ആരോ വലിച്ചെറിഞ്ഞ ചെടി കിട്ടി, ഇന്ന് സമ്ബാദിക്കുന്നത് ലക്ഷങ്ങള്‍; ആവശ്യക്കാര്‍ കാനഡയില്‍ നിന്ന് വരെ VM TV NEWS

ആലപ്പുഴ: ഒരു ബോഗെയ്ൻവില്ലയില്‍ (കടലാസുചെടി) ഏഴ് നിറം പൂക്കള്‍. ആവശ്യക്കാർ കർണാടക മുതല്‍ കാനഡ വരെ. ചേർത്തല കഞ്ഞിക്കുഴി പൊന്നിട്ടുശ്ശേരിയില്‍ എസ്.

സിജിയും ഭാര്യ ശ്യാമയും വള‌ർത്തിയെടുത്ത ബോഗെയ്ൻവില്ല ആരാമത്തിന്റെ ഖ്യാതി കടലും കടന്നു. ചെറു പൂന്തോട്ടം 25 സെന്റിലേക്ക് വളർന്നു. നല്ല വരുമാനവുമായി.

ബോഗെയ്ൻവില്ലകള്‍ കാണാൻ കൃഷി മന്ത്രി പി. പ്രസാദ് ഒരിക്കല്‍ വീട്ടിലെത്തിയിരുന്നു. വ്യാവസായികാടിസ്ഥാനത്തില്‍ കൃഷി ചെയ്തുകൂടേയെന്ന മന്ത്രിയുടെ അന്നത്തെ ചോദ്യമാണ് ശ്യാമയുടെ ജീവിതം മാറ്റിമറിച്ചത്. ചേർത്തല ലീഗല്‍ മെട്രോളജി ഓഫീസില്‍ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരനായ ഭർത്താവ് സിജി ഒപ്പം നിന്നു. തീർത്ഥയും അർത്ഥയുമാണ് മക്കള്‍.

മഹാറാണി, അഥർന, ഫ്ലെയിം റെഡ്, സക്കൂറ എന്നിങ്ങനെ നീളും ബോഗെയ്ൻവില്ലകള്‍. നാല് വർഷം മുമ്ബാണ് ആരോ വലിച്ചെറിഞ്ഞ ഒരു ബോഗെയ്ൻവില്ല കിട്ടിയത്. കുരുമുളക് ഗ്രാഫ്റ്റിംഗ് പരിചയമുള്ള സിജി ബോഗെയ്ൻവില്ലയിലും അത് പരീക്ഷിച്ചു. പിന്നീട് ഗ്രാഫ്റ്റിംഗ് ഹരമായി. നാടൻ ബോഗെയ്ൻവില്ലയില്‍ പല നിറമുള്ള ചെടികള്‍ ഒട്ടിച്ചു.

ഗ്രാഫ്റ്റിംഗ് ചെടികള്‍ക്ക് 3,000 മുതല്‍ 30,000 രൂപ വരെയാണ് വില. 300 രൂപ മുതല്‍ തൈകളും ലഭിക്കും. ഫിലിപ്പീൻസില്‍ നിന്നെത്തുന്ന ഹൈബ്രിഡ് കടലാസുചെടി വാങ്ങിയും ഗ്രാഫ്റ്റ് ചെയ്യുന്നുണ്ട്. ഏഴടി ഉയരമുള്ള ബഹുവർണ ബോഗെയൻവില്ലകള്‍ക്ക് ലക്ഷങ്ങള്‍ വില ലഭിക്കും.

കേരളത്തില്‍ കോട്ടയത്തു നിന്നാണ് ആവശ്യക്കാർ കൂടുതല്‍. ഇവരുടെ യൂട്യൂബ് ചാനല്‍ കണ്ടും, ബോഗെയ്ൻവില്ലയുടെ അന്താരാഷ്ട്ര ഗ്രൂപ്പുകള്‍ വഴിയുമാണ് ആവശ്യക്കാരെത്തുന്നത്. എറണാകുളം സ്വദേശി ഇവിടെ നിന്ന് വാങ്ങിയ ബോഗെയ്ൻവില്ല കാറില്‍ നിന്ന് വീണ് നശിച്ചിരുന്നു. ഇത് വീണ്ടെടുക്കാൻ കുടുംബം ശ്യാമയുടെ സഹായം തേടിയിരുന്നു. അടുത്ത സീസണില്‍ പൂവിടാൻ ആ ചെടിയെ ചികിത്സിക്കുകയാണ് സിജിയും ശ്യാമയും.

‘പൂന്തോട്ടം കാണാനും ഫോട്ടോഷൂട്ടിനുമായി ധാരാളം പേർവരുന്നുണ്ട്. മികച്ച കളർ കോമ്ബിനേഷനുകളാണ് ഒരുക്കുന്നത്. വിദേശത്ത് നിന്ന് പലരും വിളിച്ച്‌ നാട്ടിലെ വീട്ടിലേക്ക് ചെടികള്‍ ബുക്ക് ചെയ്യുന്നുണ്ട്”.– ശ്യാമ

അത്യാവശ്യമായി ഒമ്ബത് ലക്ഷം ആവശ്യമുണ്ട്, ലോറി വില്‍ക്കാൻ പോകുന്നുവെന്ന് മനാഫ് VM TV NEWS EXCLUSIVE

അത്യാവശ്യമായി ഒമ്ബത് ലക്ഷം ആവശ്യമുണ്ടെന്നും, അതിനാല്‍ തന്റെ ലോറി വില്‍ക്കാൻ പോവുകയാണെന്ന് മനാഫ്. 12 വീല്‍ വണ്ടിയാണ് വില്‍ക്കാൻ പോകുന്നത്.

