിക്കാൻ നല്‍കുന്ന വസ്ത്രങ്ങളില്‍ നിന്നുള്ള തുക, ചിത്രങ്ങളും ശില്‍പ്പങ്ങളും വില്‍ക്കുന്നതില്‍ നിന്നും എഴുനള്ളിപ്പിനായി ആനയെ വാടകയ്ക്ക് നല്‍കുന്നതില്‍ നിന്നുള്ള വരുമാനം തുടങ്ങി ആകെ വരുമാനത്തില്‍ നിന്നും ജിഎസ്ടി അടയ്ക്കുന്നില്ലെന്നാണ് കേന്ദ്ര ജിഎസ്ടിവി വകുപ്പ് പറയുന്നത്. നികുതി അടയ്ക്കുന്നില്ലെന്ന രഹസ്യ വിവരത്തെ തുടർന്ന് മതിലകം ഓഫീസില്‍ പരിശോധന നടത്തിയിരുന്നു. സേവനവും ഉല്‍പ്പനങ്ങളും നല്‍കുമ്ബോള്‍ ജിഎസ്ടി ഭരണസമിതി വാങ്ങുന്നുണ്ടെങ്കില്‍ അത് അടയ്ക്കുന്നില്ലെന്ന് കണ്ടെത്തി. എന്നാല്‍ ക്ഷേത്രത്തിന് പല ഇളവുകള്‍ ഉണ്ടെന്നും ഈ കാലയളവില്‍ നികുതി ചുമത്താനുള്ള വരുമാനം 16 ലക്ഷം മാത്രണമെന്നാണ് ക്ഷേത്രം വിശദീകരണം നല്‍കിയത്. മൂന്ന് ലക്ഷം ജിഎസ്ടി അടച്ചതായും മറുപടി നല്‍കി. ഈ മറുപടി തള്ളിയാണ് കഴിഞ്ഞ മാസം വീണ്ടും നോട്ടീസ് നല്‍കിയത്.

1.57 കോടി രൂപ നികുതി അടയ്ക്കണമെന്നാണ് നോട്ടീസ്. 2017 മുതലുള്ള ഏഴ് വർഷത്തെ കുടിശികയാണിത്. തുക അടച്ചില്ലെങ്കില്‍ നൂറ് ശതമാനം വരെ പിഴയും 18 ശതമാനം പിഴപ്പലിശയും അടയ്ക്കണമെന്നും നോട്ടീസില്‍ പറയുന്നു. ഭരണസമിതി അടയ്ക്കാൻ ആവശ്യപ്പെട്ടിരിക്കുന്ന കുടിശികയില്‍ 77 ലക്ഷം വീതം കേന്ദ്ര-സംസ്ഥാന സർക്കാറുകള്‍ക്ക് ലഭിക്കേണ്ട ജിഎസ്ടി വിഹിതമാണ്. ഇതുകൂടാതെ മൂന്ന് ലക്ഷത്തോളം സംസ്ഥാനത്തിന് ലഭിക്കേണ്ടിയിരുന്ന പ്രളയ സെസാണ്. പുതിയ നോട്ടീസ് സാമ്ബത്തിക വിദഗ്ദരുമായി ചർച്ച ചെയ്തുവരുകയാണെന്ന് ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ വി മഹേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കേന്ദ്ര ജിഎസ്ടി വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്ന ഇത്രയും തുക അടയ്ക്കേണ്ടിവരില്ലെന്നും ഇതില്‍ വ്യക്തവരുത്തി മറുപടി നല്‍കുമെന്നാണ് ക്ഷേത്ര ഭരണസമിതിയുടെ വിശദീകരണം.

