“മഞ്ഞുമ്മല്‍ ഗേള്‍”; സെല്‍ഫിയെടുക്കുന്നതിനിടെ കാല്‍തെറ്റി പാറയിടുക്കില്‍ വീണ വിദ്യാര്‍ത്ഥിനിയെ 20 മണിക്കൂറുകള്‍ക്കു ശേഷം രക്ഷപെടുത്തി VM TV NEWS

തുംകുരു: സെല്‍ഫിയെടുക്കുന്നതിനിടെ കാല്‍തെറ്റി ഒഴുക്കില്‍പ്പെട്ടു പാറയിടുക്കില്‍ വീണ വിദ്യാർത്ഥിനിയെ 20 മണിക്കൂറുകള്‍ക്കു ശേഷം രക്ഷപെടുത്തി.

കർണാടകയിലെ തുംകൂരു ജില്ലയിലെ ഗുബ്ബി താലൂക്കിലെ ശിവരാംപൂർ സ്വദേശിയായ സോമനാഥിന്റെ മകള്‍ ഹംസയാണ് ഈ “മഞ്ഞുമ്മല്‍ ഗേള്‍. എസ്‌ഐടി കോളജില്‍ എൻജിനീയറിങ് വിദ്യാർത്ഥിനിയാണ് ഇവർ.

ഞായറാഴ്ച അവധിയായതിനാല്‍ സുഹൃത്ത് കീർത്തനയ്‌ക്കൊപ്പം മന്ദരഗിരിക്ക് സമീപമുള്ള മൈദാല തടാക പ്രദേശത്തേക്ക് യാത്ര പോയിരുന്നു. മന്ദരഗിരി മലനിരകളില്‍ സെല്‍ഫിയെടുക്കുന്നതിനിടെ കാല്‍ തെറ്റി താഴെ വീഴുകയായിരുന്നു.സെല്‍ഫിയെടുക്കാൻ പോയ ഇവർ മൈദാല തടാകത്തിലെക്ക് ഒഴുകിപ്പതിക്കുന്ന ഒരു കൊച്ചരുവിയിലെ പാറക്കെട്ടില്‍ കുടുങ്ങി. ഹംസ മലയിടുക്കിലേക്ക് തെന്നി വീഴുകയും പാറകള്‍ക്കിടയില്‍ അപ്രത്യക്ഷമാകുകയും ചെയ്യുന്നത് കണ്ട സുഹൃത്ത് കീർത്തന സ്ഥലവാസികളെ വിവരം അറിയിച്ചു. പിന്നീട് കീർത്തന ഹംസയുടെ മാതാപിതാക്കളെ വിളിച്ചു, അവർ പോലീസില്‍ വിവരമറിയിച്ചു.

ഡിവൈഎസ്പി ചന്ദ്രശേഖർ, ക്യാത്‌സന്ദ്ര പിഎസ്‌ഐ ചേതൻകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും അഗ്നിശമന സേനയും ചേർന്ന് തിരച്ചില്‍ ആരംഭിച്ചു. ഫയർഫോഴ്‌സും പോലീസും രാത്രി വൈകിയും രക്ഷാപ്രവർത്തനം നടത്തിയെങ്കിലും പതിനഞ്ചടിയോളം താഴ്ചയിലുള്ള പാറക്കെട്ടിനിടയില്‍ ഹംസ കുടുങ്ങിയ സ്ഥലത്ത് എത്താൻ കഴിഞ്ഞില്ല.അതുവഴി വെള്ളം ഒഴുകുന്നതിനാല്‍ അവളെ കണ്ടെത്താനും രക്ഷിക്കാനും പ്രയാസമായിരുന്നു. അവർ കുടുങ്ങിക്കിടന്ന പാറയിടുക്കില്‍ വെള്ളം കയറാതിരിക്കാൻ മുകളില്‍ മണല്‍ ചാക്കുകള്‍ അടുക്കി തോട്ടിലെ വെള്ളം തിരിച്ചുവിട്ടു. ഞായറാഴ്ച രാത്രി വൈകി നിർത്തിവെച്ച രക്ഷാപ്രവർത്തനം തിങ്കളാഴ്ച രാവിലെ മുതല്‍ പുനരാരംഭിച്ചു. മണല്‍ചാക്കുകള്‍ ഇട്ട് നീരൊഴുക്ക് പരിമിതപ്പെടുത്തിയപ്പോള്‍ ഹംസയുടെ നിലവിളി കേള്‍ക്കാമായിരുന്നു.

ഇന്നലെ ഉച്ചയ്‌ക്ക് 12:00 മണിയോടെ 20 അടി വരെ താഴ്ചയില്‍ പാറക്കെട്ടിനുള്ളില്‍ കുടുങ്ങിയ ഹംസയെ ജീവനോടെ രക്ഷപ്പെടുത്തി. അതിനിടെ ഏകദേശം 20 മണിക്കൂറോളം അവർ പാറക്കെട്ടില്‍ കുടുങ്ങിക്കിടന്നു. ഹംസയ്‌ക്ക് ശരീരത്തില്‍ ചില ചതവുകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും മറ്റു കുഴപ്പങ്ങള്‍ ഒന്നുമില്ല. തുംകുരു ജില്ലാ ആശുപത്രിയില്‍ ചികിത്സയിലിരിക്കുന്ന ഹാമസ്തയുടെ നില തൃപ്തികരമാണ്.പത്തിലധികം സേനാംഗങ്ങള്‍ രക്ഷാപ്രവർത്തനത്തില്‍ ഏർപ്പെട്ടിരുന്നു.

കുഴപ്പം ചില്ലറയല്ല..! നടുറോഡില്‍ കമിതാക്കളുടെ തോന്ന്യാസം; വീഡിയോ കണ്ടത് 65 മില്യണ്‍ VM TV NEWS

ബൈക്കില്‍ യുവതിയെയും പിന്നിലിരുത്തി നടുറോഡില്‍ യുവാവിന്റെ അഭ്യാസ പ്രകടനം. അപകടരമായ രീതിയിലുള്ള ഡ്രൈവിംഗിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു.

ബംഗ്ലാദേശിലെ റോഡിലാണ് അമിത വേഗത്തില്‍ പായുന്ന ബൈക്കില്‍ സ്റ്റണ്ടിംഗ് നടത്തുന്നത്. ദിംവിത് എന്ന് വിളക്കുന്ന ബൈക്കറാണ് ബുർഗ ധരിച്ചൊരു യുവതിയെ പിന്നിലിരുത്തി യാത്രക്കാരെ വലച്ച്‌ സ്റ്റണ്ടിംഗ് നടത്തിയത്.