ആവശ്യക്കാർക്ക് വാങ്ങാമെന്നും മനാഫ് പറയുന്നു.

‘അത്യാവശമായി ഒന്‍പത് ലക്ഷം രൂപ ആവശ്യമുണ്ട്, ആരും വിലപേശരുത് , OLXല്‍ ഇടുന്നതിനെക്കാളും നല്ലത് നിങ്ങളോട് ഇങ്ങനെ പറയുന്നതല്ലേ, 2012 മോഡല്‍ വണ്ടി 12 ടയര്‍ ലോറിയാണ് ‘ മനാഫ് പറയുന്നു.

രണ്ടുദിവസം മുമ്ബ് അഞ്ച് ലക്ഷം രൂപ തനിക്ക് ആവശ്യമാണെന്ന് പറഞ്ഞ് യൂട്യൂബ് ചാനലിലൂടെ മനാഫ് രംഗത്തെത്തിയിരുന്നു. ചാരിറ്റി ആപ്പ് നിർമ്മിക്കാനാണ് പൊതുജനങ്ങളോട് മനാഫ് അഞ്ച് ലക്ഷം ആവശ്യപ്പെട്ടത്. ആപ്പിന് അഞ്ച് ലക്ഷം രൂപ ചെലവാണെന്നും അറിയാവുന്ന ആരേലും തനിക്ക് ഉണ്ടാക്കി തരണമെന്നും മനാഫ് പ്രതികരിച്ചിരുന്നു. ചാരിറ്റിയായി വരുന്ന പണത്തെ പറ്റി അറിയാന്‍ ആപ്പ് സഹായിക്കുമെന്നാണ് മനാഫിന്റെ വാദം. നിരവധി പരിപാടികളിലെ ഉദ്ഘാടകനാണ് ഇപ്പോള്‍ മനാഫ്.

കൊച്ചിയില്‍ വാട്ടര്‍ മെട്രോ ബോട്ടുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു; പരിഭ്രാന്തരായി യാത്രക്കാര്‍ VM TV NEWS LIVE

കൊച്ചി: കൊച്ചിയില്‍ വാട്ടര്‍ മെട്രോ ബോട്ടുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ അപകടം. ഫോര്‍ട്ടുകൊച്ചി ജെട്ടിയില്‍ നിന്നും പുറപ്പെട്ട ബോട്ടും ഹൈക്കോടതിയില്‍ നിന്നും ഫോര്‍ട്ടുകൊച്ചി ജെട്ടിയിലേക്ക് വരികയായിരുന്ന ബോട്ടും തമ്മിലായിരുന്നു കൂട്ടിയിടിച്ചത്.

ഫോര്‍ട്ടുകൊച്ചി ബോട്ടുജെട്ടിയില്‍ രണ്ടരയോടുകൂടിയായിരുന്നു അപകടം.

ഫോര്‍ട്ടുകൊച്ചിയില്‍നിന്ന് ഹൈക്കോടതി ജെട്ടിയിലേക്കു പോകുകയായിരുന്ന ബോട്ട് പിന്നോട്ട് എടുത്തപ്പോള്‍ മറ്റൊരു ബോട്ടിലേക്ക് ഇടിക്കുകയായിരുന്നു. രണ്ടു ബോട്ടുകളിലും യാത്രക്കാര്‍ ഉണ്ടായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. കൂട്ടിയിടിയില്‍ ഇരു ബോട്ടുകളും ആടിയുലഞ്ഞതിനെത്തുടര്‍ന്നു കുട്ടികളടക്കമുള്ള യാത്രക്കാര്‍ പരിഭ്രാന്തരായി.

അപകടത്തില്‍ യാത്രക്കാര്‍ക്കു പരിക്കില്ലെന്നും വലിയ അപകടമല്ലെന്നും മെട്രോ അധികൃതര്‍ അറിയിച്ചു. ബോട്ടുകള്‍ കൂട്ടിയിടിച്ചതില്‍ ജീവനക്കാരുടെ അശ്രദ്ധ ഉള്‍പ്പെടെ മറ്റെന്തെങ്കിലും കാരണമുണ്ടോയെന്ന് അന്വേഷണം നടത്തുമെന്നും വാട്ടര്‍ മെട്രോ അധികൃതര്‍ അറിയിച്ചു. അതേസമയം അപകടത്തില്‍ മെട്രോ അധികൃതര്‍ക്കു പരാതി നല്‍കുമെന്നു യാത്രക്കാര്‍ പറഞ്ഞു.

ആരും ശ്രദ്ധിക്കാതെ തീയേറ്ററിലെത്തി ; മൂന്നുദിവസംകൊണ്ട് മുതല്‍മുടക്ക് തിരികെ പിടിച്ചു ; നേടിയത് 19 കോടിയിലേറെ രൂപ VM TV NEWS BREAKING    

ദീപാവലി ഇന്ത്യൻ സിനിമ മേഖലയിലെ ആഘോഷങ്ങളുടെ കാലമാണ്. ഇത്തവണയും നിരവധി ചിത്രങ്ങളാണ് ദീപാവലി റിലീസായി തിയേറ്ററുകളില്‍ എത്തിയത്.

ഹിന്ദി ചിത്രങ്ങള്‍ക്ക് പുറമേ നിരവധി ദക്ഷിണേന്ത്യൻ ചിത്രങ്ങളും ഇത്തവണത്തെ ദീപാവലി റിലീസിന് ഉണ്ടായിരുന്നു. ദക്ഷിണേന്ത്യയില്‍ ദുല്‍ഖർ സല്‍മാന്റെയും ശിവകാർത്തികേയന്റെയും എല്ലാം ചിത്രങ്ങള്‍ തമ്മില്‍ കടുത്ത മത്സരം തന്നെ ഉണ്ടായപ്പോള്‍ അധികം ആരാലും ശ്രദ്ധിക്കപ്പെടാതെ തീയറ്ററുകളില്‍ എത്തിയ ഒരു ചിത്രമാണ് ഇപ്പോള്‍ വലിയ ചർച്ചാവിഷയം ആയിരിക്കുന്നത്.