ഇതൊക്കെയെന്ത്?. ഒരു ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ മതി, കൊതുക് ഏഴയലത്തു വരില്ല VM TV NEWS LIVE

പല വീടുകളിലും കൊതുകുകള്‍ ഒരു ശല്യക്കാരനാണ്. എന്നാല്‍ ഇവരെ തുരത്താന്‍ വളരെ എളുപ്പമാണ്. അതിനായ് വായ് വട്ടമുള്ള ഒരു പ്ലാസ്റ്റിക് കുപ്പിയുടെ പ്ലാസ്റ്റിക് അടപ്പില്‍ 1 ടേബിള്‍ സ്പൂണ്‍ പച്ച വെളിച്ചെണ്ണ എടുക്കുക.

അതിലേക്ക് 1 അല്ലെങ്കില്‍ 2 പരല്‍ പച്ചക്കര്‍പ്പൂരം ഇടുക. പിന്നീട് മുറിയുടെ എവിടെയെങ്കിലും നിലത്ത് വെക്കുക. പച്ചക്കര്‍പ്പുരം അലിഞ്ഞ് തീരുന്നത് വരെ കൊതുക് അവിടെ വരില്ല.

തീരുന്നതിനനുസരിച്ച്‌ കര്‍പ്പൂരം അടപ്പിനുള്ളിലുള്ള വെളിച്ചെണ്ണയില്‍ ഇടാം. വെളിച്ചെണ്ണ പച്ച നിറമാകുന്നത് വരെ ഇത് തുടരുക. ഇങ്ങനെ ചെയ്യുന്ന മുറികളില്‍ കൊതുക് അടുക്കില്ല. നമ്മുക്ക് അസ്വസ്ഥത ഉണ്ടാക്കുന്ന മണവും ഉണ്ടാകില്ല.

ഇനി കുപ്പിയില്‍ ശേഖരിച്ച പച്ച നിറമുള്ള വെളിച്ചെണ്ണ തടിയില്‍ പ്രയോഗിച്ചാല്‍ ഫര്‍ണിച്ചറുകളിലെ തടി തുരക്കുന്ന പ്രാണികളെയും അകറ്റാന്‍ സാധിക്കും. പച്ചകര്‍പ്പൂരം അങ്ങാടി മരുന്ന് കടയില്‍ ലഭ്യമാകും.

ഒടിപി വരുന്ന സമയത്ത് പാര്‍സല്‍ മാറ്റി, തിരിച്ച്‌ നല്‍കും, ആമസോണില്‍ നിന്ന് 1.29 കോടി തട്ടിയ യുവാക്കള്‍ പിടിയില്‍ VM TV NEWS LIVE

മംഗളൂരു: ആമസോണ്‍ വഴി പുതിയ രീതിയില്‍ തട്ടിപ്പ് നടത്തിയ ഉത്തരേന്ത്യക്കാർ മംഗളൂരുവില്‍ അറസ്റ്റില്‍. രണ്ട് രാജസ്ഥാൻ സ്വദേശികളെയാണ് മംഗളൂരുവിലെ ഉർവ പൊലീസ് പിടികൂടിയത്.

എട്ട് സംസ്ഥാനങ്ങളില്‍ നിന്നായി 1.29 കോടി രൂപയുടെ സാധനങ്ങള്‍ തട്ടിയ ഇവർ ഇതെല്ലാം മറിച്ച്‌ വിറ്റതായും പൊലീസ് കണ്ടെത്തി. ആമസോണ്‍ ഡെലിവറി എക്സിക്യൂട്ടീവിനെ പറ്റിക്കുന്ന തരം തട്ടിപ്പാണ് രാജസ്ഥാൻ സ്വദേശികളായ രാജ് കുമാർ മീണ, സുഭാഷ് ഗുർജർ എന്നീ യുവാക്കള്‍ കഴിഞ്ഞ കുറച്ച്‌ മാസങ്ങളായി പല സംസ്ഥാനങ്ങളിലായി നടത്തി വന്നത്.

ഇവരുടെ തട്ടിപ്പിന്‍റെ രീതി പൊലീസ് വിശദീകരിക്കുന്നതിങ്ങനെയാണ്.