ബംഗ്ലാദേശിലെ കണ്ടന്റ് ക്രിയേറ്ററായ റൗഷാൻ അഹമ്മദ് അറഫാത്ത് എന്ന യുവാവാണ് വീഡിയോ ചിത്രീകരിച്ച്‌ ഇൻസ്റ്റഗ്രാമില്‍ അപ്ലോഡ് ചെയ്തിരിക്കുന്നത്. ഇയാളോ പങ്കാളിയോ ഹെല്‍മെറ്റ് പോലും ധരിച്ചിട്ടില്ലെന്ന് വീഡിയോയില്‍ കാണാനാകും. സുരക്ഷാ മാനദണ്ഡങ്ങള്‍ ഒന്നു പോലും പാലിക്കാതെയാണ് ഇയാളുടെ ഡ്രൈവിംഗ്.

ബൈക്കിനെ അസാധാരണമായ രീതിയില്‍ കുലുക്കിയും റോഡ് ലൈനുകള്‍ മാറിമാറി സ്കേറ്റ് ചെയ്തുമാണ് ഇയാള്‍ വാഹനം ഓടിക്കുന്നത്. അമിതവേഗമാണ് മറ്റൊരു പ്രധാന കാരണം. യുവതി ബൈക്കില്‍ നിന്ന് വീഴുമോ എന്ന തരത്തിലാണ് ഇരിക്കുന്നത്. 65 മില്യണ്‍ ആള്‍ക്കാരാണ് വീഡിയോ കണ്ടത്. ഇയാളുടെ റൈഡിംഗിനെ വിമർശിച്ചവർ ഇരുവർക്കുമെതിരെ നടപടി ആവശ്യവും ഉയർത്തി.

അമാനുഷിക ശക്തിയുണ്ടെന്ന് അവകാശപ്പെട്ട് കോളേജ് ഹോസ്റ്റലിന്റെ നാലാം നിലയില്‍ നിന്ന് ചാടിയ വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്… BREAKING NEWS OF THE HOUR VM TV NEWS

അമാനുഷിക ശക്തിയുണ്ടെന്ന് അവകാശപ്പെട്ട് കോളേജ് ഹോസ്റ്റലിന്റെ നാലാം നിലയില്‍ നിന്ന് ചാടിയ വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്. തിങ്കളാഴ്ച വൈകുന്നേരം കോയമ്ബത്തൂരിലെ മാലുമിച്ചാംപട്ടിക്ക് സമീപം മൈലേരിപാളയത്ത് സ്വകാര്യ എഞ്ചിനീയറിംഗ് കോളേജിലാണ് സംഭവം.

താഴെ വീണ് ഗുരുതര പരിക്കേറ്റ മൂന്നാം വര്‍ഷ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി, ഈറോട് സ്വദേശി പ്രഭുവിനെ(19) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഹോസ്റ്റലിന്റെ നാലാം നിലയില്‍ നിന്ന് ചാടിയതിനെ തുടര്‍ന്ന് താഴെ വീണ് പ്രഭുവിന്റെ കൈയ്ക്കും കാലിനും ഒടിവ് സംഭവിച്ചു. യുവാവിന്റെ തലയ്ക്കും ഗുരുതര പരിക്കേറ്റിട്ടുണ്ട്. തനിക്ക് അമാനുഷിക ശക്തിയുണ്ടെന്ന് ഇയാള്‍ സഹപാഠികളോട് പറഞ്ഞിരുന്നുവെന്നാണ് പുറത്ത് വരുന്ന സൂചനകള്‍. ഈറോഡ് ജില്ലയിലെ പെരുന്തുറയ്ക്കടുത്തുള്ള മേക്കൂര്‍ സ്വദേശിയായ പ്രഭു ബിടെക് (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് ഡേറ്റ സയന്‍സ്) മൂന്നാം വര്‍ഷ വിദ്യാര്‍ഥിയാണ്. കോളേജ് ഹോസ്റ്റലിലാണ് പ്രഭു താമസിച്ചിരുന്നത്.

ഏത് കെട്ടിടത്തില്‍ നിന്നും തനിക്ക് ചാടാന്‍ കഴിയുമെന്നും പ്രഭു സഹപാഠികളോട് അവകാശപ്പെട്ടിട്ടുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് വിദ്യാര്‍ത്ഥി നാലാം നിലയില്‍ നിന്നും താഴേക്ക് ചാടിയത്. കഴിഞ്ഞയാഴ്ച താന്‍ മന്ത്രവാദത്തിന്റെ സ്വാധീനത്തിലായിരുന്നുവെന്ന് സുഹൃത്തുക്കളോടും കൂടെ താമസിക്കുന്നവരോടും പ്രഭു പറഞ്ഞതായി പൊലീസിന് മൊഴി ലഭ്യമായിട്ടുണ്ട്.

ഓര്‍മ്മിക്കാന്‍ പോലും കഴിയില്ല… ജില്ലയുടെ അമരക്കാരി എന്ന നിലയില്‍ നിരവധി പരിപാടികള്‍ ഉദ്ഘാടനം ചെയ്ത പിപി ദിവ്യ ഇന്ന് ആ ജയിലിലെ അന്തേവാസി; വിധിയുടെ വിളയാട്ടം BREAKING VM TV NEWS

എത്ര ഉന്നത സ്ഥാനത്താണ് പിപി ദിവ്യ ഇരുന്നിരുന്നത്. ഒരു പ്രസംഗത്തോടെ എല്ലാം അവസാനിച്ചു. മറ്റ് നേതാക്കള്‍ക്ക് കിട്ടിയ ഒരു പരിഗണയും കിട്ടിയില്ല. സ്ഥാനവും പോയി ജയിലിലുമായി. കണ്ണൂരിന്റെ പൊതുരംഗത്ത് നിറഞ്ഞു നിന്നിരുന്ന പി പി ദിവ്യയെന്ന ഇടതു വനിതാ നേതാവ് ജയിലിലേക്ക് പോയത് തല കുനിച്ച്‌ നിര്‍വികാരതയോടെയാണ്.

ഒരു കാലത്ത് താന്‍ നിരവധി പരിപാടികളില്‍ ഉദ്ഘാടകയായി എത്തിയ പള്ളിക്കുന്നിലെ സെന്‍ട്രല്‍ ജയിലിനകത്തെ സെല്ലില്‍ അന്തേവാസിയായി കണ്ണൂരിലെ പൊതുരംഗത്ത് നിറഞ്ഞുനിന്ന പി പി ദിവ്യയെത്തിയെത്തിയത് തികച്ചും യാദൃശ്ചികമായാണ്.