വലിയ പ്രമോഷനുകളോ പരസ്യങ്ങളോ ഒന്നുമില്ലാതെ തീയേറ്ററില്‍ വന്ന ഒരു ദക്ഷിണേന്ത്യൻ ചിത്രം റിലീസ് ചെയ്ത് മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ മുടക്ക് മുതല്‍ തിരിച്ചു പിടിച്ചിരിക്കുകയാണ്. പ്രേക്ഷകരുടെ നിരൂപക പ്രശംസ കൊണ്ടാണ് പെട്ടെന്ന് തന്നെ ഈ ചിത്രം സിനിമ പ്രേമികള്‍ക്കിടയില്‍ ശ്രദ്ധ നേടിയത്. വെറും മൗത്ത് പബ്ലിസിറ്റി കൊണ്ട് വെറും മൂന്ന് ദിവസത്തിനുള്ളില്‍ മുടക്ക് മുതലായ 15 കോടി രൂപ തിരികെ പിടിച്ച ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് തെലുങ്ക് ചിത്രമായ ‘ക’.

യുവതാരം കിരണ്‍ അബ്ബാവാരത്തെ നായകനാക്കി സുജിത്ത്- സന്ദീപ് സംവിധാനം ചെയ്ത ചിത്രമാണ് ‘ക’. ദീപാവലിയോട് അനുബന്ധിച്ച്‌ ഒക്ടോബര്‍ 31ന് തെലുങ്കിലെ നമ്ബര്‍ 1 ദീപാവലി റിലീസ് ആയ ദുല്‍ഖര്‍ സല്‍മാന്‍റെ ലക്കി ഭാസ്കറിനോടൊപ്പമാണ് ‘ക’യും തിയറ്ററുകളില്‍ എത്തിയത്. എന്നാല്‍ ചിത്രം കണ്ട ചില സിനിമ പ്രേക്ഷകർ സമൂഹമാധ്യമങ്ങളിലൂടെ ഗംഭീര അഭിപ്രായം പറഞ്ഞപ്പോള്‍ തുടർന്നുള്ള രണ്ടു ദിവസങ്ങളിലായി ഈ ചിത്രത്തിന്റെ ഗതി തന്നെ മാറിമറിഞ്ഞു. ആദ്യ ദിനത്തില്‍ ഏതാനും തിയറ്ററുകളില്‍ മാത്രം പ്രദർശിപ്പിച്ചിരുന്ന ഈ സിനിമ ഇപ്പോള്‍ 190 ഓളം തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്.

നിര്‍മ്മാതാക്കളായ ശ്രീചക്രാസ് എന്‍റര്‍ടെയ്ന്‍‍മെന്‍റ്സ് പുറത്തുവിട്ടിരിക്കുന്ന കണക്ക് പ്രകാരം 19.41 കോടിയാണ് ആദ്യ മൂന്ന് ദിനങ്ങളിലെ ചിത്രത്തിന്റെ കളക്ഷന്‍. പിരീഡ് ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ക എന്ന ഈ ചിത്രം സംവിധായകനോ നിർമ്മാതാക്കളോ പ്രതീക്ഷിക്കാത്തത്ര വലിയ ഹിറ്റായാണ് മാറിക്കൊണ്ടിരിക്കുന്നത്

‘നിനക്കൊക്കെ ഇതുമതി’; ഒളിച്ചിരിക്കുന്ന ലഷ്‌കര്‍ ഭീകരനെ വധിക്കാൻ ബിസ്‌കറ്റ് ‘ആയുധ’മാക്കി സൈന്യം VM TV NEWS

ശ്രീനഗർ: ജമ്മു കശ്മീരില്‍ ലഷ്കർ-ഇ-ത്വയിബ ഉന്നതകമാൻഡറെ വധിക്കാൻ ഇന്ത്യൻ സൈന്യത്തെ സഹായിച്ചത് ബിസ്കറ്റ്. പാകിസ്താനില്‍ നിന്നുള്ള ലഷ്കർ ഭീകരനായ ഉസ്മാനെ വധിക്കുന്നതിലാണ് ബിസ്കറ്റ് സുപ്രധാനമായ പങ്കുവഹിച്ചത്.

മുൻകൂട്ടി ആസൂത്രണം ചെയ്ത് കൃത്യമായി നടപ്പാക്കിയ ദൗത്യത്തിലൂടെയാണ് സേന ശ്രീനഗറിലെ ഖാൻയറില്‍ വെച്ച്‌ ഉസ്മാനെ വധിച്ചത്.

മുതിർന്ന സൈനികോദ്യോഗസ്ഥരാണ് ദൗത്യത്തില്‍ ബിസ്കറ്റ് വഹിച്ച പങ്ക് വെളിപ്പെടുത്തിയത്. ഖാൻയറില്‍ ജനങ്ങള്‍ തിങ്ങിപ്പാർക്കുന്ന പ്രദേശത്ത് ഉസ്മാൻ എത്തിയതായി ഇന്റലിജൻസ് വിവരത്തിലൂടെയാണ് സുരക്ഷാസേന മനസിലാക്കുന്നത്. തുടർന്ന് തങ്ങള്‍ക്കുണ്ടാകുന്ന നാശനഷ്ടങ്ങള്‍ പരമാവധി കുറച്ച്‌ ദൗത്യം വിജയകരമായി നടപ്പാക്കാനായി ഒമ്ബത് മണിക്കൂർ നീണ്ട ആസൂത്രണമാണ് സേന നടത്തിയത്.