കള്ളപ്പേരില്‍ ഓരോ ഇടങ്ങളില്‍ ഹോം സ്റ്റേകളിലോ സ‍ർവീസ് അപ്പാർട്ട്മെന്‍റുകളിലോ ആയി ഇവർ മുറിയെടുക്കും. എന്നിട്ട് ആമസോണില്‍ ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങള്‍ ഓർഡർ ചെയ്യും. മാക് ബുക്കും ഐഫോണും സോണി ക്യാമറയും അങ്ങനെ വാങ്ങുന്നവയെല്ലാം വില പിടിപ്പുള്ളവ. ഇവയെല്ലാം ക്യാഷ് ഓണ്‍ ഡെലിവറിയായിട്ടാകും ഓർഡർ ചെയ്യുക. ഡെലിവറി എക്സിക്യൂട്ടീവ് സാധനങ്ങളുമായി എത്തിയാല്‍ ഒരാള്‍ വാതില്‍ തുറന്ന് സാധനങ്ങള്‍ വാങ്ങി അകത്തേക്ക് പോകും. രണ്ടാമൻ ഡെലിവറി ഒടിപി നല്‍കാനെന്ന പേരില്‍ വാതിലിനരികെ നില്‍ക്കും. ഒടിപി വന്നില്ലെന്നോ, തെറ്റായ ഒടിപിയാണെന്നോ ഒക്കെ പറഞ്ഞ് രണ്ടാമൻ ഡെലിവറി എക്സിക്യൂട്ടീവിനെ ആശയക്കുഴപ്പത്തിലാക്കും.

എക്സിക്യൂട്ടീവ് പുറത്ത് കാത്ത് നില്‍ക്കുന്ന സമയത്ത് സാധനങ്ങള്‍ വാങ്ങി അകത്തേക്ക് പോയയാള്‍ പെട്ടിയിലുള്ള സാധനങ്ങളെല്ലാം പുറത്തെടുത്ത് അതിന് പകരം അതേ ഭാരമുള്ള മറ്റേതെങ്കിലും വസ്തു അകത്ത് വച്ച്‌ വ്യാജടേപ്പ് ഒട്ടിച്ച്‌ തിരികെ കൊണ്ട് വരും. ഒടിപി വരുന്നതില്‍ പ്രശ്നമുണ്ടെന്നും ഇതേ സാധനം നാളെ വാങ്ങിക്കോളാം എന്നും പറഞ്ഞ് ഇവർ ഡെലിവറി എക്സിക്യൂട്ടീവിനെ തിരിച്ചയക്കും. കയ്യിലുള്ളത് ഒറിജിനല്‍ വസ്തുവല്ലെന്ന് തിരിച്ചറിയാതെ എക്സിക്യൂട്ടീവ് മടങ്ങുകയും ചെയ്യും. സാധനം കിട്ടിയാലുടൻ ഇവരിവിടെ നിന്ന് മുങ്ങും. ഏതെങ്കിലും മാർക്കറ്റില്‍ സാധനങ്ങള്‍ മറിച്ച്‌ വില്‍ക്കും.

സമാനമായ രീതിയില്‍ ഒന്നരക്കോടിയോളം രൂപയുടെ സാധനങ്ങള്‍ വാങ്ങി തട്ടിപ്പ് നടത്തിയ ശേഷമാണ് ഇരുവരെയും പൊലീസ് പിടികൂടുന്നത്. തമിഴ് നാട് അടക്കം എട്ട് സംസ്ഥാനങ്ങളിലെ പൊലീസ് ഇവർക്കായി വല വിരിച്ചിരുന്നു. ഇവർക്ക് സാധനങ്ങളെത്തിച്ച്‌ നല്‍കിയ ആമസോണ്‍ പാർട്ണറായ ലോജിസ്റ്റിക് കമ്ബനിയായ മഹീന്ദ്ര ലോജിസ്റ്റിക്സ് തട്ടിപ്പിനേക്കുറിച്ച്‌ വളരെപ്പെട്ടന്ന് തന്നെ വിവരം നല്‍കിയത് കൊണ്ടാണ് ഇത്തവണ ഇവരെ പിടികൂടാനായത് എന്ന് മംഗളൂരു പൊലീസ് പറയുന്നത്.

സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ മഴ ശക്തമാകുന്നു; നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് BREAKING NEWS VM TV NEWS

സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ മഴ ശക്തമാകുന്നു വരും മണിക്കൂറുകളില്‍ കോട്ടയം, പാലക്കാട് & മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 05 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു

കനത്ത മഴയെ തുടർന്ന് ഡാമുകളിലെ ജലനിരപ്പ് ഉയരുന്നു . മലമ്ബുഴ ഡാം പരമാവധി ജലനിരപ്പായ 115.06 മീറ്ററിലേക്ക് ഉടൻ എത്തും. 2018ന് ശേഷം ആദ്യമായാണ് മലമ്ബുഴ ഡാമിലെ ജലനിരപ്പ് പരമാവധിയിലേക്ക് എത്തുന്നത്. പരമാവധി ജലനിരപ്പില്‍ എത്തിയാല്‍ സ്പില്‍വേ ഷട്ടറുകള്‍ കൂടുതല്‍ തുറന്ന് ജലനിരപ്പ് ക്രമീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. ഡാം ടോപ്പിലേക്കുള്ള വിനോദ സഞ്ചാരികളുടെ പ്രവേശനത്തിലും നിയന്ത്രണമുണ്ടാകും.

നീണ്ടൂരിലെ ടൂറിസ്റ്റ് കേന്ദ്രമായ കൈപ്പുഴ കാറ്റ് കാണാനെത്തിയ യുവതിക്കും യുവാവിനും ഇടിമിന്നലേറ്റു… VM TV NEWS LIVE

നീണ്ടൂരിലെ ടൂറിസ്റ്റ് കേന്ദ്രമായ കൈപ്പുഴ കാറ്റ് കാണാനെത്തിയ യുവതിക്കും യുവാവിനും ഇടിമിന്നലേറ്റു. ഇന്നലെ വൈകുന്നേരം നാലോടെയായിരുന്നു അപകടമുണ്ടായത്. ഇടിമിന്നലേറ്റ് അരമണിക്കൂറോളം റോഡില്‍ കിടന്ന ഇരുവരേയും അതുവഴി ഓട്ടോറിക്ഷയിലെത്തിയ കുടമാളൂര്‍ സ്വദേശികളായ യുവാക്കളാണ് ആശുപത്രിയില്‍ എത്തിച്ചത്. ബൈക്കിലായിരുന്നു ഇരുവരും കൈപ്പുഴ കാറ്റിലെത്തിയത്.

വളരെ ശക്തമായ കാറ്റും മഴയും ഈ സമയത്തുണ്ടായിരുന്നു. സന്ദര്‍ശകരുടെ എണ്ണവും കുറവായിരുന്നു. പാടശേഖരത്തിലുള്ള പ്രദേശമായതിനാല്‍ വഴിയില്‍ പെട്ടെന്നുതന്നെ വെള്ളംനിറഞ്ഞു. അതിനാല്‍ ഇരുവരും ഇടിമിന്നലേറ്റ് കിടന്നത് ആരും കണ്ടില്ല. കുടമാളൂര്‍ സ്വദേശികളായ നാലുയുവാക്കളാണ് യാദൃച്ഛികമായാണ് ഇടിമിന്നലേറ്റ് കിടക്കുന്നത് കണ്ടത്. ഇവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു. പരിക്കേറ്റ ഇരുവര്‍ക്കും ആശുപത്രിയില്‍ വിദഗ്ധ ചികിത്സ നല്‍കിവരുന്നു.