ക്രൈംബ്രാഞ്ച് ഓഫീസില്‍ ചോദ്യം ചെയ്യലിന് എത്തിയപ്പോള്‍ തലകുനിച്ചായിരുന്നു ദിവ്യ നടന്നിരുന്നത്. മാധ്യമങ്ങള്‍ക്കും പരിചയക്കാരായ പൊലീസുകാര്‍ക്കും മുഖം കൊടുത്തില്ല. ചോദ്യം ചെയ്യലില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയ കാര്യങ്ങള്‍ തന്നെയാണ് ആവര്‍ത്തിച്ചത്. തന്റെ വിമര്‍ശനം അഴിമതിക്കെതിരെ പൊതുവെ നടത്തിയ വിമര്‍ശനത്തിന്റെ ഭാഗമായിരുന്നുവെന്നും നവീന്‍ ബാബുവിന്റെ ആത്മാഭിമാനത്തെ വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചായിരുന്നില്ലെന്നുമായിരുന്നു ദിവ്യയുടെ വിശദീകരണം.

ഒരിടത്തും ശബ്ദമിടറാതെ നിര്‍ന്നിമേഷയോടെയായിരുന്നു മൂന്ന് മണിക്കുറിലേറെ നീണ്ട ചോദ്യം ചെയ്യലിനെ പി പി ദിവ്യ നേരിട്ടത്. ഇതിനു ശേഷമാണ് കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ വൈദ്യ പരിശോധനയ്ക്കു വിധേയമാക്കിയത്. ശേഷം തളിപ്പറമ്ബ് മജിസ്ട്രേറ്റിന് മുന്‍പില്‍ ഹാജരാക്കി.

കോടതി റിമാന്‍ഡ് ചെയ്തതിനെ തുടര്‍ന്ന് പി പി ദിവ്യയെ കണ്ണൂര്‍ പള്ളിക്കുന്നിലെ സെന്‍ട്രല്‍ ജയിലിന്റെ ഭാഗമായ വനിത ജയിലിലേക്ക് മാറ്റി. രണ്ടാഴ്ചത്തേക്കാണ് ദിവ്യയെ തളിപ്പറമ്ബ് മജിസ്ട്രേറ്റ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. കനത്ത പൊലീസ് സുരക്ഷയോടെയാണ് തളിപ്പറമ്ബ് മജിസ്ട്രേറ്റിന്റെ വീട്ടില്‍ നിന്നും ദിവ്യയെ കണ്ണൂര്‍ ജയിലിലെത്തിച്ചത്. അടുത്ത മാസം 12-ാം തിയതി വരെയാണ് ദിവ്യയുടെ റിമാന്‍ഡ് കാലാവധി.

അതേസമയം, പി പി ദിവ്യ ഒക്ടോബര്‍ 30 തലശ്ശേരി സെഷന്‍സ് കോടതിയില്‍ ജാമ്യ ഹര്‍ജി നല്‍കും. പി പി ദിവ്യയുടെ ജാമ്യാപേക്ഷയെ എതിര്‍ക്കുമെന്ന് നവീന്‍ ബാബുവിന്റെ കുടുംബം അറിയിച്ചു. നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ കേസില്‍ കക്ഷിചേരുമെന്നാണ് വിവരം. തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളിയതിന് പിന്നാലെയാണ് പി പി ദിവ്യ കീഴടങ്ങിയത്. വുകയാണ് കോടതി വിധി.

അതേസമയം കലക്ടര്‍ അരുണ്‍ കെ.വിജയന്‍ പൊലീസിനു നല്‍കിയ മൊഴി പുറത്ത്. പി.പി.ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയുള്ള വിധിന്യായത്തിന്റെ 34ാം പേജിലാണ് കലക്ടറുടെ വിവാദമായേക്കാവുന്ന മൊഴി പരാമര്‍ശിക്കുന്നത്. എന്നാല്‍ തെറ്റുപറ്റിയെന്നു പറയുന്നത് കൈക്കൂലിയോ മറ്റെന്തെങ്കിലും അഴിമതിയോ നടത്തിയതായ സമ്മതമാകില്ലെന്നു വ്യക്തമാക്കി കോടതി കലക്ടറുടെ മൊഴി തള്ളി.

കലക്ടര്‍ പൊലീസിന് ഇങ്ങനെ മൊഴി നല്‍കിയ കാര്യം വാദത്തിനിടെ ദിവ്യയുടെ അഭിഭാഷകന്‍ കെ.വിശ്വന്‍ ഉന്നയിച്ചിരുന്നു. യാത്രയയപ്പു യോഗത്തിനു ശേഷം എഡിഎമ്മിനെ കണ്ടിരുന്നോ എന്ന് മാധ്യമങ്ങള്‍ പലവട്ടം ചോദിച്ചിരുന്നുവെങ്കിലും കലക്ടര്‍ മറുപടി നല്‍കിയിരുന്നില്ല. ഇങ്ങനെയൊരു കൂടിക്കാഴ്ച നടന്നതായി എഡിഎമ്മിന്റെ മരണശേഷം സര്‍ക്കാരിനു കലക്ടര്‍ തന്നെ സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ടിലോ കലക്ടറുടെ ഉള്‍പ്പെടെ മൊഴിയെടുത്ത് ലാന്‍ഡ് റവന്യു ജോയിന്റ് കമ്മിഷണര്‍ പി.ഗീത നല്‍കിയ റിപ്പോര്‍ട്ടിലോ പറയുന്നില്ല. ഇതിനെല്ലാം ശേഷമാണ് പൊലീസ് കലക്ടറുടെ മൊഴിയെടുത്തത്.

14നു രാവിലെ മറ്റൊരു ചടങ്ങില്‍ കണ്ടപ്പോള്‍ എഡിഎമ്മിനെതിരെ പി.പി.ദിവ്യ കൈക്കൂലി ആരോപണം ഉന്നയിക്കുകയും അക്കാര്യം യാത്രയയപ്പു യോഗത്തില്‍ പരാമര്‍ശിക്കുമെന്നു പറയുകയും ചെയ്തപ്പോള്‍ വ്യക്തമായ തെളിവില്ലാതെ കാര്യങ്ങള്‍ പറയരുതെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നു കലക്ടര്‍ പൊലീസിനു മൊഴി നല്‍കിയിട്ടുണ്ട്

‘ആ തീരുമാനം എന്റേത് മാത്രം…’; പ്രഭുദേവയ്ക്ക് വേണ്ടി മതം മാറി ഹിന്ദുവായ നയൻതാര, മക്കളുടെ മാലയില്‍ സ്വര്‍ണകുരിശ്! VM TV NEWS

തെന്നിന്ത്യന്‍ സിനിമാ ലോകം അടക്കിവാഴുന്ന താരമാണ് നയന്‍താര. കേരളത്തിലെ ചാനലുകളില്‍ അവതാരകയായി ജോലി ചെയ്തിരുന്ന ഡയാന മറിയം കുര്യന്‍ എന്ന തിരുവല്ലക്കാരി സൗത്ത് ഇന്ത്യയിലെ ലേഡി സൂപ്പർ സ്റ്റാറായി മാറിയതിന് പിന്നില്‍ സിനിമയെ വെല്ലുന്ന ഒരു കഥയുണ്ട്.