ആസൂത്രണത്തിന്റെ ഒരു ഘട്ടത്തിലാണ് പ്രദേശത്തെ തെരുവുനായ്ക്കള്‍ സൈന്യത്തിന് മുന്നില്‍ ആശങ്കയായത്. ദൗത്യത്തിനിടെ തെരുവുനായ്ക്കള്‍ കുരച്ചാല്‍ അത് ഉസ്മാൻ ഉള്‍പ്പെടെയുള്ള ഭീകരർക്ക് സംശയം തോന്നാനിടയാക്കുമെന്നായിരുന്നു ആശങ്ക. ഈ പ്രശ്നം എങ്ങനെ നേരിടുമെന്ന് തലപുകഞ്ഞാലോചിച്ചപ്പോഴാണ് വ്യത്യസ്തമായ ആശയത്തിലേക്ക് സൈന്യമെത്തിയത്.

ദൗത്യത്തിന് പോകുന്ന സേനാംഗങ്ങള്‍ ആയുധങ്ങള്‍ക്കൊപ്പം ബിസ്കറ്റുകള്‍ കൂടി കൈവശം വെക്കാൻ തീരുമാനിച്ചു. ബിസ്കറ്റുമായി ഭീകരർ തമ്ബടിച്ച കേന്ദ്രത്തിന് സമീപമെത്തിയ സൈനികർ അത് തെരുവുനായ്ക്കള്‍ക്ക് നല്‍കി. ഇതോടെ നായ്ക്കള്‍ നിശബ്ദരായി ബിസ്കറ്റ് കഴിക്കാൻ തുടങ്ങി. അങ്ങനെയാണ് സൈനികർ സുഗമമായി ഭീകരരുടെ കേന്ദ്രത്തിലേക്ക് കടന്നുകയറിയത്.

സൂര്യനുദിക്കും മുമ്ബ് അതിരാവിലെയാണ് സൈന്യം ദൗത്യം ആരംഭിച്ചത്. 30 വീടുകള്‍ സൈന്യം തങ്ങളുടെ വലയത്തിലാക്കി. തുടർന്നാണ് ആക്രമണം ആരംഭിച്ചത്. എ.കെ 47 തോക്ക്, ഗ്രനേഡുകള്‍ എന്നിവ ഉപയോഗിച്ച്‌ ഉസ്മാന്റെ ഭാഗത്തുനിന്ന് പ്രത്യാക്രമണം ഉണ്ടായി. എന്നാല്‍ അവയെല്ലാം നിഷ്പ്രഭമാക്കിക്കൊണ്ടാണ് ഇന്ത്യൻ സൈന്യം ഭീകരരെ വധിച്ചത്.

‘എന്റെ ഭാവി മരുമകള്‍’; കരിഷ്‌മ കപൂറിനെ പരിചയപ്പെടുത്തി ജയ ബച്ചൻ, വിവാഹമോചന വാര്‍ത്തകള്‍ക്കിടെ വീഡിയോ വൈറല്‍ VM TV NEWS LIVE

ബോളിവുഡില്‍ ഏറെ ആരാധകരുള്ള താരജോഡികളാണ് അഭിഷേക് ബച്ചനും ഐശ്വര്യ റായിയും. അടുത്തിടെ ഇരുവരും വിവാഹമോചിതരാകുന്നുവെന്ന തരത്തില്‍ നിരവധി വാർത്തകള്‍ പുറത്തുവന്നിരുന്നു.

എന്നാല്‍ താരങ്ങള്‍ ഇതുവരെ ഇക്കാര്യത്തില്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇതിനിടെ നടിയും മോഡലുമായ നിമ്രത് കൗറും അഭിഷേക് ബച്ചനും പ്രണയത്തിലാണെന്ന തരത്തില്‍ നിരവധി ഗോസിപ്പുകള്‍ പുറത്തുവന്നു. ഇത്തരം ഗോസിപ്പുകള്‍ ശ്രദ്ധിക്കാറില്ലെന്നായിരുന്നു നിമ്രത്തിന്റെ പ്രതികരണം. ഇപ്പോഴിതാ ബച്ചൻ കുടുംബത്തിലെ വിവാഹമോചന വാർത്തകള്‍ക്കിടെ പഴയൊരു വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്.

ഒരു പുസ്‌തക പ്രകാശനച്ചടങ്ങിന്റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ജയ ബച്ചൻ, അമിതാഭ് ബച്ചൻ, അഭിഷേക് ബച്ചൻ, ശ്വേത നന്ദ, നവ്യ നവേലി എന്നിവർ വേദിയിലുണ്ട്. ചടങ്ങില്‍ തന്റെ കുടുംബത്തിലെ മറ്റൊരു പ്രധാന അംഗത്തെ പരിചയപ്പെടുത്തുകയാണ് ജയ ബച്ചൻ. തന്റെ ഭാവി മരുമകളായി അഭിസംബോധന ചെയ്ത് ബോളിവുഡ് നടി കരിഷ്‌മ കപൂറിനെ ജയ ബച്ചൻ വേദിയിലേയ്ക്ക് ക്ഷണിക്കുന്നു. തുടർന്ന് കരിഷ്‌മ കടന്നുവരികയും ബച്ചൻ കുടുംബം ഒന്നിച്ച്‌ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.