‘നിനക്കൊക്കെ ഇതുമതി’; ഒളിച്ചിരിക്കുന്ന ലഷ്‌കര്‍ ഭീകരനെ വധിക്കാൻ ബിസ്‌കറ്റ് ‘ആയുധ’മാക്കി സൈന്യം VM TV NEWS

ശ്രീനഗർ: ജമ്മു കശ്മീരില്‍ ലഷ്കർ-ഇ-ത്വയിബ ഉന്നതകമാൻഡറെ വധിക്കാൻ ഇന്ത്യൻ സൈന്യത്തെ സഹായിച്ചത് ബിസ്കറ്റ്. പാകിസ്താനില്‍ നിന്നുള്ള ലഷ്കർ ഭീകരനായ ഉസ്മാനെ വധിക്കുന്നതിലാണ് ബിസ്കറ്റ് സുപ്രധാനമായ പങ്കുവഹിച്ചത്.

മുൻകൂട്ടി ആസൂത്രണം ചെയ്ത് കൃത്യമായി നടപ്പാക്കിയ ദൗത്യത്തിലൂടെയാണ് സേന ശ്രീനഗറിലെ ഖാൻയറില്‍ വെച്ച്‌ ഉസ്മാനെ വധിച്ചത്.

മുതിർന്ന സൈനികോദ്യോഗസ്ഥരാണ് ദൗത്യത്തില്‍ ബിസ്കറ്റ് വഹിച്ച പങ്ക് വെളിപ്പെടുത്തിയത്. ഖാൻയറില്‍ ജനങ്ങള്‍ തിങ്ങിപ്പാർക്കുന്ന പ്രദേശത്ത് ഉസ്മാൻ എത്തിയതായി ഇന്റലിജൻസ് വിവരത്തിലൂടെയാണ് സുരക്ഷാസേന മനസിലാക്കുന്നത്. തുടർന്ന് തങ്ങള്‍ക്കുണ്ടാകുന്ന നാശനഷ്ടങ്ങള്‍ പരമാവധി കുറച്ച്‌ ദൗത്യം വിജയകരമായി നടപ്പാക്കാനായി ഒമ്ബത് മണിക്കൂർ നീണ്ട ആസൂത്രണമാണ് സേന നടത്തിയത്.

ആസൂത്രണത്തിന്റെ ഒരു ഘട്ടത്തിലാണ് പ്രദേശത്തെ തെരുവുനായ്ക്കള്‍ സൈന്യത്തിന് മുന്നില്‍ ആശങ്കയായത്. ദൗത്യത്തിനിടെ തെരുവുനായ്ക്കള്‍ കുരച്ചാല്‍ അത് ഉസ്മാൻ ഉള്‍പ്പെടെയുള്ള ഭീകരർക്ക് സംശയം തോന്നാനിടയാക്കുമെന്നായിരുന്നു ആശങ്ക. ഈ പ്രശ്നം എങ്ങനെ നേരിടുമെന്ന് തലപുകഞ്ഞാലോചിച്ചപ്പോഴാണ് വ്യത്യസ്തമായ ആശയത്തിലേക്ക് സൈന്യമെത്തിയത്.

ദൗത്യത്തിന് പോകുന്ന സേനാംഗങ്ങള്‍ ആയുധങ്ങള്‍ക്കൊപ്പം ബിസ്കറ്റുകള്‍ കൂടി കൈവശം വെക്കാൻ തീരുമാനിച്ചു. ബിസ്കറ്റുമായി ഭീകരർ തമ്ബടിച്ച കേന്ദ്രത്തിന് സമീപമെത്തിയ സൈനികർ അത് തെരുവുനായ്ക്കള്‍ക്ക് നല്‍കി. ഇതോടെ നായ്ക്കള്‍ നിശബ്ദരായി ബിസ്കറ്റ് കഴിക്കാൻ തുടങ്ങി. അങ്ങനെയാണ് സൈനികർ സുഗമമായി ഭീകരരുടെ കേന്ദ്രത്തിലേക്ക് കടന്നുകയറിയത്.