1984 നവംബര്‍ 18 ന് ബെംഗളൂരുവിലാണ് നയന്‍താരയുടെ ജനനം. കേരളത്തിലെ മലബാര്‍ ക്രിസ്ത്യന്‍ കുടുംബാംഗമാണ് നയന്‍താര.

പിതാവ് കുര്യന്‍ കൊടിയാട്ടും അമ്മ ഓമന കുര്യനും തിരുവല്ലയില്‍ നിന്നുള്ളവരാണ്. ജനിച്ചത് ബാംഗ്ലൂരാണെങ്കിലും അസ്സലായി മലയാളം കൈകാര്യം ചെയ്യുമായിരുന്നു താരം. ഇംഗ്ലീഷ് സാഹിത്യത്തില്‍ നയന്‍താര ബിരുദം നേടിയത് തിരുവല്ല മാര്‍ തോമാ കോളേജില്‍ നിന്നാണ്. ഡയാന മറിയം കുര്യന്‍ എന്ന പേര് സിനിമയിലെത്തിയശേഷമാണ് നയൻതാരയാക്കി മാറ്റിയത്.

മലയാള സിനിമയിലൂടെയാണ് അഭിനയത്തിലേക്ക് അരങ്ങേറിയതെങ്കിലും തമിഴകമാണ് കരിയറില്‍ ഉയരാൻ നടിയെ സഹായിച്ചത്. സിനിമയില്‍ എത്തിയശേഷം താരത്തിന്റെ ജീവിതത്തില്‍ ഒട്ടനവധി മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. അതില്‍ ഏറെ ചർച്ചയായ ഒന്നായിരുന്നു നടി ക്രിസ്തു മതം ഉപേക്ഷിച്ച്‌ ഹിന്ദു മതം സ്വീകരിച്ചുവെന്നത്. റിപ്പോർട്ടുകള്‍ ശരിയാണെങ്കില്‍ 2011ല്‍ ചെന്നൈയിലെ ആര്യ സമാജം ക്ഷേത്രത്തിലെത്തിയാണ് നയന്‍താര ഹിന്ദുമതം സ്വീകരിച്ചത്.

ശുദ്ധികര്‍മ്മങ്ങള്‍ക്ക് ശേഷം ഹോമം നടത്തുകയും വേദവും ഗായത്രി മന്ത്രവും ചൊല്ലുകയും ചെയ്തു. ഒരു ഹിന്ദു പുരോഹിതന്റെ കാര്‍മ്മികത്വത്തിലായിരുന്നു അന്ന് ചടങ്ങ് നടന്നത്. താരം മതം മാറിയതിന് പിന്നില്‍ ശക്തമായൊരു കാരണമുണ്ട്. നടൻ പ്രഭുദേവയെ വിവാഹം ചെയ്യുന്നതിനായാണ് നയൻതാര മതം മാറിയത്.

എന്നാല്‍ കാര്യങ്ങള്‍ മാറിമറിഞ്ഞു. നയന്‍‌താരയും പ്രഭുദേവയും വിവാഹത്തിന് മുമ്ബ് പ്രണയം അവസാനിപ്പിച്ച്‌ വേര്‍പിരിഞ്ഞു. പ്രഭുദേവയുടെ ആദ്യ വിവാഹം റംലത്തുമായിട്ടായിരുന്നു. 1995 ലായിരുന്നു പ്രഭുദേവ റംലത്തിനെ വിവാഹം ചെയ്തത്. മുസ്ലിമായിരുന്ന റംലത്ത് താരത്തെ വിവാഹം കഴിക്കാന്‍ വേണ്ടി ഹിന്ദു മതം സ്വീകരിക്കുകയിരുന്നു. തുടര്‍ന്നാണ് റംലത്ത് എന്ന പേര് ലത എന്നാക്കി. നയൻതാരയും പ്രഭുദേവയും പ്രണയത്തിലായപ്പോള്‍ ഏറ്റവും കൂടുതല്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചതും റംലത്തായിരുന്നു.

ഒരു അഭിമുഖത്തില്‍ നയൻതാര തന്റെ മതം മാറ്റത്തെ കുറിച്ച്‌ സംസാരിച്ചിരുന്നു. അതെ… ഞാൻ ഇപ്പോള്‍ ഒരു ഹിന്ദുവാണ്. ഇത് എൻ്റെ സ്വന്തം തീരുമാനമാണ്. ഞാൻ ഈ മാറ്റം മുഴുവൻ ആവേശത്തോടെയും ആത്മവിശ്വാസത്തോടെയുമാണ് ചെയ്തതെന്നാണ് നയൻതാര പറഞ്ഞത്. ഹിന്ദുമതം സ്വീകരിച്ച ശേഷം ക്ഷേത്ര ദർശനം താരത്തിന്റെ പതിവാണ്.

പ്രഭുദേവയുമായി വേർപിരിഞ്ഞശേഷം ഹിന്ദു മതം ഉപേക്ഷിക്കാതെ അതില്‍ തന്നെ തുടരുകയായിരുന്നു നയൻതാര. തകർന്ന സമയങ്ങളില്‍ തനിക്കുണ്ടായിരുന്ന ഒരേയൊരു ആശ്രയം ദൈവമായിരുന്നുവെന്നും അതിനാലാണ് തനിക്ക് ഇത്ര ദൈവഭക്തിയെന്നും മുമ്ബൊരിക്കല്‍ താരം പറഞ്ഞിട്ടുണ്ട്. പ്രഭുദേവയുമായി പിരിഞ്ഞശേഷമാണ് വിഘ്നേഷ് ശിവനെ നയൻതാര കണ്ട് മുട്ടിയതും പ്രണയത്തിലായതും. 2022ലായിരുന്നു ഇരുവരുടെയും വിവാഹം.

ഇപ്പോള്‍ ഇരുവരും ഉയിർ, ഉലക് എന്നീ രണ്ട് ആണ്‍കുഞ്ഞുങ്ങളുടെ മാതാപിതാക്കളാണ്. നയൻതാര ഹിന്ദുമത വിശ്വാസത്തിലേക്ക് മാറിയെങ്കിലും രണ്ട് മക്കളുടെയും കഴുത്തിലെ മാലയില്‍ സ്വർണ കുരിശ് താരം ധരിപ്പിച്ചിട്ടുണ്ട്. മാത്രമല്ല ജാതി മത വ്യത്യാസമില്ലാതെ ക്രിസ്മസ് അടക്കം എല്ലാ ആഘോഷങ്ങളും ചെന്നൈയിലെ വീട്ടില്‍ നയൻതാരയും വിക്കിയും മക്കളും ആഘോഷിക്കാറുണ്ട്.