ഐശ്വര്യ റായ്‌യെ വിവാഹം ചെയ്യുന്നതിന് മുൻപ് അഭിഷേകും കരിഷ്‌മയും തമ്മില്‍ 2002ല്‍ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. എന്നാല്‍ പിന്നീട് വിവാഹം നടന്നില്ല. വിവാഹം ഉപേക്ഷിക്കുന്നതിനുള്ള കാരണം ഇരുകുടുംബങ്ങളും വെളിപ്പെടുത്തിയിട്ടില്ല. ഇതിനുശേഷമാണ് ഐശ്വര്യയും അഭിഷേകും വിവാഹിതരാവുന്നത്. കരിഷ്മ ബിസിനസുകാരനായ സഞ്ജയ് കപൂറിനെയും വിവാഹം ചെയ്തു. 2016ല്‍ കരിഷ്‌മ വിവാഹമോചിതയായി. പഴയ വീഡിയോയുടെ അടിസ്ഥാനത്തില്‍ പലരും അഭിഷേക്- ഐശ്വര്യ വിള്ളലുമായി ബന്ധപ്പെടുത്തി പല കഥകളും മെനയുകയാണ്.

നിനക്ക് ലഡ്ഡു കിട്ടിയോ? ഫുഡി, കളര്‍, ട്വിങ്കിള്‍… ട്രെൻഡിങ് ആയി ഗൂഗിള്‍ പേയുടെ ദീപാവലി ഓഫര്‍ VM TV NEWS CHANNEL

വ്യത്യസ്തങ്ങളായ പല ഓഫറുകളും സോഷ്യല്‍ മീഡിയ സൈറ്റുകളിലും ആപ്പുകളിലും എല്ലാം കാണാറുണ്ട്. എന്നാല്‍ ഇത്തവണത്തെ ദീപാവലി ആഘോഷത്തിന്റെ ഭാഗമായി വൈവിധ്യമാർന്ന ഒരു ഓഫറുമായി എത്തിയിരിക്കുകയാണ് ഗൂഗിള്‍ പേ.

ഗൂഗിള്‍ പേ വഴി 100 രൂപയുടെ ട്രാൻസാക്ഷൻ എങ്കിലും നടത്തുന്ന ഉപഭോക്താക്കള്‍ക്കാണ് സ്പെഷ്യല്‍ ലഡു ഓഫർ ലഭ്യമാകുക.

പലവിധത്തിലുള്ള ലഡുവാണ് ഗൂഗിള്‍ പേ വഴി ലഭ്യമാകുക. ഇത് പണത്തിന്റെ രൂപത്തിലാണെന്ന് മാത്രം. കളർ, ഫുഡി, ദോസ്തി, ട്രെൻഡി, ട്വിങ്കിള്‍, ഡിസ്കോ എന്നിങ്ങനെയാണ് ലഡുവിന് നല്‍കിയിരിക്കുന്ന പേരുകള്‍. മർച്ചന്റ് പെയ്മെന്റ്, മൊബൈല്‍ റീചാർജിങ്, മറ്റുള്ളവർക്ക് പണം അയച്ചു കൊടുക്കല്‍ എന്നിവക്കായി ഗൂഗിള്‍ പേ ഉപയോഗിക്കുന്നവർക്ക് ലഡു ലഭിക്കും.

ലഡുവിനായി നമ്മള്‍ നമ്മുടെ സുഹൃത്തുക്കളോട് റിക്വസ്റ്റ് ചെയ്യുന്നതിനും മറ്റുള്ളവർക്ക് നമ്മുടെ പക്കലുള്ള ലഡു ഗിഫ്റ്റ് ചെയ്യുന്നതിനും അവസരം ഉണ്ട്. ഒക്ടോബർ 21 മുതല്‍ ആരംഭിച്ച ഓഫറിന്റെ കാലാവധി നവംബർ 7 ന് അവസാനിക്കും. 6 വ്യത്യസ്ത ലഡുവും ഒരുമിച്ച്‌ ലഭിക്കുന്ന ഉപഭോക്താവിന് 50 രൂപ മുതല്‍ 1001 രൂപ വരെ ക്യാഷ് ബാക്കായി ലഭ്യമാകും.

നിരവധി ഉപഭോക്താക്കള്‍ക്കാണ് ഇത്തരത്തില്‍ ക്യാഷ് ബാക്ക് ലഭിച്ചത്. കാലാവധിക്കുള്ളില്‍ ഓഫർ ആനുകൂല്യം ലഭിക്കുന്നതിനായി ചാറ്റ് ബോക്സുകളില്‍ എല്ലാം ഇപ്പോള്‍ ലഡുവിനായുള്ള ചോദ്യങ്ങളാണ്.

വ്യത്യസ്തങ്ങളായ പല ഓഫറുകളും സോഷ്യല്‍ മീഡിയ സൈറ്റുകളിലും ആപ്പുകളിലും എല്ലാം കാണാറുണ്ട്. എന്നാല്‍ ഇത്തവണത്തെ ദീപാവലി ആഘോഷത്തിന്റെ ഭാഗമായി വൈവിധ്യമാർന്ന ഒരു ഓഫറുമായി എത്തിയിരിക്കുകയാണ് ഗൂഗിള്‍ പേ.

ഗൂഗിള്‍ പേ വഴി 100 രൂപയുടെ ട്രാൻസാക്ഷൻ എങ്കിലും നടത്തുന്ന ഉപഭോക്താക്കള്‍ക്കാണ് സ്പെഷ്യല്‍ ലഡു ഓഫർ ലഭ്യമാകുക.

പലവിധത്തിലുള്ള ലഡുവാണ് ഗൂഗിള്‍ പേ വഴി ലഭ്യമാകുക. ഇത് പണത്തിന്റെ രൂപത്തിലാണെന്ന് മാത്രം. കളർ, ഫുഡി, ദോസ്തി, ട്രെൻഡി, ട്വിങ്കിള്‍, ഡിസ്കോ എന്നിങ്ങനെയാണ് ലഡുവിന് നല്‍കിയിരിക്കുന്ന പേരുകള്‍. മർച്ചന്റ് പെയ്മെന്റ്, മൊബൈല്‍ റീചാർജിങ്, മറ്റുള്ളവർക്ക് പണം അയച്ചു കൊടുക്കല്‍ എന്നിവക്കായി ഗൂഗിള്‍ പേ ഉപയോഗിക്കുന്നവർക്ക് ലഡു ലഭിക്കും.