സൂര്യനുദിക്കും മുമ്ബ് അതിരാവിലെയാണ് സൈന്യം ദൗത്യം ആരംഭിച്ചത്. 30 വീടുകള്‍ സൈന്യം തങ്ങളുടെ വലയത്തിലാക്കി. തുടർന്നാണ് ആക്രമണം ആരംഭിച്ചത്. എ.കെ 47 തോക്ക്, ഗ്രനേഡുകള്‍ എന്നിവ ഉപയോഗിച്ച്‌ ഉസ്മാന്റെ ഭാഗത്തുനിന്ന് പ്രത്യാക്രമണം ഉണ്ടായി. എന്നാല്‍ അവയെല്ലാം നിഷ്പ്രഭമാക്കിക്കൊണ്ടാണ് ഇന്ത്യൻ സൈന്യം ഭീകരരെ വധിച്ചത്.

‘ഹിന്ദുക്കളുടെ മൊത്തം അട്ടിപ്പേറവകാശം നിനക്കാരാടാ പതിച്ചുതന്നത്’; താരദമ്ബതികളെ വിമര്‍ശിച്ച അഭിഭാഷകനെതിരെ വിനായകൻ

സംഗീതസംവിധായകൻ സുഷിൻ ശ്യാമിന്റെ വിവാഹത്തില്‍ പങ്കെടുക്കാൻ താരദമ്ബതികളായ നസ്രിയയും ഫഹദും ക്ഷേത്രത്തില്‍ പ്രവേശിച്ചതിനെ വിമർശിച്ച അഡ്വ.

കൃഷ്‌ണ രാജിന് നടൻ വിനായകന്റെ മറുപടി. ഹിന്ദുക്കളുടെ മൊത്തം അട്ടിപ്പേറവകാശം നിങ്ങള്‍ക്കാരാണ് പതിച്ചു തന്നതെന്ന് വിനായകൻ ചോദിക്കുന്നു. ഫേസ്‌ബുക്ക് കുറിപ്പിലൂടെയായിരുന്നു വിനായകന്റെ പ്രതികരണം.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം

ഇത് പറയാൻ നീയാരാടാ…

വര്‍ഗീയവാദി കൃഷണരാജെ

ഹിന്ദുക്കളുടെ മൊത്തം അട്ടിപ്പേറവകാശം നിനക്കാരാടാ പതിച്ചു തന്നത്….

നീ ആദ്യം സിന്ധ്, ഹിന്ദ്, ഇന്ത്യ, ഇന്ത്യൻ

എന്താണെന്നു അറിയാൻ ശ്രമിക്ക്

അല്ലാതെ

നിന്റെ തായ് വഴി കിട്ടിയ

നിന്റെ കുടുംബത്തിന്റെ

സനാതന ധർമമല്ല

ഈ ലോകത്തിന്റെ

സനാതന ധർമം.