നടി ദിവ്യ ശ്രീധര്‍ വിവാഹിതയാവുന്നു ; വരൻ പത്തരമാറ്റ് സീരിയല്‍ താരം ക്രിസ് വേണുഗോപാല്‍ VM TV NEWS

സിനിമ – സീരിയല്‍ തരാം ദിവ്യ ശ്രീധർ ഇന്ന് വീണ്ടും വിവാഹിതയാവുന്നു . നടനും മോട്ടിവേഷണല്‍ സ്പീക്കറും, ലോയറുമായ ഡോ .

ക്രിസ് വേണുഗോപാലാണ് വരൻ . ഇപ്പോള്‍ ഇരുവരും വിവാഹത്തിന് മുന്നോടിയായി ഗുരുവായൂരമ്ബലത്തില്‍ ദർശനത്തിനെത്തിയ വിഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നു .

ദിവ്യയുടെ രണ്ടാം വിവാഹമാണിത് . ആദ്യവിവാഹത്തില്‍ താരത്തിന് ഒരു മകളും മകനുമുണ്ട് . ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന ‘പത്തരമാറ്റ് സീരിയല്‍ സെറ്റില്‍ വെച്ചാണ് ഇരുവരും പരിചയപ്പെടുന്നത് . ദിവ്യയോട് വിവാഹക്കാര്യം ആദ്യം അവതരിപ്പിക്കുന്നത് ക്രിസ് വേണുഗോപാലിന്റെ സഹോദരിയായാണ്‌ . പിന്നീട് ഇരുവരും സംസാരിച്ച്‌ അടുത്തറിഞ്ഞ ശേഷം വിവാഹത്തിലേക്ക് എത്തുകയായിരുന്നു .

വിവാഹത്തെ കുറിച്ച്‌ ദിവ്യയുടെ പ്രതികരണമിങ്ങനെ ; ‘ആദ്യ വിവാഹം ഒരു അബദ്ധമായിരുന്നെന്നും ഒരു ഒളിച്ചോട്ടമായിരുന്നു അത് , അതിനാല്‍ മറ്റൊരു ആലോചന വന്നപ്പോള്‍ വീട്ടുകാരുടെയും മക്കളുടെയും സമ്മതപ്രകാരമാണ് താൻ വിവാഹത്തിന് ഒരുങ്ങിയതെന്ന് ദിവ്യ പ്രതികരിച്ചു . പത്തരമാറ്റ്’ സീരിയല്‍ സെറ്റില്‍ വെച്ച്‌ ആദ്യം വേണുഗോപാലിനെ കണ്ടപ്പോള്‍ പേടിയായിരുന്നു , പിന്നീട് പരിചയപ്പെട്ടു , പുള്ളിയുടെ ചേച്ചിയുമായിട്ടായിരുന്നു കൂടുതലും സംസാരിച്ചിട്ടുള്ളത് . അങ്ങനെ അദ്ദേഹം ഒരു മോട്ടിവേഷണല്‍ സ്പീക്കർ ആയതുകൊണ്ട് എനിക്ക് ഉള്ള കുറെ പ്രശനങ്ങള്‍ അദ്ദേഹത്തോട് പങ്കുവെച്ചു . പിന്നീടാണ് വേണുഗോപാലിന്റെ ചേച്ചി ദിവ്യയോട് വിവാഹ ആലോചനയുമായി എത്തുന്നത് .

എനിക്ക് ആദ്യം സമ്മതം പറയാൻ പറ്റില്ലാന്ന് പറഞ്ഞു മുക്കുകളോടും വീട്ടുകാരോടും ആലോചിച്ചശേഹസം മറുപടി പറയാമെന്ന് പറഞ്ഞു . ശേഷം കുട്ടികള്‍ ഓക്കേ പറഞ്ഞു , ഇത് നല്ലതായിരിക്കുമെന്നു അവരും പറഞ്ഞു . പിന്നെ വിവാഹത്തെ പാട്ടി പറഞ്ഞപ്പോള്‍ അദ്ദേഹം എന്നോട് പറഞ്ഞത് “എനിക്ക് രണ്ടു കുട്ടികളെ തന്നില്ലേ ? എന്നാണ്” . അങ്ങനെ കുട്ടികളെയും അച്ഛനെ പോലെ സ്നേഹിക്കുന്ന ഒരാളെ ഞാൻ അദ്ദേഹത്തില്‍ കണ്ടു . അങ്ങനെ വീട്ടുകാർ വിവാഹം ഉറപ്പിച്ചു . ജാതകം നിക്കുച്ചപ്പോള്‍ ഗുരുവായൂർ അമ്ബലത്തില്‍ വെച്ച്‌ താലി കേറ്റം എന്ന് പറഞ്ഞു . അങ്ങനെയാണ് ഇവിടെ എത്തിയതെന്നാണ്’ ദിവ്യ ഒരു മാധ്യമത്തോട് വിവാഹത്തെ കുറിച്ച്‌ പ്രതികരിച്ചത് .

എല്ലാം ഉപേക്ഷിച്ചാണ് ജ്യോതിക എനിക്കൊപ്പം വന്നത്, 27 വര്‍ഷത്തിന് ശേഷം മാറ്റം വേണമെന്ന് തോന്നി; ജ്യോതിക താമസം മാറിയതിനെ കുറിച്ച്‌ സൂര്യ VM TV NEWS BREAKING

ജ്യോതിക കുട്ടികള്‍ക്കൊപ്പം ചെന്നൈയില്‍ നിന്നും മുംബൈയിലേക്ക് താമസം മാറിയതിന് പിന്നാലെ പല അഭ്യൂഹങ്ങളും മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

സൂര്യയുടെ പിതാവ് ശിവകുമാറും കുടുംബവുമായുള്ള പ്രശ്‌നങ്ങളെ തുടര്‍ന്നാണ് ജ്യോതിക താമസം മാറിയത് എന്നായിരുന്നു പ്രചരിച്ചിരുന്നത്. എന്നാല്‍ ഇതൊന്നുമല്ല താമസം മാറിയതിന് പിന്നിലെ കാരണമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സൂര്യ ഇപ്പോള്‍.

18-ാം വയസില്‍ മുംബൈയിലെ ജീവിത ശൈലികളും കുടുംബവും സുഹൃത്തുക്കളും എല്ലാം ഉപേക്ഷിച്ച്‌ ചെന്നൈയിലേക്ക് വന്നതാണ് ജ്യോതിക. തനിക്കും കുടുംബത്തിനുമൊപ്പം സന്തോഷത്തോടെ ഇത്രയും വര്‍ഷം ജീവിച്ച ജ്യോതിക ഇനിയെങ്കിലും സ്വന്തം മാതാപിതാക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം മുംബൈയിലെ ജീവിത ശൈലിയിലേക്ക് മടങ്ങണം എന്ന തോന്നലാണ് മുംബൈയിലേക്ക് താമസം മാറ്റാന്‍ കാരണം എന്നാണ് സൂര്യ പറയുന്നത്.