ലഡുവിനായി നമ്മള്‍ നമ്മുടെ സുഹൃത്തുക്കളോട് റിക്വസ്റ്റ് ചെയ്യുന്നതിനും മറ്റുള്ളവർക്ക് നമ്മുടെ പക്കലുള്ള ലഡു ഗിഫ്റ്റ് ചെയ്യുന്നതിനും അവസരം ഉണ്ട്. ഒക്ടോബർ 21 മുതല്‍ ആരംഭിച്ച ഓഫറിന്റെ കാലാവധി നവംബർ 7 ന് അവസാനിക്കും. 6 വ്യത്യസ്ത ലഡുവും ഒരുമിച്ച്‌ ലഭിക്കുന്ന ഉപഭോക്താവിന് 50 രൂപ മുതല്‍ 1001 രൂപ വരെ ക്യാഷ് ബാക്കായി ലഭ്യമാകും.

നിരവധി ഉപഭോക്താക്കള്‍ക്കാണ് ഇത്തരത്തില്‍ ക്യാഷ് ബാക്ക് ലഭിച്ചത്. കാലാവധിക്കുള്ളില്‍ ഓഫർ ആനുകൂല്യം ലഭിക്കുന്നതിനായി ചാറ്റ് ബോക്സുകളില്‍ എല്ലാം ഇപ്പോള്‍ ലഡുവിനായുള്ള ചോദ്യങ്ങളാണ്.

അനുവാദം ചോദിക്കാതെ മകളുടെ മുറിയില്‍ കടക്കാറില്ല; അവര്‍ എന്നെപ്പോലെ ആവണ്ട എന്നുറപ്പിച്ചു!  VM TV NEWS

ലയാളത്തിന്റെ സൂപ്പര്‍ നായികയാണ് ഉര്‍വ്വശി. മലയാളത്തില്‍ മാത്രമല്ല തെന്നിന്ത്യയാകെ നിറഞ്ഞു നില്‍ക്കുകയാണ് ഉര്‍വ്വശി.

ഹിന്ദിയിലും അഭിനയിച്ച്‌ കയ്യടി നേടിയിട്ടുണ്ട് താരം. ഈയ്യടുത്തിറങ്ങിയ ഉള്ളൊഴുക്കിലൂടെ ഒരിക്കല്‍ കൂടി തന്റെ പ്രതിഭ കൊണ്ട് ഉര്‍വ്വശി ഞെട്ടിക്കുകയുണ്ടായി. മലയാള സിനിമ കണ്ട ഏറ്റവും മികച്ച അഭിനേതാക്കളില്‍ ഒരാളായിട്ടാണ് സിനിമാ ലോകം ഉര്‍വ്വശിയെ കാണുന്നത്.

ഇപ്പോഴിതാ ഉര്‍വ്വശിയുടെ പാതയിലൂടെ മകള്‍ തേജാലക്ഷ്മിയും അഭിനയത്തിലേക്ക് കടന്നു വരികയാണ്. ഉര്‍വ്വശിയുടേയും മനോജ് കെ ജയന്റേയും മകളാണ് തേജാ ലക്ഷ്മി. ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഉര്‍വ്വശി തേജാലക്ഷ്മിയെക്കുറിച്ചും മകളുടെ സിനിമാ താല്‍പര്യത്തെക്കുറിച്ചുമൊക്കെ സംസാരിക്കുന്നുണ്ട്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

”ഇത്ര മുതിര്‍ന്നിട്ടും ഒറ്റയ്ക്ക് യാത്ര ചെയ്യാനോ ഒറ്റയ്ക്ക് ഒരു മുറിയില്‍ കഴിയാനോ കെല്‍പ്പില്ലാത്ത ആളാണ് ഞാന്‍. വളര്‍ന്ന രീതി അങ്ങനെയായതു കൊണ്ടാണ്. ഞങ്ങളുടേത് വലിയ കൂട്ടുകുടുംബമായിരുന്നു. രണ്ട് മമ്മൂമ്മമാരുടെ കാവലില്‍ ഞങ്ങള്‍ അഞ്ച് സഹോദരങ്ങളും ഒന്നിച്ച്‌ ഉറങ്ങി ശീലിച്ചവരാണ്. ഒരു വാതിലും പൂട്ടാത്ത വീടായിരുന്നു ഞങ്ങളുടേത്. വാതില്‍ അടച്ച്‌ കിടക്കാന്‍ അമ്മ സമ്മതിക്കില്ല” ഉര്‍വ്വശി പറയുന്നു.

പക്ഷെ ഇന്ന് അങ്ങനെയല്ല, അനുവാദം ചോദിക്കാതെ ഞാന്‍ മകളുടെ മുറിയില്‍ കടക്കാറില്ലെന്നാണ് താരം പറയുന്നത്. അവള്‍ക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യും. ഒറ്റയ്ക്ക് ഒരു മുറിയില്‍ കിടക്കുമെന്നും താരം പറയുന്നു. ആദ്യമൊക്കെ എനിക്ക് ആശങ്കയായിരുന്നു. അവള്‍ ബാംഗ്ലൂരില്‍ പഠിക്കുമ്ബോഴും ജോലി ചെയ്യുമ്ബോഴും ഇടയ്ക്ക് ഞാന്‍ ചെന്ന് കാര്യങ്ങളെല്ലാം ഓക്കെയാണെന്ന് ഉറപ്പിക്കും. പിന്നപ്പിന്നെ അത്തരം ചിട്ടകളൊക്കെ ഒഴിവാക്കിയെന്നാണ് ഉര്‍വ്വശി പറയുന്നത്.