ജയ് ഹിന്ദ്

‘സഖാക്കള്‍ ദേവസ്വം ഭരിച്ചാല്‍ ഇതാണ് ഹിന്ദുവിന്റെ അവസ്ഥ. ഏത് അണ്ടനും അടകോഴനും ഏത് ക്രിസ്ത്യാനിക്കും മുസ്ലിമിനും ക്ഷേത്രത്തിനുള്ളില്‍ കടക്കാം. വേണേല്‍ ശ്രീകോവിലിനുള്ളിലും ഇവന്മാർ കേറ്റും. തൃപ്പൂണിത്തുറ പൂർണ്ണത്രയീശ ക്ഷേത്രത്തിനുള്ളിലെ ഒരു ദൃശ്യം. ക്ഷേത്ര ആചാര ലംഘനം നടത്തിയ ഒരുത്തനെയും വെറുതെ വിടും എന്ന് കരുതേണ്ട. നമുക്ക് നോക്കാം’- എന്നായിരുന്നു ചിത്രങ്ങള്‍ പങ്കുവച്ച്‌ ഫേസ്‌ബുക്കിലൂടെ അഡ്വ. കൃഷ്ണരാജിന്റെ വിമർശനം. ഇന്ന് ഉച്ചയോടെ ലൈവില്‍ വരുമെന്നും കൃഷ്ണരാജ് അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞദിവസമാണ് സുഷിനും ഗായിക ഉത്തരകൃഷ്ണയും വിവാഹിതരായത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്. ഫഹദ് ഫാസില്‍, ഭാര്യ നസ്രിയ എന്നിവർക്ക് പുറമെ ജയറാം, പാർവതി, കാളിദാസ്, ശ്യാംപുഷ്കരൻ, ഉണ്ണിമായ, ദീപക് ദേവ് എന്നിവരും വിവാഹത്തില്‍ പങ്കെടുത്തിരുന്നു. ജയറാമിന്റെ മകള്‍ മാളവികയുടെ വിവാഹത്തിന് സുഷിൻ തന്റെ പങ്കാളിയെ പരിചയപ്പെടുത്തിയിരുന്നു. അമല്‍ നീരദ് സംവിധാനം ചെയ്ത ബൊഗയ്‌വില്ലയാണ് സുഷിന്റെ സംഗീത സംവിധാനത്തില്‍ പുറത്തിറങ്ങിയ അവസാന ചിത്രം.

സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ യാത്രയൊരുക്കി കൊച്ചി മെട്രോ…

സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ യാത്രയൊരുക്കി കൊച്ചി മെട്രോ. കായികമേള തുടങ്ങുന്ന നവംബര്‍ അഞ്ചാം തിയതി മുതല്‍ പതിനൊന്നാം തിയതി വരെയാണ് സൗജന്യ യാത്ര അനുവദിച്ചിട്ടുള്ളത്. ദിവസവും 1000 കുട്ടികള്‍ക്ക് സൗജന്യ യാത്രയൊരുക്കാനാണ് കൊച്ചി മെട്രോയുടെ ലക്ഷ്യം.

എറണാകുളം ജില്ലാ കലക്ടര്‍ എന്‍എസ്‌കെ ഉമേഷാണ് സൗജന്യ യാത്രാ പദ്ധതി പ്രഖ്യാപിച്ചത്. താരങ്ങള്‍ക്ക് മേള സംഘാടകര്‍ നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ച്‌ യാത്ര ചെയ്യാവുന്നതാണ്.

സംസ്ഥാന സ്‌കൂള്‍ കായിമമേള എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ ഇന്ന് വൈകുന്നേരം മന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും. നടന്‍ മമ്മൂട്ടി മുഖ്യാതിഥിയാകുകയും ചെയ്യും.

അതേസമയം ഒളിംപിക്സ് മാതൃകയില്‍ സംഘടിപ്പിക്കുന്ന കായികമേളയില്‍ 39 ഇനങ്ങളിലായി 2,400-ഓളം കുട്ടികള്‍ മാറ്റുരയ്ക്കും. ചരിത്രത്തിലാദ്യമായി ഗള്‍ഫ് രാജ്യങ്ങളിലെ കേരള സിലബസ് പഠിപ്പിക്കുന്ന എട്ട് സ്‌കൂളുകളും കായികമേളയില്‍ പങ്കെടുക്കുന്നതാണ്. ചാംപ്യന്‍പട്ടം നേടുന്ന ജില്ലയ്ക്ക് മുഖ്യമന്ത്രിയുടെ പേരിലുള്ള എവര്‍ റോളിംഗ് സ്വര്‍ണ്ണക്കപ്പ് ഈ വര്‍ഷം മുതല്‍ നല്‍കുകയും ചെയ്യും.