സൂര്യയുടെ വാക്കുകള്‍:

18-ാം വയസിലാണ് ജ്യോതിക ചെന്നൈയിലേക്ക് വരുന്നത്. ഏകദേശം 27 വര്‍ഷത്തോളം അവള്‍ ചെന്നൈയില്‍ താമസിച്ചു. 18 വര്‍ഷം മാത്രം മുംബൈയില്‍ താമസിച്ച അവള്‍ 27 വര്‍ഷവും ചെന്നൈയിലായിരുന്നു ചിലവഴിച്ചത്. അവള്‍ എന്നും എന്നോടും എന്റെ കുടുംബത്തോടുമൊപ്പം ഉണ്ടായിരുന്നു. അവള്‍ അവളുടെ കരിയര്‍ ഉപേക്ഷിച്ചു, അവളുടെ സുഹൃത്തുക്കള്‍, അവളുടെ ബന്ധുക്കള്‍, അവളുടെ ബാന്ദ്രയിലെ ജീവിതശൈലി എല്ലാം ഉപേക്ഷിച്ച്‌ അവള്‍ ചെന്നൈയില്‍ താമസിച്ചു. എന്നോടും എന്റെ കുടുംബത്തോടും സമയം ചെലവഴിക്കുന്നതില്‍ അവള്‍ സന്തോഷവതിയായിരുന്നു.

ഇപ്പോള്‍ 27 വര്‍ഷത്തിന് ശേഷം അവള്‍ മാതാപിതാക്കളോടൊപ്പം സന്തോഷത്തോടെ സമയം ചിലവഴിക്കണമെന്ന് ഞാനും ആഗ്രഹിച്ചു. ഒരു പുരുഷന് എന്ത് ആവശ്യമുണ്ടോ അത് സ്ത്രീക്കും ആവശ്യമാണ്. അവള്‍ക്ക് അവളുടെ കുടുംബം, സുഹൃത്തുക്കള്‍, അവളുടെ സാമ്ബത്തിക സ്വാതന്ത്ര്യം, ബഹുമാനം, അവളുടെ ഫിറ്റ്‌നസ് എല്ലാം വേണം. ഒരു പുരുഷന് ആവശ്യമായതിനും സ്ത്രീക്കും ഒരു പോലെ ആവശ്യമാണെന്ന് ഞാന്‍ കരുതുന്നു. അവളുടെ മാതാപിതാക്കളില്‍ നിന്നും അവളുടെ ജീവിതശൈലിയില്‍ നിന്നും അവള്‍ ചെയ്യാന്‍ ഇഷ്ടപ്പെടുന്ന കാര്യങ്ങളില്‍ നിന്നും അവളെ മാറ്റി നിര്‍ത്തുന്നത് എന്തിനാണ്.

ഇപ്പോഴല്ലെങ്കില്‍ പിന്നെ എപ്പോഴാണ് നമ്മള്‍ ഈ മാറ്റം വരുത്താന്‍ പോകുന്നത്? എന്തിന് എനിക്ക് മാത്രം എല്ലാം ലഭിക്കണം, അതായിരുന്നു എന്റെ ചിന്ത. ഒരു അഭിനേതാവെന്ന നിലയില്‍ അവളുടെ വളര്‍ച്ച കാണുന്നതില്‍ എനിക്കും സന്തോഷമുണ്ട്. എന്റെ കുട്ടികള്‍ ഐബി സ്‌കൂളിലാണ് പഠിച്ചത്, ചെന്നൈയില്‍ രണ്ട് ഐബി സ്‌കൂളുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. നമ്മുടെ കുട്ടികള്‍ നന്നായി പഠിക്കുന്നത് നമുക്ക് അഭിമാനമുള്ള കാര്യമാണ്. അവര്‍ എല്ലാത്തിലും മികവ് പുലര്‍ത്തണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. മുംബൈയില്‍ ധാരാളം ഐബി സ്‌കൂളുകളും നല്ല അവസരങ്ങളുമുണ്ട്. അങ്ങനെ അവര്‍ മുംബൈയിലേക്ക് താമസം മാറി. ഞാന്‍ ചെന്നൈയ്ക്കും മുംബൈയ്ക്കും ഇടയില്‍ ബാലന്‍സ് ചെയ്തു പോകുന്നു.

ഞാന്‍ മാസത്തില്‍ 20 ദിവസം മാത്രമേ ജോലി ചെയ്യുകയുള്ളൂ. 10 ദിവസം ഞാന്‍ ഒന്നും ചെയ്യുന്നില്ല, ഫോണ്‍ കോളുകള്‍ എടുക്കുകയോ ഓഫീസ് പ്രവര്‍ത്തിപ്പിക്കുകയോ ഇല്ല. മുംബൈയില്‍ ആയിരിക്കുമ്ബോള്‍ ഞാന്‍ സൈലന്റായി ഇരിക്കും. എന്റെ മകളെ പാര്‍ക്കില്‍ കൊണ്ടുപോകാനും ഐസ്‌ക്രീം വാങ്ങി കൊടുക്കാന്‍ കൊണ്ടു പോകാനും ഒരു ഡ്രൈവിന് കൊണ്ടുപോകാനും എന്റെ മകനെ ബാസ്‌കറ്റ് ബോള്‍ പരിശീലനത്തിന് കൊണ്ടു പോകാനും ഞാന്‍ സമയം കണ്ടെത്തും.

എന്റെ കുട്ടികളോടൊപ്പം സമയം ചെലവഴിക്കുന്നത് എനിക്ക് സന്തോഷമാണ്. എന്റെ കുടുംബം മുംബൈയില്‍ വരുമ്ബോള്‍ ഞങ്ങള്‍ എല്ലാം കൂടി ഒരുമിച്ചു പുറത്തു പോകും, ഷോപ്പിംഗിന് പോകും, സാധനങ്ങള്‍ വില പേശി വാങ്ങും, രണ്ടിടത്തും കുട്ടികള്‍ വളരെ സന്തോഷമായി സമയം ചിലവഴിക്കും. അവരുടെ കുട്ടിക്കാലം വളരെ വിലപ്പെട്ടതാണ്. എന്റെ കുട്ടികള്‍ക്കും നല്ലൊരു കുട്ടിക്കാലം വേണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു, അവര്‍ക്ക് സ്ട്രീറ്റില്‍ കൂടി നടക്കാന്‍ പറ്റണം, മറ്റു കുട്ടികള്‍ക്കൊപ്പം കളിക്കാന്‍ കഴിയണം. മുംബൈയില്‍ അവര്‍ക്ക് അതെല്ലാം കഴിയുന്നുണ്ട്.