ഞാന്‍ വളര്‍ന്ന രീതി വച്ചല്ല ഇപ്പോഴത്തെ കുട്ടികളെ വളര്‍ത്തേണ്ടതെന്ന് മനസിലാക്കി. അവര്‍ എന്നെപ്പോലെ ആവണ്ട എന്ന് ഉറപ്പിച്ചു. കുട്ടികള്‍ സ്വാതന്ത്ര്യത്തോടെ വളരട്ടെ എന്നാണ് ഉര്‍വ്വശിയുടെ ഇപ്പോഴത്തെ കാഴ്ചപ്പാട്. മോള് പഠിച്ച്‌ നല്ല ജോലിയൊക്കെയായി ജീവിക്കണം എന്നാണ് ഞാന്‍ ആഗ്രഹിച്ചത്. അവളുടെ ജീവിതത്തില്‍ സിനിമയുണ്ടാകുമെന്നൊന്നും ഞാന്‍ കരുതിയിരുന്നില്ല. അവള്‍ പഠിക്കാന്‍ മിടുക്കിയായിരുന്നു. ക്രൈസ്റ്റില്‍ നിന്നും പഠനം പൂര്‍ത്തിയാക്കി ഒരു മള്‍ട്ടിനാഷണല്‍ കമ്ബനിയില്‍ കുറച്ചുകാലം ജോലി ചെയ്തിരുന്നുവെന്നും താരം പറയുന്നു.

നടിയുടെ മകള്‍ എന്ന ലേബലിലല്ല അവള്‍ വളര്‍ന്നത്. ആ പ്രായത്തിലുള്ള എല്ലാ കുട്ടികളേയും പോലെ പഠനം, ജോലി അങ്ങനെയുള്ള ക്രമങ്ങളില്‍ തന്നെയായിരുന്നു ജീവിതം. ഒരു ഘട്ടമെത്തിയപ്പോള്‍ സുഹൃത്തുക്കളില്‍ പലരും അവളോട് ചോദിച്ചു തുടങ്ങി, എന്തിനാണ് സിനിമയില്‍ നിന്ന് അകന്നു നില്‍ക്കുന്നതെന്ന്. അങ്ങനെയാണ് മോള്‍ സിനിമയെപ്പറ്റി ചിന്തിച്ചു തുടങ്ങുന്നത്. ഇപ്പോഴവള്‍ സീരിയസായി സിനിമയെ കാണുന്നുണ്ട്. നല്ല വേഷങ്ങള്‍ വന്നാല്‍ ചെയ്യുമെന്നും ഉര്‍വ്വശി പറയുന്നുണ്ട്.

കാവ്യ മാധവൻ നാത്തൂൻ പോര് തുടങ്ങി, എല്ലാം പരസ്യമായി.; ആ വീട്ടില്‍ മഞ്ജുവിന്റെ ശാപം.. നടിയെ കണ്ട് തലതല്ലിക്കരഞ്ഞ് ദിലീപ്. VM TV NEWS LIVE

മലയളവികളുടെ പ്രിയങ്കരിയായ നടിയാണ് കാവ്യാ. ഇന്ന് സമൂഹ മാധ്യമങ്ങളില്‍ സജീവമായ നടിയുടെ പുത്തൻ ചിത്രങ്ങളാണ് വൈറലാകുന്നത്.

ഏതൊരു വിശേഷ ദിവസങ്ങളിലും താരം ചിത്രങ്ങളുമായി എത്താറുണ്ട്.

ഇപ്പോള്‍ ദീപാവലി ചിത്രങ്ങള്‍ ആണ് ശ്രദ്ധനേടുന്നത്. ഓണം വന്നാലും വിഷു വന്നാലും ന്യൂ ഇയർ വന്നാലും വീട്ടിലെ ആരുടെ എങ്കിലും പിറന്നാള്‍ വന്നാല്‍ അപ്പോളും കാവ്യ സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങളുമായി ഓടിയെത്തും. എന്നാല്‍ അപ്പോഴൊക്കെയും തൻറെ ബ്രാൻഡിനെ എടുത്തു കാണിക്കാൻ കക്ഷി ശ്രമിക്കാറുണ്ട്.

അതേസമയം മീനാക്ഷിയുടെയും മഹാലക്ഷ്മിയുടെയും കാര്യങ്ങള്‍ നോക്കുന്ന തിരക്കുകള്‍ കഴിഞ്ഞാല്‍ പിന്നെ ബാക്കി മുഴുവൻ സമയവും ബിസിനസിന് വേണ്ടിയാണു കാവ്യാ മാറ്റിവെക്കുന്നത്.

എന്നാല്‍ സ്വന്തം കുടുംബം നാട്ടില്‍ ആയതുകൊണ്ടുതന്നെ ചെന്നൈയിലും കേരളത്തിലുമായിട്ടിട്ടാണ് ഇപ്പോള്‍ വർഷത്തിന്റെ മുക്കാല്‍ ഭാഗവും.

ദീപാവലിയ്ക്ക് വ്യത്യസ്ത സാരി ലുക്കില്‍ ഉള്ള ചിത്രങ്ങളാണ് നടി പങ്കുവെച്ചത്. സൗന്ദര്യം ശ്രദ്ധിക്കുന്ന പോലെ തന്നെ കാവ്യയുടെ സാരി പ്രേമം അത് ഇന്നോ ഇന്നലെയോ തുടങ്ങിയ ഒന്നല്ല. പണ്ടേ കാവ്യയ്ക്ക് ഒരുങ്ങി നടക്കാനും സാരി ഉടുക്കാനും ഇഷ്ട്ടമാണ്.

