വയനാട് പടിഞ്ഞാറത്തറയില്‍ വിദ്യാര്‍ഥിനിക്ക് തെരുവുനായയുടെ കടിയേറ്റു. മാടത്തുപാറ ആദിവാസി കോളനിയിലെ സുമിത്രയ്ക്കാണ് കടിയേറ്റത്. ഇന്ന് ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെയായിരുന്നു സംഭവം. സഹോദരിക്കൊപ്പം വയലില്‍ ആടിനെ അഴിക്കാന്‍ പോയപ്പോഴാണ് സുമിത്രയെ തെരുവുനായ ആക്രമിച്ചത്. മുഖത്തും തുടയിലും കടിയേറ്റ സുമിത്രയെ കല്‍പ്പറ്റ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തരിയോട് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയാണ് സുമിത്ര. ഈ പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു. പശുക്കളേയും ആടിനേയും തെരുവുനായ ആക്രമിക്കുന്നത് പതിവ് സംഭവമാണെന്നും പ്രദേശവാസികള്‍ പറയുന്നു.

തെരുവു നായ്ക്കളെ തീറ്റിപ്പോറ്റുന്നവര്‍ അതിന്റെ ആക്രമണത്തിന്റെ ഉത്തരവാദിത്വവും ഏറ്റെടുക്കണമെന്ന് സുപ്രീം കോടതി.

ആര്‍ക്കെങ്കിലും തെരുവുനായുടെ കടിയേറ്റാല്‍ അതിന്റെ ചെലവും നായ്ക്കളെ തീറ്റിപ്പോറ്റുന്നവര്‍ വഹിക്കണമെന്ന് കോടതി അഭിപ്രായപ്പെട്ടു. കേരളത്തിലെ തെരുവു നായ പ്രശ്‌നവുമായി ബന്ധപ്പെട്ട ഹര്‍ജി…

കന്യാകുമാരി മുതൽ കാശ്മീർ വരെ രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ കാൽ നട യാത്ര ഇന്ന് കേരളത്തിൽ പ്രവേശിക്കും. തമിഴ്നാട് പിന്നിട്ട യാത്ര ഇന്ന് രാവിലെ ഏഴിന് അതിർത്തിയായ പാറശ്ശാലയിൽ നിന്ന് തുടങ്ങും. രാഹുലിനെയും സംഘാംഗങ്ങളെയും കെപിസിസി പ്രസിഡന്റ് കെ സുധാകരൻ നേതൃത്വത്തിൽ കേരളത്തിലേക്ക് വരവേൽക്കും.

നെയ്യാറ്റിൻകരയ്ക്ക് സമീപം ഒരു ഊരൂട്ടുകാല മാധവി മന്ദിരത്തിൽ ഉച്ചയ്ക്ക് യാത്രയ്ക്ക് ഇടവേള ഉണ്ടായിരിക്കും. തുടർന്ന് നെയ്യാറ്റിൻകരയിലെ പരമ്പരാഗ നെയ്ത്തു തൊഴിലാളികളുമായി രാഹുൽ…

വിഴിഞ്ഞം തുറമുഖത്തിനെതിരായ സമരം കൂടുതല്‍ ശക്തമാക്കാനൊരുങ്ങി ലത്തീന്‍ അതിരൂപത. പള്ളികളില്‍ ഇന്നും സര്‍ക്കുലര്‍ വായിക്കും. തുടര്‍ച്ചയായ മൂന്നാം ഞായറാഴ്ചയാണ് പള്ളികളില്‍ സര്‍ക്കുലര്‍ വായിക്കാന്‍ ഒരുങ്ങുന്നത്.വിഴിഞ്ഞം തുറമുഖത്തിനെതിരെ ലത്തീന്‍ അതിരൂപതയും മത്സ്യത്തൊഴിലാളികളും നടത്തുന്ന സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ഇടപെടലുണ്ടായെങ്കിലും ഫലം കണ്ടില്ല. ഇതിന് പിന്നാലെയാണ് ലത്തീന്‍ രൂപത സമരം കൂടുതല്‍ ശക്തമാക്കുന്നത്. ഇതിന്റെ ഭാഗമായി ഈ മാസം പതിനാല് മുതല്‍ പതിനെട്ട് വരെ മൂലം പള്ളിയില്‍ നിന്ന് വിഴിഞ്ഞത്തേക്ക് ബഹുജന മാര്‍ച്ച് നടത്തും.

തുടര്‍ന്ന് പൊതുസമ്മേളനവും സംഘടിപ്പിക്കും. ഇക്കാര്യങ്ങള്‍ വിശദീകരിച്ചു കൊണ്ടാണ് ലത്തീന്‍ അതിരൂപതയുടെ കീഴിലുള്ള പള്ളികളില്‍ ഇന്ന് സര്‍ക്കുലര്‍ വായിക്കുക. ഇതിനിടെ തിരുവനന്തപുരം ലത്തീന്‍…

പേവാര്‍ഡില്‍ രോഗി തൂങ്ങിമരിച്ച നിലയില്‍. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് സംഭവം. പിത്താശയത്തിലെ കല്ലിനെ തുടര്‍ന്ന് ജനറല്‍ സര്‍ജറി വിഭാഗത്തില്‍ ചികിത്സയിലായിരുന്ന വയനാട് പുല്‍പ്പള്ളി സ്വദേശി രാജനെയാണ് (71) ഫാനില്‍ കെട്ടിത്തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണു സംഭവം. രാജന്‍റെ കൂടെ ആശുപത്രിയിലുണ്ടായിരുന്ന മകളും മരുമകനും മരുന്നു വാങ്ങാനായി പുറത്ത് പോയ സമയത്തായിരുന്നു സംഭവം. മരുന്നു നല്‍കാനായി സ്റ്റാഫ് നഴ്സെത്തിയപ്പോള്‍ വാതില്‍ അകത്തുനിന്നു കുറ്റിയിട്ട നിലയിരുന്നു. തുടര്‍ന്ന് വാതില്‍ പൊളിച്ചു നോക്കിയപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തുന്നത്. അശുപത്രി അത്യാഹിത വിഭാഗത്തിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. സംഭവത്തിന്‍റെ ഞെട്ടലിലാണ് ബന്ധുക്കളും ആശുപത്രി ജീവനക്കാരും.

കൊല്ലം

ശാസ്താംകോട്ടയില്‍ പോലിസുകാരനും കുടുംബത്തിനും തെരുവ് നായയുടെ കടിയേറ്റു. പത്തനംതിട്ട കോയിപ്രം സ്‌റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ സജീഷ് കുമാറിനും കുടുംബത്തിനും നേരെയായിരുന്നു തെരുവ് നായയുടെ…

ചതയ ദിനാഘോഷം

കഴക്കൂട്ടത്ത് നടന്ന ബൈക്ക് അപകടം

കളിയിക്കാവിള മുതൽ ദേശീയപാതയിൽ നാളെ നിയന്ത്രണം

തിരുവനന്തപുരം: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയോടനുബന്ധിച്ച്‌ ഞായർ രാവിലെ 6 മുതൽ പകൽ 11 വരെ ദേശീയപാതയിൽ ഗതാഗത…

ചതയ ദിനാശംസകൾ