ഈടില്ലാതെ ലോണ്‍ എടുക്കാന്‍ അവസരം, 20 ലക്ഷം രൂപ വരെ കൈയില്‍ കിട്ടും VM TV NEWS

ന്യൂഡല്‍ഹി: ഈടില്ലാതെ വായ്പ എടുക്കാന്‍ വമ്ബന്‍ അവസരം ഒരുക്കി കേന്ദ്ര സര്‍ക്കാര്‍. വായപയെടുത്ത് സംരംഭം ആരംഭിക്കാന്‍ പ്രധാനമന്ത്രിയുടെ മുദ്ര യോജനയില്‍ ഇനി 20 ലക്ഷം രൂപ വരെ ലഭിക്കും.

ഈ വര്‍ഷം അവതരിപ്പിച്ച കേന്ദ്ര ബഡ്ജറ്റില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ നടത്തിയ പ്രഖ്യാപനമാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നത്. മുദ്ര വായ്പകളുടെ പരിധി 20 ലക്ഷം ആക്കി ഉയര്‍ത്തുമെന്ന പ്രഖ്യാപനം ഇപ്പോള്‍ പ്രാബല്യത്തില്‍ ആയിരിക്കുകയാണ്. ഇതു സംബന്ധിച്ച വിജ്ഞാപനം കേന്ദ്ര സര്‍ക്കാര്‍ പുറത്തിറിക്കി.

അഞ്ച് ലക്ഷം മുതല്‍ 10 ലക്ഷം രൂപയുടെ വായ്പകള്‍ തിരിച്ചടച്ചവര്‍ക്കാണ് 20 ലക്ഷം രൂപയുടെ വായ്പയ്ക്ക് അര്‍ഹതയുണ്ടായിരിക്കുക. പുതുതായി ‘തരുണ്‍ പ്ലസ്’ എന്ന വിഭാഗമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അഞ്ച് മുതല്‍ പത്ത് ലക്ഷം വരെയുള്ള വായ്പകള്‍ തരുണ്‍ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഒന്നാം എന്‍ഡിഎ സര്‍ക്കാരാണ് പ്രധാനമന്ത്രി മുദ്ര ലോണുകള്‍ ആരംഭിച്ചത്.

നേരത്തെ അഞ്ച് മുതല്‍ പത്ത് ലക്ഷം വരെയുള്ള തുക വായ്പയായി എടുത്ത് സംരംഭം ആരംഭിക്കുകയും വായ്പ കൃത്യമായി അടച്ച്‌ തീര്‍ക്കുകയും ചെയ്തവര്‍ക്ക് തങ്ങളുടെ സംരംഭം വിപുലീകരിക്കാനാണ് 20 ലക്ഷം പരിധിയുള്ള തരുണ്‍ പ്ലസ് ഉപകാരപ്പെടുക. 24 വയസ് മുതല്‍ 70 വയസ് വരെ പ്രായത്തിലുള്ള സംരംഭകര്‍ക്കാണ് വായ്പ ലഭിക്കാന്‍ അര്‍ഹതയുണ്ടാകുക. നേരത്തെ വായ്പയെടുക്കുകയും തിരിച്ചടവ് കൃത്യമായി നടത്തിയവര്‍ക്കുമാണ് തരുണ്‍ പ്ലസ് സ്‌കീമിന് കീഴില്‍ യോഗ്യതയുണ്ടാകുക.

മുദ്ര പദ്ധതിക്കു കീഴില്‍ വായ്പയുടെ ഘടന ഇപ്രകാരം
.
1) ശിശു: 50,000 രൂപ വരെ
2) കിഷോര്‍: 50,000 രൂപ മുതല്‍ 5 ലക്ഷം രൂപ വരെ
3) തരുണ്‍: 5 ലക്ഷം മുതല്‍ 10 ലക്ഷം വരെ
4) തരുണ്‍ പ്ലസ്: 20 ലക്ഷം വരെ.

വരുമാനപരിധി നോക്കാതെ 5 ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷൂറന്‍സ്, രജിസ്റ്റര്‍ ചെയ്യേണ്ടതിങ്ങനെ VM TV NEWS

ന്യൂഡല്‍ഹി: ആയുഷ്മാന്‍ ഭാരത് പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജന (എബി-പിഎംജെഎവൈ) പ്രകാരം 70 വയസും അതിനുമുകളിലും പ്രായമുള്ള എല്ലാ പൗരന്മാര്‍ക്കും അവരുടെ വരുമാന നില പരിഗണിക്കാതെയുള്ള ആരോഗ്യ പരിരക്ഷ നല്‍കാന്‍ ദിവസങ്ങള്‍ക്ക് മുന്‍പ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

ഈ പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം ഒക്ടോബര്‍ 29 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

പ്രതിരോധ കുത്തിവയ്പ്പുകളുടെ ഇലക്‌ട്രോണിക് രജിസ്ട്രി നിലനിര്‍ത്തുന്നതിനായി വികസിപ്പിച്ച യു-വിന്‍ പോര്‍ട്ടലും അതേ ദിവസം തന്നെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഇവ രണ്ടും കൂടാതെ മറ്റ് ചില പദ്ധതികളും ചൊവ്വാഴ്ച ആരംഭിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

COVID-19 വാക്സിന്‍ മാനേജ്മെന്റ് സിസ്റ്റമായ Co-WIN-ന്റെ തനിപ്പകര്‍പ്പായ U-Win പ്ലാറ്റ്ഫോം, ഗര്‍ഭിണികളായ സ്ത്രീകള്‍ക്കും ജനനം മുതല്‍ 17 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കും വാക്സിനേഷന്റെ സ്ഥിരമായ ഡിജിറ്റല്‍ റെക്കോര്‍ഡ് സൂക്ഷിക്കുന്നതിനാണ് വികസിപ്പിച്ചിരിക്കുന്നത്.

70 വയസും അതില്‍ കൂടുതലുമുള്ളവര്‍ക്കുള്ള ആയുഷ്മാന്‍ ഭാരത് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിക്ക് കീഴിലുള്ള വിപുലീകൃത പദ്ധതി ഏകദേശം 4.5 കോടി കുടുംബങ്ങളിലെ ആറ് കോടി പൗരന്മാര്‍ക്ക് പ്രയോജനപ്പെടുമെന്ന് കണക്കാക്കപ്പെടുന്നു.

ദരിദ്രരോ, ഇടത്തരക്കാരോ, പണക്കാരോ ആകട്ടെ, 70 വയസും അതില്‍ കൂടുതലുമുള്ള ഓരോ വ്യക്തിക്കും ആയുഷ്മാന്‍ കാര്‍ഡ് ലഭിക്കാന്‍ അര്‍ഹതയുണ്ട്. വിപുലീകരിച്ച പദ്ധതി ലഭിച്ചുകഴിഞ്ഞാല്‍ AB PMJAY എംപാനല്‍ ചെയ്ത ഏതെങ്കിലും ആശുപത്രികളില്‍ 5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ ലഭിക്കും.