ഇപ്പോള്‍ ആരാധകർ ശ്രദ്ധിച്ച ഒരു കാര്യം കാവ്യാ മാധവന്റെ കുടുംബത്തെ കുറിച്ചാണ്. ബിസിനെസ്സില്‍ കാവ്യക്ക് സഹായം നല്‍കി ഒപ്പം നില്കുന്നത് സഹോദരൻ മിഥുനും നാത്തൂൻ റിയയും ആണെന്ന് എല്ലാവര്ക്കും അറിയാം. എന്നാല്‍ കാവ്യ ഇൻസ്റ്റയില്‍ ഫോളോ ചെയ്യുന്നവരുടെ ലിസ്റ്റാണ് വിചിത്രം. സ്വന്തം നാത്തൂനേ കാവ്യാ മറന്നോ എന്നുള്ള ചോദ്യങ്ങളും ഇപ്പോള്‍ ഉയരുന്നുണ്ട്.

മുഖത്തെ മെലാസ്മ: കറുത്ത കുത്തായി പിന്നീട് വലുതായി വരും; ഇ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം VM TV NEWS

സ്ത്രീകള്‍ക്കും പുരുഷന്മാർക്കും കവിള്‍ ഭാഗത്തും കണ്ണിന്റെ ഇരുവശത്തുമെല്ലാം കാണപ്പെടുന്ന ഒന്നാണ് കറുത്ത പാടുകള്‍.

ഇത് പലരുടെയും ആത്മവിശ്വാസത്തെയും ബാധിക്കാറുണ്ട്. കെമിക്കല്‍ പീല്‍ ചെയ്താല്‍ ഇതിനു ചെറിയൊരു ആശ്വാസം കിട്ടുമെങ്കിലും പിന്നീട് അത് വീണ്ടും വരും. കരിമംഗല്യം എന്ന് വിളിക്കുന്ന ഇത് മെലാസ്മ എന്ന പേരില്‍ അറിയപ്പെടുന്നു. നമ്മുടെ ചർമത്തിലെ കോശങ്ങളില്‍ മെലാനിൻ എന്ന ഘടകം കൂടുതല്‍ ഉണ്ടാകുമ്ബോഴാണ് ഇതുണ്ടാകുന്നത്.

അമിതവണ്ണമുണ്ടെങ്കിലോ ഇൻസുലിൻ റെസിസ്റ്റൻസ് ഉണ്ടെങ്കിലോ ഇത്തരം അവസ്ഥയുണ്ടാകും. ചെറിയ കറുത്ത കുത്തായി പിന്നീട് ഇത് വലുതായി വരുന്നു. ഹോർമോണ്‍ വ്യത്യാസങ്ങളാണ് ഇതിന് പ്രധാന കാരണമാകുന്ന ഒന്ന്. ഓട്ടോ ഇമ്യൂണ്‍ രോഗങ്ങള്‍ ഉണ്ടെങ്കില്‍ ഇത് സംഭവിക്കുന്നു.

സ്ത്രീകളില്‍ മെനോപോസ് സമയത്തും ഈസ്ട്രജൻ ഹോർമോണ്‍ കുറയുമ്ബോഴും ഇതുണ്ടാകുന്നു. നാല്‍പതുകളില്‍ ഹോർമോണ്‍ കാരണം ഇത്തരം പ്രശ്‌നം വന്നാല്‍ കുറയാൻ പാടാണ്. ഇതുപോലെ അലർജി പ്രശ്‌നങ്ങള്‍, സെൻസിറ്റീവ് ചർമം എന്നിവയെല്ലാം ഇത്തരം പ്രശ്‌നത്തിന് കാരണമാകുന്നു. ഹെയർ ഡൈകള്‍ പോലെ ചില രാസവസ്തുക്കളും ഇതിന് കാരണമാകുന്നു.

നമ്മുടെ ശരീരത്തിലെ ഏത് കണ്ടീഷൻ കൊണ്ടാണ് ഇതുണ്ടാകുന്നതെന്ന് കണ്ടുപിടിച്ചാല്‍ എളുപ്പം ഇത് പരിഹരിക്കാം. വ്യായമം നല്ലതുപോലെ ചെയ്താല്‍ ശരീരത്തിലെ പല അലർജിക് പ്രശ്‌നങ്ങളും മാറ്റാൻ പറ്റും. ഇതുപോലെ തന്നെ വൈറ്റമിൻ സി, ഇ എന്നിവ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതും സഹായിക്കും. ക്യാപ്‌സിക്കം, ബ്രൈാക്കോളി, മാങ്ങ, നെല്ലിക്ക എന്നിവയെല്ലാം നല്ലതാണ്. വൈറ്റമിൻ ഇ അടങ്ങിയ നട്‌സ്, സീഡ്‌സ്, ഒമേഗ 3 ഫാറ്റി ആസിഡ് എന്നിവയെല്ലാം നല്ലതാണ്. നമ്മുടെ നാട്ടില്‍ ലഭിക്കുന്ന ചാള, ചൂര തുടങ്ങിയ ഭക്ഷണങ്ങള്‍ നല്ലതാണ്. നല്ല ഉറക്കം ഗുണം ചെയ്യും. മുഖത്ത് സണ്‍സ്‌ക്രീനും മോയിസ്ചറൈസറും പുരട്ടാം. പ്രശ്‌നം അധികമെങ്കില്‍ ചികിത്സ തേടാം. ഇതിന് ഇന്ന് ഹോമിയോ ചികിത്സകള്‍ ലഭ്യമാണ്.