2024 സെപ്റ്റംബര്‍ 1 വരെ, 12,696 സ്വകാര്യ ആശുപത്രികള്‍ ഉള്‍പ്പെടെ ആകെ 29,648 ആശുപത്രികള്‍ PMJAY യുടെ കീഴില്‍ എംപാനല്‍ ചെയ്തിട്ടുണ്ട്. നിലവില്‍ ഡല്‍ഹി, ഒഡീഷ, പശ്ചിമ ബംഗാള്‍ എന്നിവയൊഴികെ 33 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമാണ് പദ്ധതി നടപ്പാക്കുന്നത്.

ആധാര്‍ കാര്‍ഡ് പ്രകാരം 70 വയസോ അതില്‍ കൂടുതലോ പ്രായമുള്ള ആര്‍ക്കും ഈ സ്‌കീമിന് അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്. ഇതിനായി PMJAY പോര്‍ട്ടലിലോ ആയുഷ്മാന്‍ ആപ്പിലോ രജിസ്റ്റര്‍ ചെയ്യാം.

ഇതിനകം ആയുഷ്മാന്‍ കാര്‍ഡ് ഉള്ളവര്‍ വീണ്ടും ഒരു പുതിയ കാര്‍ഡിനായി അപേക്ഷിക്കുകയും അവരുടെ eKYC വീണ്ടും പൂര്‍ത്തിയാക്കുകയും വേണം. ഇതിനകം AB PM-JAY യുടെ കീഴില്‍ വരുന്ന കുടുംബങ്ങളിലെ 70 വയസും അതില്‍ കൂടുതലുമുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് തങ്ങള്‍ക്കായി പ്രതിവര്‍ഷം 5 ലക്ഷം രൂപ വരെ അധിക ടോപ്പ്-അപ്പ് പരിരക്ഷ ലഭിക്കും.

70 വയസും അതില്‍ കൂടുതലുമുള്ള മറ്റെല്ലാ മുതിര്‍ന്ന പൗരന്മാര്‍ക്കും കുടുംബാടിസ്ഥാനത്തില്‍ പ്രതിവര്‍ഷം 5 ലക്ഷം രൂപ വരെ പരിരക്ഷ ലഭിക്കും. സ്വകാര്യ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ അല്ലെങ്കില്‍ എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് സ്‌കീമിന് കീഴിലുള്ള, 70 വയസും അതില്‍ കൂടുതലുമുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് പദ്ധതിക്ക് കീഴില്‍ ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ അര്‍ഹതയുണ്ടെന്ന് അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു.

മറ്റ് പബ്ലിക് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് സ്‌കീമുകളായ കേന്ദ്ര ഗവണ്‍മെന്റ് ഹെല്‍ത്ത് സ്‌കീം (സിജിഎച്ച്‌എസ്), എക്‌സ്-സര്‍വീസ്‌മെന്‍ കോണ്‍ട്രിബ്യൂട്ടറി ഹെല്‍ത്ത് സ്‌കീം (ഇസിഎച്ച്‌എസ്), ആയുഷ്മാന്‍ സെന്‍ട്രല്‍ ആംഡ് പൊലീസ് ഫോഴ്‌സ് (സിഎപിഎഫ്) എന്നിവയില്‍ നിന്ന് ഇതിനകം ആനുകൂല്യങ്ങള്‍ ലഭിക്കുന്നവര്‍ക്ക് അവരുടെ നിലവിലുള്ള സ്‌കീം തിരഞ്ഞെടുക്കാം അല്ലെങ്കില്‍ പുതിയ പദ്ധതിയിലേക്ക് മറാം.

ഇരുട്ടില്‍ ചുരിദാര്‍ ധരിച്ച പെണ്‍കുട്ടി, യക്ഷിപ്പേടിയില്‍ വിതുര, ഒടുവില്‍ തെളിഞ്ഞത് BREAKING NEWS VM TV

വിതുര: കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി യക്ഷിപ്പേടിയിലായിരുന്നു പേരയത്തുപാറ, ചാരുപാറ നിവാസികള്‍ .തൊളിക്കോട്, വിതുര പഞ്ചായത്ത് അതിര്‍ത്തി പ്രദേശങ്ങളിലാണ് കഴിഞ്ഞ ദിവസം രാത്രി യക്ഷിയെ കണ്ടുവെന്ന വാര്‍ത്ത പ്രചരിച്ചത്.

ഈ പേടിയെ ശരിവെക്കുന്ന തരത്തില്‍ ഇരുട്ടിന്റെ മറവില്‍ ചുരിദാര്‍ ധരിച്ച്‌ നില്‍ക്കുന്ന പെണ്‍കുട്ടിയുടെ ചിത്രവും വാട്‌സ് ആപ്പില്‍ പ്രചരിച്ചിരുന്നു. ഇതോടെ പൊന്‍മുടി തിരുവനന്തപുരം സംസ്ഥാന പാതയിലെ വിതുര ചേന്നന്‍പാറ സ്വരാജ് ഗേറ്റിന് സമീപത്തിലൂടെ കടന്നുപോകുന്നവര്‍ ഭീതിയിലായി.

എന്നാല്‍ ഇപ്പോഴിതാ കഞ്ചാവ് ലോബികളും വ്യാജചാരായം വില്‍ക്കുന്ന സംഘങ്ങളുമാണ് പിന്നിലെന്ന് കണ്ടെത്തിയിരിക്കുകയാണ്. കഞ്ചാവ് ലോബികള്‍ക്കെതിരെ പൊലിസ് നടപടികള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ബൈക്കുകളിലും കാറുകളിലുമായെത്തി അനവധി പേര്‍ കഞ്ചാവ് കൈമാറ്റം നടത്താറുണ്ട്. എം.ഡി.എം.എ ഉള്‍പ്പടെ ഇവിടെ നിന്നും പൊലീസും എക്‌സൈസും പിടികൂടിയിട്ടുണ്ട്. പ്രദേശം കഞ്ചാവ് ലോബികളുടെ പിടിയിലാണെന്ന് ചൂണ്ടിക്കാട്ടി നാട്ടുകാരും റസിഡന്റ്‌സ് അസോസിയേഷനും അടുത്തിടെ പരാതിനല്‍കിയിരുന്നു. എന്നാല്‍ നടപടികളൊന്നും സ്വീകരിച്ചില്ല. വില്പന ഇപ്പോഴും കൊഴുക്കുകയാണ്. ഇത് സുഗമമാക്കുന്നതിനാണ് യക്ഷികഥ മെനഞ്ഞുളള ഭീതിപരത്തല്‍.